കൊച്ചി: തൃശ്ശൂരിൽ ഫെബ്രുവരി ഇരുപതാം തിയതി നടത്താൻ തീരുമാനിച്ച ഭാരതിയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന സമ്മേളനതിന് മുന്നോടിയായി സ്വാഗത സംഘം രൂപീകരിച്ചു. തൃശൂർ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് സാധശിവൻ അദ്ധ്യക്ഷതയും, സംസ്ഥാന ജനറൽ സെക്രട്ടറി ജി. എസ് മണി ഉദ്ഘാടന കർമവും നിർവഹിച്ചു.
സിതാറാം ആയുർവേദിക് മിഷൻ മാനേജിങ് ഡയറക്ടർ ഡോ. ഡി . രാമനാഥൻ അദ്ധ്യക്ഷനും, രാഷ്ട്രീയ സ്വയം സേവക സംഘം തൃശൂർ വിഭാഗ് സംഘചാലക് പത്മനാഭൻ വൈസ് പ്രസിഡന്റ്‌മായി 45 അംഗ സ്വാഗത സംഘം രൂപീകരിച്ചു. സംസ്ഥാന വക്താവ് പി. ആർ.സോംദേവിനെ സംസ്ഥാന കൺവീനർ ആയും, ജില്ലാ ജനറൽ സെക്രട്ടറി പി.എസ്. രഘുനാഥിനെ ജനറൽ കോൺവീനർ ആയും പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി സന്തോഷ്, സംസ്ഥാന വക്താവ് പി. ആർ.സോംദേവ്, സംസ്ഥാന ട്രഷറർ ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.