തൃശൂർ : കോൾ പാടങ്ങൾ ഉൾപ്പടെ നെൽകൃഷിയെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും തരിശായി കിടക്കുന്ന കൃഷി ഭൂമികൾ ജനകിയ സഹകരണത്തോടെ ഏറ്റെടുത് മുന്നോട്ട് പോകുമെന്ന പ്രഖ്യാപനവും വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ അവതരിപ്പിച്ചത്.ഈ വർഷം 2000 വീടുകൾ നിർമ്മിച്ചു നൽകുമെന്ന സുപ്രധാന പ്രഖ്യാപനവും ഉണ്ട്.
വാണിജ്യ വിളകളുടെ രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഈ വർഷവും 25 ലക്ഷം രൂപ നീക്കി വെച്ചിട്ടുണ്ട്. നെൽകൃഷി കൂലി ചിലവ് സബ് സീഡി ഇനത്തിൽ നൽകുന്നതിനു 4 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ക്ഷീര കർഷകർക്ക് പാലിനു സബ് സീഡിയായി നൽകുന്നതിനു നാലു കോടിയും ഉണ്ട്. മത്സ്യ തൊഴിലാളി മേഖലയിലെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നത്തിനായി 50 ലക്ഷം രൂപയാണ് ഉള്ളത്. കന്നുകാലികളുടെ വന്ധ്യത നിവാരണത്തിനു 25 ലക്ഷം നീക്കി വെച്ചിട്ടുണ്ട്. ഗ്രാമീണ മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ഒന്നേകാൽ കൂടിയാണ് അനുവദിച്ചിട്ടുള്ളത്. ജില്ലാ ആയുർവേദ ആശുപത്രിയിൽ പുതിയ കെട്ടിടം നിർമ്മിക്കും ഇതിനായി 50 ലക്ഷം ആണ് ഉള്ളത് ക്യാൻസർ എന്ന മഹാ മാരിയെ അതിജീവിക്കുന്നതിനായി തുക കണ്ടെത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് വിട്ടു കിട്ടിയ സ്കൂളുകൾക്ക് സോളാർ പാനലുകൾ സ്ഥാപിക്കാൻ ഒരു കോടിയും വിദ്യാലയങ്ങളിൽ സമ്പൂർണ ശുചിത്വ വിദ്യാലയങ്ങൾ എന്ന പദ്ധതിയിൽ 50 ലക്ഷം രൂപയും ഉണ്ട്. വിദ്യാലയങ്ങളിൽ ലൈബ്രറികളിൽ പുസ്തകങ്ങൾ വാങ്ങുന്നത്തിനു ഒരു കോടി വകയിരുത്തി. കൗൺസിലിങ് നടത്താൻ അഞ്ചു ലക്ഷം രൂപയും നൽകിയിട്ടുണ്ട്. മാലിന്യ സംസ്കരണത്തിന് പ്രാധാന്യം നൽകിയിട്ടുണ്ട്. റോഡുകളുടെ അറ്റകുറ്റപണിക്ക് 20 കോടിയാണ് മാറ്റി വെച്ചിരിക്കുന്നത്. പുതിയ റോഡുകളുടെ നിർമാണത്തിന് നാലു കോടിയും കാന നിർമാണത്തിനു ഒരു കോടിയും പാലങ്ങളുടെ നിർമാണത്തിന് 75 ലക്ഷം രൂപയുമാണ് ബജറ്റിൽ ഉള്ളത്. 115,86,82,307 രൂപ വരവും 113,94,17,900 രൂപ ചിലവും 192,64,407രൂപ നീക്കിയിരുപ്പും ഉള്ള മിച്ച ബജറ്റ് ആണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ അവതരിപ്പിച്ചത്. സേവന മേഖലക്ക് വേണ്ടി 35,15,00000 രൂപയും പശ്ചാതല മേഖലയുടെ വികസനത്തിനു 10,50,00000രൂപയും റോഡുകളുടെ പരിപാലനത്തിന് 164167000 രൂപയുമാണ് വിഹിതം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ പുതിയ പദ്ധതികൾ ഒന്നും ഇല്ലെന്ന് യൂ. ഡി. എഫ് അംഗമായ മുഹമ്മദ് ഗസാലി പുതിയ നിർദ്ദേശം ഒന്നും ഇല്ലെന്ന് ആരോപിച്ചു. ഗ്രാമങ്ങളിൽ കുട്ടികൾക്ക് കളി സ്ഥലങ്ങൾ നിർമ്മിക്കാൻ അവശ്യമായ തുക അനുവദിചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വനിതകൾക്ക് കൂടുതൽ തുക അനുവദിക്കണമെന്ന് ലീല സുബ്രഹ്മണ്യൻ പറഞ്ഞു. ആദ്യ വിദ്യാഭ്യാസ മന്ത്രിയായ ജോസഫ് മുണ്ടശേരിയുടെ പേര് എന്നും സ്മരിക്കപ്പെടുന്നതിനു ആവശ്യമായ പദ്ധതി വേണമെന്ന് വി. എൻ. സുർജിത് ആവശ്യപെട്ടു. തൃശൂർ പൂരത്തിൽ ജില്ലാ പഞ്ചായത്തിന്റെ സാന്നിധ്യം വേണമെന്നും പൂരത്തിന് നൽകുവാനായി പത്തു ലക്ഷം രൂപയെങ്കിലും അനുവദിക്കണമെന്നും സുർജിത് ആവശ്യപെട്ടു. ജില്ലയുടെ സമഗ്രതലങ്ങളെയും സ്പർശിച്ച ബജറ്റ് ആണെന്ന് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
പി. കെ. ഡേവിസ് മാസ്റ്റർ പറഞ്ഞു. കേന്ദ്ര സർക്കാർ സംസ്ഥാനത്തെ ഞെരുക്കുമ്പോഴും തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകേണ്ട തുക കുറച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിചേർത്തു.
ജിമ്മി ചുണ്ടൽ, എ. ബി. വല്ലഭൻ, കെ. എസ്. ജയ, ജനിഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.