തൃശൂർ: പരിസ്ഥിതിയെ സംരക്ഷിക്കുന്നത് നാളത്തെ ഭാവിയെ സംരക്ഷിക്കുന്നതിനു തുല്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഡേവീസ് മാസ്റ്റർ. മുല്ലക്കര കൈലാസനാഥ വിദ്യാനികേതൻ സ്കൂൾ ഓഡിറ്റോറിയത്തിൽ തൃശൂർ ജില്ലാതല ലോക മണ്ണ് ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിൻ്റെ കണ്ണാണ് മണ്ണ്. പരിസ്ഥിതി ദുരുപയോഗം തടയാൻ ബോധവൽക്കരണം പ്രധാനം.
മണ്ണിനെ വേണ്ടത്ര പഠിക്കാൻ ശ്രമിക്കുന്നില്ല. മണ്ണാറിഞ്ഞ് വിത്തിടണമെന്ന പഴഞ്ചൊല്ല് ഓർക്കണമെന്നുo അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ അഡ്വ: ടി.എ അനീഷ് അഹമ്മദ്, മണ്ണ് പരിവേഷണ ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടർ പി.ഡി.രേണു, പ്രിൻസിപ്പൽ കൃഷി ഓഫീസർ സീനിയ കെ.കെ ,മണ്ണ് പര്യവേഷണ അസിസ്റ്റൻഡ് ഡയറക്ടർ ഡോ.തോമസ് അനീഷ് ജോൺസൺ, ഡോ. പി. എസ് ജോൺ, സോയിൽ സർവ്വേ ഓഫീസർ എം.എ സുധീർ ബാബു, കൈലാസനാഥ വിദ്യാനികേതൻ സ്കൂൾ ഡെപ്യൂട്ടി മാനേജർ സിജോ പുരുഷോത്തമൻ’ പ്രിൻസിപ്പൽ റസീന കടേങ്കൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മണ്ണ് ദിനാചരണത്തിൻ്റെ ഭാഗമായി കർഷകസംവാദവും, മണ്ണഴക് പ്രദർശനവും നടത്തി. തൃശൂർ മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണവകുപ്പിൻ്റെ നേതൃത്വത്തിലായിരുന്നു ജില്ലാതല ലോക മണ്ണ് ദിനാചരണം സംഘടിപ്പിച്ചത്.