വടക്കാഞ്ചേരി: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തില്‍ ഉള്‍പ്പെട്ട വളളത്തോള്‍ നഗറില്‍ നിന്ന് 25 ലക്ഷത്തിന്റെ കള്ളപ്പണം പിടികൂടി. കൊളപ്പുള്ളി സ്വദേശി ജയനില്‍ നിന്നാണ് വാഹനത്തില്‍ കടത്തിയ പണം പിടികൂടിയത്. മതിയായ രേഖകളില്ലെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി.
വള്ളത്തോള്‍ നഗറില്‍ നിര്‍മ്മിക്കുന്ന വീടിന് മാര്‍ബിള്‍ വാങ്ങുന്നതിന് എറണാകുളത്തേക്ക് കിയ കാറില്‍ പണവുമായി പോകുകയായിരുന്നുവെന്നാണ് ജയന്‍ പറയുന്നത്. കലാണ്ഡലത്തിന് സമീപം രാവിലെ പോലീസ് നടത്തിയ വാഹനപരിശോധനയിലാണ് പണം കണ്ടെടുത്ത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരാണ് പണം പിടിച്ചെടുത്തത്. തുടര്‍ന്ന് ആദായനികുതി വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. കാറിന്റെ പിറകിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ജയനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.