Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Jimon Paul

തൃശ്ശൂരില്‍ മര്‍ദനത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു

തൃശ്ശൂര്‍ പട്ടിക്കാട് മര്‍ദനത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു. പട്ടിക്കാട് സ്വദേശി പ്രമോദാണ് (42) കൊല്ലപ്പെട്ടത്. മദ്യപിച്ച് അബോധാവസ്ഥയില്‍ ആളൊഴിഞ്ഞ വീട്ടില്‍ കിടക്കുമ്പോഴായിരുന്നു മര്‍ദനം.ഇന്നലെ ഉച്ചയ്ക്കാണ് പട്ടിക്കാട് മൂലംങ്കോട് എന്ന സ്ഥലത്ത് വച്ച് പ്രമോദിന് മര്‍ദനമേല്‍ക്കുന്നത്. മദ്യപിച്ച് അബോധാവസ്ഥയിലായ പ്രമോദ് മൂലങ്കോട് തന്നെയുള്ള ആളൊഴിഞ്ഞ വീട്ടില്‍ കിടക്കുകയായിരുന്നു. ഇതിനിടെയാണ് സംഘം ചേര്‍ന്ന് എത്തിയ ആളുകള്‍ പ്രമോദിനെ മര്‍ദിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് സമീപവാസികളായ ആളുകളാണ് പരുക്കേറ്റ നിലയില്‍ പ്രമോദിനെ കണ്ടെത്തിയത്. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ …

തൃശ്ശൂരില്‍ മര്‍ദനത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു Read More »

ഇന്ത്യ- ചൈന ബന്ധം നന്നായി മുന്നോട്ടു കൊണ്ടു പോകുമെന്ന് -മോദി

ബീജിങ്: ഇന്ത്യചൈന ബന്ധം നന്നായി മുന്നോട്ടു കൊണ്ടു പോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുരോഗതി ഉണ്ടായി. മാനവരാശിയുടെ ആകെ പുരോഗതിക്ക് ഇന്ത്യചൈന ബന്ധം അനിവാര്യമാണ്. കസാനിലെ ധാരണ നന്നായി മുന്നോട്ടു കൊണ്ടു പോകാനായെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള സംഭാഷണം നടന്നു. ഇന്ത്യചൈന അതിര്‍ത്തിയില്‍ ശാന്തമായ അന്തരീക്ഷമാണെന്നും മോദി വ്യക്തമാക്കി. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസ് തുടങ്ങും. ബന്ധം നന്നാക്കേണ്ടത് 280 കോടി ജനങ്ങളുടെ ക്ഷേമത്തിന് പ്രധാനമെന്നും …

ഇന്ത്യ- ചൈന ബന്ധം നന്നായി മുന്നോട്ടു കൊണ്ടു പോകുമെന്ന് -മോദി Read More »

നിയന്ത്രണം വിട്ട ഥാര്‍ എലിവേറ്റഡ് ഹൈവേയിലെ തൂണിലിടിച്ച് യുവാവ് മരിച്ചു; രണ്ട് പേരുടെ നില ഗുരുതരം

തിരുവനന്തപുരം: കഴക്കൂട്ടത്ത് ടെക്‌നോപാര്‍ക്കിന് സമീപം നിയന്ത്രണംവിട്ട വാഹനം എലിവേറ്റഡ് ഹൈവേയിലെ തൂണില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ബാലരാമപുരം സ്വദേശി ഷിബിന്‍ (28) ആണ് മരിച്ചത്. അപകടത്തില്‍ ഒരു യുവതിയടക്കം രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. അമിത വേഗതയിലായിരുന്ന ഥാര്‍ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. റേസിംഗിനിടെയാണ് അപകടം ഉണ്ടായതെന്ന സംശയം പോലീസിനുണ്ട്. ഈ സംഘത്തില്‍ മറ്റു വാഹനങ്ങളും ഉണ്ടായിരുന്നതായി വാഹനയാത്രികര്‍ പറയുന്നു. അപകടത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. വാഹനം ഓടിച്ചിരുന്ന ബാലരാമപുരം സ്വദേശി ഷിബിനൊപ്പം മാരായമുട്ടം …

നിയന്ത്രണം വിട്ട ഥാര്‍ എലിവേറ്റഡ് ഹൈവേയിലെ തൂണിലിടിച്ച് യുവാവ് മരിച്ചു; രണ്ട് പേരുടെ നില ഗുരുതരം Read More »

