തൃശൂർ: സിവിൽ സ്റ്റേഷനിൽ ബോംബ് ഭീഷണിയുണ്ടായതിനെ തുടർന്ന് ഡോഗ് സ്ക്വാഡ് പരിശോധന നടത്തി. കേരള പോലീസിൻ്റെ കെ9 ഡോഗ് സ്ക്വാഡ് ആണ് പരിശോധന നടത്തിയത്. കലക്ടറേറ്റ് വരാന്തയിലും മറ്റു ഭാഗങ്ങളിലുമായി അര മണിക്കൂറോളം പരിശോധന നടത്തിയെങ്കിലും ബോംബ് ഭീഷണിയില്ലെന്നു ഡോഗ് സ്ക്വാഡ് സ്ഥിരീകരിച്ചു.
പാലക്കാടും ബോംബ് ഭീഷണി
ആർഡിഒ ഓഫീസുകളിൽ ബോംബ് ഭീഷണി. തൃശ്ശൂരിലും പാലക്കാടുമാണ് ആർഡിഒ ഓഫീസുകൾക്ക് ബോംബ് ഭീഷണി ലഭിച്ചത്. റാണ തഹവൂർ എന്ന പേരിലുള്ള വിലാസത്തിൽ നിന്ന് വന്ന മെയിലിൽ തമിഴ്നാട്ടിലെ എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിയെ വധിക്കാൻ വേണ്ടി ബോംബ് സ്ഫോടനം നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ കേരളത്തിലെ ഓഫീസുകളിൽ ഭീഷണി സന്ദേശം ലഭിച്ചതിൻ്റെ കാരണം വ്യക്തമല്ല.തൃശൂർ അയ്യന്തോളിലെ ആർ.ഡി.ഒ ഓഫിസ് ബോംബിട്ട് തകർക്കുമെന്നാണ് ആദ്യം ഭീഷണിയെത്തിയത്. പുലർച്ചെ നാലരയോടെയാണ് ബോംബ് ഭീഷണിയെത്തിയത്. പിന്നാലെ പാലക്കാട് ആർഡിഒ ഓഫീസിലും ഭീഷണി സന്ദേശം ലഭിച്ചു. രണ്ടിടത്തും ആർഡിഒയുടെ ഇമെയിലിലാണ് ഭീഷണി സന്ദേശമെത്തിയത്. ബോംബ് സ്ക്വോഡും പൊലീസും ആർഡിഒ ഓഫീസുകളിൽ പരിശോധന നടത്തുകയാണ്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ബോംബ് പൊട്ടും എന്നാണ് ഇ-മെയിൽ സന്ദേശത്തിൽ ഉള്ളത്.
രാവിലെ 4.30 നാണ് ആർ ഡി ഒ യുടെ ഔദ്യോഗിക ഇ മെയിലിലേക്ക് റാണ തഹവൂർ എന്ന വ്യക്തിയുടെ പേര് ചേർത്ത മേയിൽ ഐ ഡി യിൽ നിന്നാണ് ഉച്ചക്ക് ഒന്നരയോടെ ബോംബ് വെക്കുമെന്ന രീതിയിൽ ഭീഷണി സന്ദേശം ലഭിച്ചത്. ഉച്ചയോടെ കളക്ടറേറ്റിൽ ബോംബ് വയ്ക്കുമെന്ന ഭീഷണി സന്ദേശം ലഭിച്ചത്.