കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥി സാധ്യാതാ പട്ടിക പുറത്തിറക്കി. സാധ്യതാപട്ടിക സി.പി.എം സംസ്ഥാന സമിതിയോഗം അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്.
ചാലക്കുടിയില്‍ മുന്‍ വിദ്യാഭ്യാസമന്ത്രി കൂടിയായ പ്രോഫ..സി.രവീന്ദ്രനാഥും, ആലത്തൂരില്‍ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനും മത്സരിക്കും. നിലവില്‍ ചേലക്കര എം.എല്‍.എയാണ് കെ.രാധാകൃഷ്ണന്.
കെ കെ ശൈലജ വടകരയില്‍ നിന്ന് സി.പി.എം സ്ഥാനാര്‍ത്ഥിയാകും. പത്തനംതിട്ടയില്‍ ഡോ. ടി എം തോമസ് ഐസക്കും, ആറ്റിങ്ങലില്‍ വി. ജോയിയും മത്സരിച്ചേക്കും.
എറണാകുളത്ത് കെ.ജെ ഷൈന്‍, ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ്, പൊന്നാനിയില്‍ മുന്‍ ലീഗ് നേതാവ് കെ.എസ് ഹംസ, കൊല്ലത്ത് എം മുകേഷ്, ആലപ്പുഴയില്‍ എ.എം ആരിഫ്, കോഴിക്കോട്ട് എളമരം കരീം എന്നിവരാണ് സാധ്യതാ ലിസ്റ്റിലുള്ളത്.
മലപ്പുറത്ത് ഡി.വൈ.എഫ്.ഐ നേതാവ് വി.വസീഫ്, കണ്ണൂരില്‍ എം.വി. ജയരാജന്, കാസര്‍കോട് എം.വി. ബാലകൃഷ്ണന്, പാലക്കാട് എ. വിജയരാഘവന്, എന്നിവരും മത്സരിച്ചേക്കും. 15 മണ്ഡലങ്ങളിലാണ് സി.പി.എം മത്സരിക്കുന്നത്.
സ്ഥാനാര്‍ത്ഥി പട്ടികയില്‍ രണ്ട് വനിതകള്‍ മാത്രമാണുള്ളത്. കെ.കെ. ശൈലജയും എറണാകുളത്ത് മത്സരിക്കുന്ന കെ.ജെ. ഷൈനുമാണ് പട്ടികയിലെ വനിതകള്‍.