കണ്ണൂര്‍ സ്ഫോടനം: പ്രതി മാലിക് പിടിയില്‍

കണ്ണൂര്‍ : കണ്ണപുരം കീഴറയില്‍ വാടക വീട്ടില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവത്തില്‍ പ്രതിയായ അനൂപ് മാലിക് പിടിയില്‍. കാഞ്ഞങ്ങാട് നിന്നാണ് അനൂപ് മാലിക് പിടിയിലായത്. സ്‌ഫോടനത്തിന് ശേഷം പ്രതി ഒളിവില്‍ പോയിരുന്നു. പ്രതിയെ കണ്ണപുരത്ത് എത്തിച്ച് വിശദമായി ചോദ്യം ചെയ്യും.സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണ് കൊല്ലപ്പെട്ടിരുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കീഴറ സ്വദേശി ഗോവിന്ദന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വന്‍ സ്‌ഫോടനമുണ്ടായത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ വീട് പൂര്‍ണമായി തകര്‍ന്നു. നിലംപതിച്ച വീടിന്റെ …

കണ്ണൂര്‍ സ്ഫോടനം: പ്രതി മാലിക് പിടിയില്‍ Read More »

നെഹ്റു ട്രോഫി വള്ളംകളിയിൽ വീയപുരം (വി ബിസി കൈനകരി ) ഒന്നാമത്

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയില്‍ വീയപുരം (വിബിസി കൈനകരി) ജേതാക്കൾ. കഴിഞ്ഞ തവണ ഫൈനലിൽ എത്തിയിട്ടും തോൽവിയുമായാണ് വീയപുരം മടങ്ങിയത്. വിബിസിയുടെ മൂന്നാം കിരീടമാണ്. സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ നടുഭാഗം (പുന്നമട ബോട്ട് ക്ലബ്) ആണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് മേല്‍പ്പാടം (പള്ളാതുരുത്തി ബോട്ട് ക്ലബ്). നിരണം (നിരണം ബോട്ട് ക്ലബ്) ആണ് നാലാമത്. നിരണം, മേൽപ്പാടം, വീയപുരം, നടുഭാഗം എന്നീ വള്ളങ്ങളാണ് ഫൈനലിൽ മാറ്റുരച്ചത്. ഒന്നാം ട്രാക്കിൽ മേൽപ്പാടം, രണ്ടാം ട്രാക്കിൽ നിരണം, മൂന്നാം ട്രാക്കിൽ …

നെഹ്റു ട്രോഫി വള്ളംകളിയിൽ വീയപുരം (വി ബിസി കൈനകരി ) ഒന്നാമത് Read More »

കണ്ണൂരില്‍ ഉഗ്രബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു

കണ്ണൂര്‍ കണ്ണപുരം കീഴറയില്‍ വെളുപ്പിന് വീടിനുള്ളില്‍ ഉഗ്രസ്‌ഫോടനം. വീടിനുള്ളില്‍ ചിതറിക്കിടന്ന ശരീരാവിശിഷ്ടങ്ങള്‍ പോലീസ് പുറത്തെടുത്തു. ഒരാള്‍ മരിച്ചെന്നാണ് സൂചന. ഗോവിന്ദന്‍ എന്ന ആളുടെ ഉടമസ്ഥതയിലുള്ള, വാടകയ്ക്ക് നല്‍കിയ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം ബോംബ് നിര്‍മാണത്തിനിടെയെന്നാണ് നാട്ടുകാരുടെ സംശയം.പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. പൊട്ടിത്തെറിയുടെ വലിയ ശബ്ദം കേട്ട് നാട്ടുകാര്‍ എത്തുമ്പോള്‍ വീട് തകര്‍ന്ന നിലയിലായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ നടത്തുകയാണ്. ഫയര്‍ ഫോഴ്‌സും ഡോഗ് സ്‌ക്വാഡും വീട്ടിലും പരിസരത്തും പരിശോധനകള്‍ നടത്തിവരുന്നുണ്ട്. …

കണ്ണൂരില്‍ ഉഗ്രബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു Read More »

ഇസ്രയേല്‍ ആക്രമണം; യെമന്‍ പ്രധാനമന്ത്രി കൊല്ലപ്പെട്ടു

സന: ഇസ്രയേല്‍ ആക്രമണത്തില്‍ യെമന്‍ പ്രധാനമന്ത്രി അഹമ്മദ് അല്‍ റഹാവി അടക്കമുള്ള ഉന്നത ഹൂതി നേതൃത്വം കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. യെമന്‍ തലസ്ഥാനമായ സനായില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹൂതി നേതൃത്വത്തിലെ ഉന്നതര്‍ കൊല്ലപ്പെട്ടത്.ഒരു അപ്പാര്‍ട്ട്‌മെന്റിന് നേരെയുണ്ടായ ആക്രമണത്തിലാണ് അല്‍ റഹാവിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ഒട്ടേറെ പേരും കൊല്ലപ്പെട്ടത്. അതേസമയം ഇക്കാര്യത്തില്‍ ഇസ്രയേല്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.2014 മുതല്‍ തലസ്ഥാനമായ സന ഉള്‍പ്പെടെയുള്ള വടക്കന്‍ പ്രദേശങ്ങള്‍ ഭരിക്കുന്നത് ഇറാന്റെ പിന്തുണയുള്ള ഹൂതികളാണ്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് യെമന്‍ തലസ്ഥാനമായ …

