ഇ.രഘുനന്ദനന്‍ (74) അന്തരിച്ചു
തൃശൂര്‍ : ബിജെപി മുന്‍ തൃശൂര്‍ ജില്ലാ പ്രസിഡണ്ട് കുന്നംകുളം അക്കിക്കാവ് ഇളയിടത്ത് ഇ.രഘുനന്ദനന്‍ (74) അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. കുന്നംകുളം മലങ്കര ആശുപത്രിയിലായിരുന്നു അന്ത്യം. കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട്, ബിജെപി ദേശീയ കൗണ്‍സില്‍ അംഗം, ഹീമോഫീലിയ ഫെഡറേഷന്‍ ഓഫ് ഇന്ത്യ സൗത്ത് സോണ്‍ ചെയര്‍മാന്‍, കക്കാട് വാദ്യകലാ അക്കാദമി പ്രസിഡണ്ട് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. കുന്നംകുളം നിയോജക മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. മൃതദേഹം ഇന്ന് 12 മണി വരെ അക്കിക്കാവിലെ ഹീമോഫീലിയ ട്രസ്റ്റ് ഓഫീസ് …