തൃശൂര്‍: വാടാനപ്പള്ളിയിലെ കിറ്റ് വിവാദത്തില്‍ ശക്തമായി തിരിച്ചടിച്ച് ബിജെപി നേതൃത്വം. കിറ്റ് വിവാദം മണലൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ടി.എന്‍.പ്രതാപന്‍ ഒരുക്കിയ തിരഞ്ഞെടുപ്പ്് കുതന്ത്രമെന്നാണ് ബിജെപിയുടെ വാദം. വാടാനപ്പള്ളിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധത്തിലാണ് വ്യാപാരികള്‍.
യുഡിഎഫ് സ്ഥാനാര്‍ഥി ടി.എന്‍. പ്രതാപനെതിരെ ബിജെപി തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നല്‍കും. നടനും ബിജെപി നേതാവുമായ ദേവന്റെ തെരഞ്ഞെടുപ്പ് പ്രചാരണം തടസപ്പെടുത്തിയെന്ന് കാണിച്ചാണ് പരാതി നല്‍കുക.
ബിജെപി പ്രവര്‍ത്തകരോ ദേവനോ കിറ്റ് വാങ്ങിയെന്നോ കൊടുത്തെന്നോ തെളിയിക്കാന്‍ പോലീസിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും വെല്ലുവിളിക്കുകയാണെന്ന് മണലൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ.കെ. അനീഷ് കുമാര്‍ പറഞ്ഞു. കിറ്റ് വിവാദം പ്രതാപന്റെ പൊറോട്ടുനാടകമാണ്. സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ എസ്എന്‍ഡിപി നേതാവാണ്.
സാമുദായിക നേതാവെന്ന നിലയിലാണ് അദ്ദേഹത്തെ ദേവന്‍ കാണാന്‍ എത്തിയത്. സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉടമ അദ്ദേഹത്തിന് വിഷുവിന് കിട്ടിയ ഓര്‍ഡര്‍ പ്രകാരം സാധന സാമഗ്രികള്‍ ഗോഡൗണില്‍ തയാറാക്കുകയായിരുന്നു. ബിജെപി കിറ്റ് കൊടുത്തതായി എവിടെയെങ്കിലും കണ്ടെത്തിയിട്ടുണ്ടോയെന്നും എന്‍ഡിഎ സ്ഥാനാര്‍ഥി ചോദിച്ചു.
സംഭവത്തില്‍ സ്ഥാപന ഉടമയെയും പ്രാദേശിക ബിജെപി പ്രവര്‍ത്തകനെയും പോലീസ് വിശദമായി ചോദ്യം ചെയ്യും. നേരത്തെ തൃശൂര്‍ മണ്ഡലത്തിലെ ഒളരിക്കരയില്‍ ഭക്ഷ്യക്കിറ്റ് നല്‍കിയെന്ന പരാതിയില്‍ ബിജെപി പ്രാദേശിക നേതാവ് രാധാകൃഷ്ണനെ ഒന്നാംപ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വാടാനപ്പള്ളിയില്‍ കിറ്റ് വിവാദമുണ്ടായത്.
തൃശൂര്‍: വാടാനപ്പള്ളിയിലെ കിറ്റ് വിവാദത്തില്‍ ശക്തമായി തിരിച്ചടിച്ച് ബിജെപി നേതൃത്വം. കിറ്റ് വിവാദം മണലൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ടി.എന്‍.പ്രതാപന്‍ ഒരുക്കിയ തിരഞ്ഞെടുപ്പ്് കുതന്ത്രമെന്നാണ് ബിജെപിയുടെ വാദം. വാടാനപ്പള്ളിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധത്തിലാണ് വ്യാപാരികള്‍.യുഡിഎഫ് സ്ഥാനാര്‍ഥി ടി.എന്‍. പ്രതാപനെതിരെ ബിജെപി തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നല്‍കും. നടനും ബിജെപി നേതാവുമായ ദേവന്റെ തെരഞ്ഞെടുപ്പ് പ്രചാരണം തടസപ്പെടുത്തിയെന്ന് കാണിച്ചാണ് പരാതി നല്‍കുക.ബിജെപി പ്രവര്‍ത്തകരോ ദേവനോ കിറ്റ് വാങ്ങിയെന്നോ കൊടുത്തെന്നോ തെളിയിക്കാന്‍ പോലീസിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും വെല്ലുവിളിക്കുകയാണെന്ന് മണലൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ.കെ. അനീഷ് കുമാര്‍ പറഞ്ഞു. കിറ്റ് വിവാദം പ്രതാപന്റെ പൊറോട്ടുനാടകമാണ്. സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ എസ്എന്‍ഡിപി നേതാവാണ്.സാമുദായിക നേതാവെന്ന നിലയിലാണ് അദ്ദേഹത്തെ ദേവന്‍ കാണാന്‍ എത്തിയത്. സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉടമ അദ്ദേഹത്തിന് വിഷുവിന് കിട്ടിയ ഓര്‍ഡര്‍ പ്രകാരം സാധന സാമഗ്രികള്‍ ഗോഡൗണില്‍ തയാറാക്കുകയായിരുന്നു. ബിജെപി കിറ്റ് കൊടുത്തതായി എവിടെയെങ്കിലും കണ്ടെത്തിയിട്ടുണ്ടോയെന്നും എന്‍ഡിഎ സ്ഥാനാര്‍ഥി ചോദിച്ചു.സംഭവത്തില്‍ സ്ഥാപന ഉടമയെയും പ്രാദേശിക ബിജെപി പ്രവര്‍ത്തകനെയും പോലീസ് വിശദമായി ചോദ്യം ചെയ്യും. നേരത്തെ തൃശൂര്‍ മണ്ഡലത്തിലെ ഒളരിക്കരയില്‍ ഭക്ഷ്യക്കിറ്റ് നല്‍കിയെന്ന പരാതിയില്‍ ബിജെപി പ്രാദേശിക നേതാവ് രാധാകൃഷ്ണനെ ഒന്നാംപ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വാടാനപ്പള്ളിയില്‍ കിറ്റ് വിവാദമുണ്ടായത്.
















