Newsskerala

കുരിയച്ചിറയില്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി തല്ലിയ അധ്യാപിക ഒളിവില്‍

തൃശൂര്‍:  കുരിയച്ചിറ സെന്റ് ജോസഫ് യുപി സ്‌കൂളില്‍ വിദ്യാര്‍ത്ഥിക്ക് അധ്യാപികയില്‍ നിന്ന് ക്രൂരമര്‍ദനം. . ഡയറി എഴുതിയില്ലെന്ന് ആരോപിച്ചാണ് ക്ലാസ് ടീച്ചര്‍ അഞ്ചുവയസ്സുകാരനെ തല്ലിച്ചതച്ചത്. ക്ലാസ് ടീച്ചറായ സെലിനാണ് കുട്ടിയുടെ ഇരു കാല്‍മുട്ടിനും താഴെ ക്രൂരമായി തല്ലിയത്. രക്ഷിതാക്കളുടെ പരാതിയില്‍ ഇന്നലെ  നെടുപുഴ പൊലീസ് കേസെടുത്തു.

സംഭവം നടന്ന് ഒരാഴ്ചയായിട്ടും അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ  സ്വാധീനത്തിന് വഴങ്ങിയാണ് അധ്യാപികയെ അറസ്റ്റ് ചെയ്യാതിരിക്കുന്നതെന്നാണ് രക്ഷിതാവ് ആരോപിക്കുന്നത്. സ്‌കൂള്‍ മാനേജ്‌മെന്റ് ഒത്തുതീര്‍പ്പിനായി ശ്രമിച്ചെന്നും താന്‍ വഴങ്ങിയില്ലെന്നും രക്ഷിതാവ്  പറഞ്ഞു. അധ്യാപിക ഒളിവിലാണെന്നാണ് നെടുപുഴ പൊലീസ് വിശദീകരിക്കുന്നത്. അതേസമയം, അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്‌തെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *