Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

city

WATCH VIDEO…… താന്‍ ബ്രസീല്‍ ടീമിന്റെ ആരാധകനെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍, അര്‍ജന്റീനയും ഇഷ്ട ടീം

WATCH VIDEO HERE….. തൃശൂര്‍: ചെറുപ്പകാലം മുതല്‍ താന്‍ ഫുട്‌ബോളില്‍ ബ്രസീലിന്റെ ആരാധകനായിരുന്നുവെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍. റഷ്യയുടെ ഗോളി ബലനോവിനെയും, ഹോളണ്ടിന്റെ റൂഡ് ഗള്ളിറ്റിനെയും ഇഷ്ടമായിരുന്നു. റോണാള്‍ഡോ ത്രയങ്ങള്‍ കളിച്ചപ്പോള്‍ അര്‍ജന്റീനയെയും ഇഷ്ടപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം വിക്ടര്‍ മഞ്ഞിലയുടെ ആത്മകഥ ‘ ഒരു ഗോളിയുടെ ആത്മകഥ’ യുടെ പ്രകാശനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുമ്പോഴാണ് മന്ത്രി തന്റെ ഫുട്‌ബോള്‍ ഓര്‍മ്മകള്‍ പങ്കുവെച്ചത്. ഫുട്‌ബോള്‍ കോച്ചായും, കളിക്കാരനായും 51 വര്‍ഷമായി  വിക്ടര്‍ മഞ്ഞില നിറഞ്ഞുനില്‍ക്കുന്നു. മഞ്ഞിലയുടെ …

WATCH VIDEO…… താന്‍ ബ്രസീല്‍ ടീമിന്റെ ആരാധകനെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍, അര്‍ജന്റീനയും ഇഷ്ട ടീം Read More »

കർഷക സംവാദവും മണ്ണഴക് പ്രദർശനവുമായി തൃശൂരിൽ ലോക മണ്ണ് ദിനാചരണം

തൃശൂർ: പരിസ്ഥിതിയെ സംരക്ഷിക്കുന്നത് നാളത്തെ ഭാവിയെ സംരക്ഷിക്കുന്നതിനു തുല്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഡേവീസ് മാസ്റ്റർ. മുല്ലക്കര കൈലാസനാഥ വിദ്യാനികേതൻ സ്കൂൾ ഓഡിറ്റോറിയത്തിൽ തൃശൂർ ജില്ലാതല ലോക മണ്ണ് ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിൻ്റെ കണ്ണാണ് മണ്ണ്. പരിസ്ഥിതി ദുരുപയോഗം തടയാൻ ബോധവൽക്കരണം പ്രധാനം. മണ്ണിനെ വേണ്ടത്ര പഠിക്കാൻ ശ്രമിക്കുന്നില്ല. മണ്ണാറിഞ്ഞ് വിത്തിടണമെന്ന പഴഞ്ചൊല്ല് ഓർക്കണമെന്നുo അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ അഡ്വ: ടി.എ അനീഷ് അഹമ്മദ്, മണ്ണ് …

കർഷക സംവാദവും മണ്ണഴക് പ്രദർശനവുമായി തൃശൂരിൽ ലോക മണ്ണ് ദിനാചരണം Read More »

ഉത്സവങ്ങളുടെ  അപൂര്‍വദൃശ്യങ്ങളുമായി പൂരപ്രേമിസംഘത്തിന്റെ  ഫോട്ടോ പ്രദര്‍ശനം

തൃശൂര്‍: പൂര്‍വകാലത്തെ പ്രൗഡമായ പൂരക്കാഴ്ചകളൊരുക്കിയ  പൂരപ്രേമിസംഘത്തിന്റെ ചിത്രപ്രദര്‍ശനം ശ്രദ്ധേയമായി. പ്രൊഫ.എം.മാധവന്‍കുട്ടി സ്മാരക പുരസ്‌കാരം നേടിയ ഫോട്ടോഗ്രാഫര്‍ ജനാര്‍ദനന്‍ മൊണാലിസയുടെ ശേഖരത്തിലെ അപൂര്‍ചിത്രങ്ങളായിരുന്നു കൗസ്തംഭം ഹാളില്‍ പ്രദര്‍ശിപ്പിച്ചത്. 1970 മുതല്‍ ജനാര്‍ദനന്‍ മൊണാലിസ എടുത്ത നൂറോളം ഉത്സവചിത്രങ്ങളായിരുന്നു പ്രദര്‍ശിപ്പിച്ചത്.  പല്ലാവൂര്‍ അപ്പുമാരാരുടെ ഇലഞ്ഞിത്തറമേളം, പൊറുത്തു വീട്ടില്‍ നാണു മാരാര്‍, അന്നമനട അച്ചുതമാരാര്‍ എന്നിവരുടെ മഠത്തില്‍ വരവ് പഞ്ചവാദ്യങ്ങള്‍, നൂറിലധികം ആനകള്‍ പങ്കെടുത്ത ഗജമേള, തൃപ്രയാര്‍ ഏകാദശി, പഴയ കാല പുലിക്കളി ചിത്രങ്ങള്‍, ഗുരുവായൂര്‍ ആനയോട്ടം, ആറാട്ടുപുഴ കൂട്ടിയെഴുന്നള്ളിപ്പ്, കണിമംഗലം …

