തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. മാസപ്പടി കേസില്‍ ബിനോയിക്ക് ഉത്കണ്ഠ വേണ്ടെന്നും, കേസ് കൈകാര്യം ചെയ്യാന്‍ വീണാ വിജയന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് പറയേണ്ട കാര്യങ്ങള്‍ ബിനോയ് വിശ്വം ഏറ്റെടുക്കേണ്ടതില്ല. ഇടതുമുന്നണി യോഗത്തിലാണ് അഭിപ്രായങ്ങള്‍ ബിനോയ് വിശ്വം പറയേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
വീണാ വിജയനെതിരായ കേസ് ഇടതുപക്ഷം ഏറ്റെടുക്കേണ്ടില്ലെന്ന് കഴിഞ്ഞ ദിവസം ബിനോയ് വിശ്വം അഭിപ്രായപ്പെട്ടിരുന്നു.
പി.എം. ശ്രീ പദ്ധതി നടപ്പാക്കുന്നതിലും ബിനോയ് വിശ്വത്തിന് അഭിപ്രായ ഭിന്നതയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വികസനത്തിന് കേന്ദ്രത്തിന്റെ പണം ചിലവഴിക്കുന്നതില്‍ ഏന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞയാഴ്ച തൃശൂരില്‍ നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ വീണാ വിജയനെതിരായ കേസ് ഇടതുമുന്നണിയുടെ വിഷയമല്ലെന്ന് വി.എസ്.സുനില്‍കുമാറടക്കമുള്ള പ്രമുഖ സി.പി.ഐ നേതാക്കള്‍ പറഞ്ഞിരുന്നു. മാസപ്പടി കേസില്‍ മുഖ്യമന്ത്രിയെ സംരക്ഷിച്ചുകൊണ്ടുള്ള ബിനോയ് വിശ്വത്തിന്റെ തൃശൂരിലെ പ്രസ്താവന സി.പി.ഐ നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.
ബിനോയ് വിശ്വം പ്രതിപക്ഷ നേതാവ് ചമയേണ്ടതില്ല
