തൃശ്ശൂര്‍ വാടാനപ്പിള്ളിയില്‍ ബിജെപി പ്രവര്‍ത്തകരുടെ കിറ്റ് വിതരണത്തില്‍ പ്രതിഷേധിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ടി എന്‍ പ്രതാപനെ അറസ്റ്റ് ചെയ്ത നീക്കി പൊലീസ്. യുഡിഎഫും എല്‍ഡിഎഫും നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. ടി എന്‍ പ്രതാപന്റെ അറസ്റ്റ് തടയാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചു. റോഡില്‍ കുത്തിയിരുന്നാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. എന്നാല്‍ കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേക്ക് കാര്യങ്ങള്‍ പോകുന്നതിനാല്‍ പൊലീസ് അറസ്റ്റ് തുടരുകയായിരുന്നു. പ്രദേശത്ത് കേന്ദ്രസേന അടക്കം സംഘര്‍ഷാവസ്ഥ പരിഹരിക്കാനായി എത്തിയിരുന്നു.
വാടാനപ്പള്ളിയിലെ ചാംപ്യന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ കിറ്റ് സൂക്ഷിച്ചിരിക്കുന്നുവെന്നാണ് ആരോപണം. പ്രവര്‍ത്തകര്‍ ഇരുവിഭാഗങ്ങളായി നിലയുറപ്പിച്ച് മുദ്രാവാക്യം വിളിച്ചു.
നടന്‍ ദേവന്‍ ഗോഡൗണിനോട് ചേര്‍ന്ന കെട്ടിടത്തിന് അകത്ത് ഉണ്ടായിരുന്നു. കട ഉടമയെ കാണാന്‍ എത്തിയതെന്നാണ് ബിജെപി നേതാക്കളുടെ വാദം. ബിജെപി പ്രവര്‍ത്തകര്‍ എത്തിയ വാഹനങ്ങള്‍ പൊലിസ് പരിശോധിച്ചു. പ്രശ്‌നങ്ങള്‍ക്കിടയില്‍ ഗോഡൗണിനോട് ചേര്‍ന്ന കെട്ടിടത്തില്‍ നിന്നും ദേവന്‍ പുറത്തേക്ക് വന്നു. ബഗീഷ് പൂരാടനൊപ്പമാണ് ദേവന്‍ ഗോഡൗണിനെ മുകളിലെ മുറിയില്‍ നിന്ന് പുറത്തേക്ക് വന്നത്. അദ്ദേഹം പുറത്തിറങ്ങി മുദ്രാവാക്യം വിളിച്ചു.
കിറ്റ് വിതരണം ചെയ്തുവെന്ന പരാതില്‍ ചാമ്പ്യന്‍ ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചാമ്പ്യന്‍ ട്രേഡേഴ്‌സ് ഉടമ പ്രവീണിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്ത ബിജെപി പ്രവര്‍ത്തകനും കസ്റ്റഡിയിലാണ്. വാടാനപ്പള്ളി സ്വദേശി സുധീഷാണ് കസ്റ്റഡിയിലുള്ളത്.
