ഇസ്രയേല്‍ ആക്രമണം; യെമന്‍ പ്രധാനമന്ത്രി കൊല്ലപ്പെട്ടു Read More »

റിപ്പോര്‍ട്ടര്‍ ടി വിയുടെ തൃശൂര്‍ ഓഫീസ് ആക്രമണം:  യൂത്ത് കോണ്‍ഗ്രസ് നേതാവ് മിഥുന്‍ മോഹന്‍ പിടിയില്‍

തൃശൂര്‍: റിപ്പോര്‍ട്ടര്‍ ടിവിയുടെ തൃശൂര്‍ ബ്യൂറോ ഓഫീസിന് നേരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ ആക്രമണത്തില്‍ പ്രധാന പ്രതികള്‍ പിടിയില്‍. ഒന്നാം പ്രതി മിഥുന്‍ മോഹന്‍ പിടിയില്‍. തമ്പാനൂരില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. റിപ്പോര്‍ട്ടര്‍ ടിവി ഓഫീസ് ആക്രമിച്ചതിന് ഒളിവിലായ  മിഥുനെ തമ്പാനൂരില്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്. എംഎല്‍എ ഹോസ്റ്റലിലേക്കായിരുന്നു മിഥുന്‍ വന്നതെന്ന് പറയപ്പെടുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് മിഥുന്‍ മോഹന്‍. കേസിലെ രണ്ടാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് തൃശ്ശൂര്‍ ജില്ലാ വൈസ് …

റിപ്പോര്‍ട്ടര്‍ ടി വിയുടെ തൃശൂര്‍ ഓഫീസ് ആക്രമണം:  യൂത്ത് കോണ്‍ഗ്രസ് നേതാവ് മിഥുന്‍ മോഹന്‍ പിടിയില്‍ Read More »

പാലക്കാട് എ ഗ്രൂപ്പിന്റെ രഹസ്യ യോഗം, അറിഞ്ഞില്ലെന്ന് കെപിസിസി

പാലക്കാട്: എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ എ ഗ്രൂപ്പ് യോഗം ചേര്‍ന്നതായി റിപ്പോര്‍ട്ട്. ഷാഫി പറമ്പില്‍ എംപിയുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി പാലക്കാട് കെപിസിസി ജനറല്‍ സെക്രട്ടറി സി. ചന്ദ്രന്റെ  വീട്ടിലായിരുന്നു യോഗം.രാഹുല്‍ മണ്ഡലത്തില്‍ നിന്ന് ഏറെ നാള്‍ വിട്ടുനിന്നാല്‍ തിരിച്ചടിയാകുമെന്നാണ് യോഗം വിലയിരുത്തിയത്. ഇതോടെ, അദ്ദേഹത്തെ പാലക്കാട്ട് വീണ്ടും എത്തിക്കുന്നതിനെക്കുറിച്ചും നേതാക്കള്‍ ചര്‍ച്ച ചെയ്തു. വിവിധ സംഘടനകളുടെയും ക്ലബുകളുടെയും അസോസിയേഷനുകളുടെയും പരിപാടികളില്‍ രാഹുലിനെ പങ്കെടുപ്പിക്കാനാണ് എ ഗ്രൂപ്പിന്റെ  നീക്കം. എന്നാല്‍ യോഗത്തെക്കുറിച്ച് അറിഞ്ഞില്ലെന്ന് കെപിസിസി പ്രസിഡണ്ട് സണ്ണി …

പാലക്കാട് എ ഗ്രൂപ്പിന്റെ രഹസ്യ യോഗം, അറിഞ്ഞില്ലെന്ന് കെപിസിസി Read More »

മുണ്ടൂരില്‍ ബസ് മറിഞ്ഞ് 10 പേര്‍ക്ക് പരിക്ക്, തൃശൂര്‍ കുന്നംകുളം റോഡില്‍ ഗതാഗതം സ്തംഭിച്ചു