ഉത്സവങ്ങളുടെ  അപൂര്‍വദൃശ്യങ്ങളുമായി പൂരപ്രേമിസംഘത്തിന്റെ  ഫോട്ടോ പ്രദര്‍ശനം Read More »

വിനായക ചതുർത്തിയ്ക്ക് ഹരീഷിന്റെ പരിസ്ഥിതി സൗഹൃദ ഗണപതി ശില്പങ്ങൾ

തൃശ്ശൂർ: ഈ വർഷത്തെ വിനായക ചതുർഥിയോടനുബന്ധിച്ചു ഏകദേശം 3 അടിയോളം ഉയരത്തിൽ ഉള്ള പരിസ്ഥിതി സൗഹൃദ വിനായക ശില്പം നിർമിച്ചിരിക്കുകയാണ് പുങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്കൂളിലെ 12ആം ക്ലാസ്സ്‌ വിദ്യാർത്ഥി ജി. ഹരീഷ്. പഴയ ഉപയോഗശൂന്യമായ പത്ര കടലാസുകളും, പരിസ്ഥിതി സൗഹൃദ വാട്ടർ കളറുകളും, വെള്ളത്തിൽ അലിഞ്ഞു ചേരുന്ന തുണികളും കൊണ്ടാണ് ശില്പം നിർമിച്ചിരിക്കുന്നത്. പ്രശസ്ത മൃദംഗ വിദ്വാൻ തൃശൂർ. എച്. ഗണേഷിന്റെയും, ജ്യോതി ഗണേഷിന്റെയും മകനാണ് ഹരീഷ്. 2018 മുതലാണ് പരിസ്ഥിതി സൗഹൃദ വിനായക ശില്പങ്ങൾ …

വിനായക ചതുർത്തിയ്ക്ക് ഹരീഷിന്റെ പരിസ്ഥിതി സൗഹൃദ ഗണപതി ശില്പങ്ങൾ Read More »

വിഘ്‌നേശ്വരപ്രീതിയുടെ നിറവില്‍വടക്കുന്നാഥനില്‍ ഗജപൂജയും, ആനയൂട്ടും

തൃശൂര്‍: മഴമേഘങ്ങള്‍ മാറി നിന്ന കര്‍ക്കിടകത്തിലെ തെളിഞ്ഞ പുലരിയില്‍ വടക്കുന്നാഥക്ഷേത്രത്തില്‍ വിഘ്‌നേശ്വരപ്രീതിയുടെ നിറവില്‍ ഗജപൂജയും, ആനയൂട്ടും നടത്തി. കുട്ടിക്കൊമ്പന്‍ വാരിയത്ത് ജയരാജിന് വടക്കുന്നാഥക്ഷേത്ര മേല്‍ശാന്തി കൊറ്റമ്പിള്ളി നാരായണന്‍ നമ്പൂതിരി ആദ്യ ഉരുള നല്‍കിയതോടെ ആനയൂട്ടിന് തുടക്കമായി. മന്ത്രിമാരായ കെ.രാജന്‍, കെ.രാധാകൃഷ്ണന്‍, എം.എല്‍.എ.പി.ബാലചന്ദ്രന്‍, മുന്‍മന്ത്രി വി.എസ്.സുനില്‍കുമാര്‍ എന്നിവരും ആനകളെ ഊട്ടി. ഇത്തവണ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പതിനഞ്ച് ആനകളാണ് ആനയൂട്ടിന് എത്തിയത്.  നാല് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഗജപൂജയ്ക്ക് തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിച്ചു. ദേവസ്വം കൊമ്പന്‍ …

വിഘ്‌നേശ്വരപ്രീതിയുടെ നിറവില്‍വടക്കുന്നാഥനില്‍ ഗജപൂജയും, ആനയൂട്ടും Read More »