തൃശ്ശൂര്‍: മുണ്ടൂര്‍ പുറ്റേക്കരയില്‍  സ്വകാര്യ ബസ് മറിഞ്ഞ് 10 പേര്‍ക്കാണ് പരിക്കേറ്റു. മരത്തിലും കാറിലും ഇടിച്ച ശേഷമാണ് ബസ് മറിഞ്ഞത്. നടുറോഡിന് കുറുകെയാണ് ബസ് മറിഞ്ഞത്.ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ് അപകടമുണ്ടായത്. അപകടത്തെത്തുടര്‍ന്ന് തൃശൂര്‍ കുന്നംകുളം ബൈപ്പാസില്‍ വലിയ ഗതാഗതക്കുരുക്കായിരുന്നു.ബസിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. പരുക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകട കാരണം എന്തെന്ന് വ്യക്തമായിട്ടില്ലതൃശൂര്‍, കുന്നംകുളം റോഡില്‍ സര്‍വീസ് നടത്തുന്ന ജീസസ് ബസാണ് മറിഞ്ഞത്.

താമരശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ: ​​ഗതാ​ഗതം നിരോധിച്ചു

വയനാട്: താമരശ്ശേരി ചുരത്തിൽ വീണ്ടും അപകടഭീഷണി. ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയിന്റിന് സമീപത്ത് നിന്ന് പാറക്കല്ലുകളും മണ്ണും നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും രാവിലെ അതേസ്ഥലത്ത് മണ്ണിടിയുകയായിരുന്നു. ഇരുഭാഗത്തേക്കും വാഹനങ്ങള്‍ പോകുന്നതിനിടെയാണ് ചെറിയ പാറക്ഷണങ്ങള്‍ റോഡിലേക്ക് വീണത്. ഒരു വാഹനം കടന്നുപോയപ്പോഴായിരുന്നു കല്ലുകൾ നിലത്തേക്ക് പതിച്ചത്. ഇതോടെ ചുരത്തിൽ വീണ്ടും ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ചുരത്തിൽ നേരിയ മഴ പെയ്യുന്നുണ്ട്. ചൊവ്വാഴ്ച രാത്രിയോടെയാണ് ഒമ്പതാം വളവിൽ മണ്ണിടിച്ചിലുണ്ടായത്. 26 മണിക്കൂറോളം നീണ്ടുനിന്ന പരിശ്രമങ്ങൾക്കൊടുവിലാണ് ഇന്നലെ രാത്രി എട്ടരയോടെ …

താമരശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ: ​​ഗതാ​ഗതം നിരോധിച്ചു Read More »

ഉരുട്ടിക്കൊലക്കേസില്‍ പ്രതികളായ മുഴുവന്‍ പോലീസുകാരെയും ഹൈക്കോടതി വെറുതെ വിട്ടു

കൊച്ചി:  കേരളത്തില്‍ കോളിളക്കമുണ്ടാക്കിയ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പ്രതികളായ മുഴുവന്‍ പോലീസുകാരെയും ഹൈക്കോടതി വെറുതെ വിട്ടു. 2005 സെപ്തംബര്‍ 29നാണ് ഫോര്‍ട്ട്്് സ്‌റ്റേഷനില്‍ കസ്റ്റഡിയിലിക്കെ മൃഗീയപീഡനത്തില്‍ ഉദയകുമാര്‍ മരിച്ചത്. അന്വേഷണത്തില്‍ സിബിഐ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരവീഴ്ച സംഭവിച്ചതായി കോടതി ചൂണ്ടിക്കാട്ടി.   തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനിലാണ് കേരള മന:സാക്ഷിയെ ഞെട്ടിച്ച ഉരുട്ടിക്കൊല നടത്തിയത്. എഐസ്‌ഐയായിരുന്ന ജിതകുമാര്‍, സിപിഒ ശ്രീകുമാര്‍ എന്നിവര്‍ക്കാണ് സിബിഐ കോടതി വധശിക്ഷ നല്‍കിയിരുന്നത്. ശ്രീകുമാര്‍ രണ്ട് വര്‍ഷം മുന്‍പ് മരിച്ചു. 2018ലാണ് സിബിഐ കോടതി 2 …

ഉരുട്ടിക്കൊലക്കേസില്‍ പ്രതികളായ മുഴുവന്‍ പോലീസുകാരെയും ഹൈക്കോടതി വെറുതെ വിട്ടു Read More »

കൊച്ചിയില്‍ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസ്: നടി ലക്ഷ്മി മേനോനെ പ്രതി ചേര്‍ത്തു

കൊച്ചി: കൊച്ചിയില്‍ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനെ തിരഞ്ഞ് പൊലീസ്. നടിയെ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഘത്തില്‍ നടിയും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. കേസില്‍ മിഥുന്‍, അനീഷ് സോനാ മോള്‍ എന്നിവരെ നോര്‍ത്ത് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം ഇരുപത്തിനാലാം തീയതിയാണ് കൊച്ചിയിലെ ബാറില്‍ സംഘര്‍ഷം ഉണ്ടായത്. ഈ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയിലാണ് ഐടി ജീവനക്കാരനെ ഒരു സംഘം വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി …

കൊച്ചിയില്‍ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസ്: നടി ലക്ഷ്മി മേനോനെ പ്രതി ചേര്‍ത്തു Read More »

വേടന് മുന്‍കൂര്‍ ജാമ്യം

കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി. കർശനഉപാധികളോടെയാണ് ജാമ്യം. സെപ്തംബര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം

ബിജെപി നേതാവ് കൃഷ്ണകുമാറിനെതിരെ പീഡനാരോപണം. കോടതി തള്ളിയ പരാതിയെന്ന് കൃഷ്ണകുമാര്‍

പാലക്കാട്: ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് സി. കൃഷ്ണകുമാറിനെതിരേ പീഡനാരോപണവുമായി പാലക്കാട് സ്വദേശിനിയായ യുവതി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനാണ് യുവതി പരാതി നല്‍കിയത്. നേതാക്കളെ നേരിട്ട് കണ്ട് പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്ന് പാലക്കാട് സ്വദേശിനിയായ യുവതി പറയുന്നു. കഴിഞ്ഞ ദിവസമാണ് രാജീവ് ചന്ദ്രശേഖറിന്റെ  ഓഫീസിലേക്ക് യുവതി പരാതി ഇ മെയിലായി അയക്കുന്നത്. കൃഷ്ണകുമാര്‍ പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. ബിജെപിയുടെ ഉന്നത നേതാക്കള്‍ മുമ്പാകെയും ആര്‍എസ്എസ് കാര്യാലയത്തിലെത്തിയും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇത് ചൂണ്ടിക്കാണിച്ചാണ് രാജീവ് ചന്ദ്രശേഖറിന് …

ബിജെപി നേതാവ് കൃഷ്ണകുമാറിനെതിരെ പീഡനാരോപണം. കോടതി തള്ളിയ പരാതിയെന്ന് കൃഷ്ണകുമാര്‍ Read More »

RRJ Gold കടയിൽ ആധായ നികുതി വകുപ്പ് പരിശോധന

തൃശൂർ: പുത്തൻപള്ളിക്കു സമീപമുള്ള ആർആർജെ ഗോൾഡിൽ ആധായ നികുതി വകുപ്പ് പരിശോധന. ഉച്ചക്ക് 2 ന് തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുന്നു.

പീച്ചി റോഡില്‍ വാഹനാപകടം, പിക്കപ്പ് വാന്‍ ഡ്രൈവര്‍ വാഹനത്തില്‍ കുടുങ്ങിയത് ഒരു മണിക്കൂറോളം

തൃശ്ശൂര്‍: പട്ടിക്കാട് പീച്ചി റോഡിലെ അടിപ്പാതയ്ക്ക് സമീപം പിക്കപ്പ് വാനിന് പിറകില്‍ മറ്റൊരു വാഹനമിടിച്ചു. പിക്കപ്പ് വാനിന്റെ  ഡ്രൈവര്‍ ഒരു മണിക്കൂറോളം കുടുങ്ങിക്കിടന്നു. പുലര്‍ച്ചെ 3.30നായിരുന്നു അപകടം നടന്നത്. മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിലെ  തമിഴ്‌നാട് മേട്ടുപാളയത്തില്‍ നിന്നും തേങ്ങ കയറ്റി എറണാകുളത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തില്‍പ്പെട്ടത്. വാനിന്റെ പിറകുവശത്തെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് സ്പീഡ് ട്രാക്കില്‍ വാഹനം നിര്‍ത്തി ഡ്രൈവര്‍ ജാക്കി എടുക്കുന്നതിനായി പുറത്തിറങ്ങിയപ്പോഴാണ് മറ്റൊരു വാഹനം പിറകിലൂടെ ഇടിച്ചു കയറിയത്. നാഗപട്ടണത്തു നിന്നും വാടാനപ്പള്ളിയിലേക്ക് ചെമ്മീന്‍ …

പീച്ചി റോഡില്‍ വാഹനാപകടം, പിക്കപ്പ് വാന്‍ ഡ്രൈവര്‍ വാഹനത്തില്‍ കുടുങ്ങിയത് ഒരു മണിക്കൂറോളം Read More »