തൃശൂര്‍: പൂര്‍വകാലത്തെ പ്രൗഡമായ പൂരക്കാഴ്ചകളൊരുക്കിയ പൂരപ്രേമിസംഘത്തിന്റെ ചിത്രപ്രദര്‍ശനം ശ്രദ്ധേയമായി. പ്രൊഫ.എം.മാധവന്‍കുട്ടി സ്മാരക പുരസ്‌കാരം നേടിയ ഫോട്ടോഗ്രാഫര്‍ ജനാര്‍ദനന്‍ മൊണാലിസയുടെ ശേഖരത്തിലെ അപൂര്‍ചിത്രങ്ങളായിരുന്നു കൗസ്തംഭം ഹാളില്‍ പ്രദര്‍ശിപ്പിച്ചത്. 1970 മുതല്‍ ജനാര്‍ദനന്‍ മൊണാലിസ എടുത്ത നൂറോളം ഉത്സവചിത്രങ്ങളായിരുന്നു പ്രദര്‍ശിപ്പിച്ചത്.
പല്ലാവൂര്‍ അപ്പുമാരാരുടെ ഇലഞ്ഞിത്തറമേളം, പൊറുത്തു വീട്ടില്‍ നാണു മാരാര്‍, അന്നമനട അച്ചുതമാരാര്‍ എന്നിവരുടെ മഠത്തില്‍ വരവ് പഞ്ചവാദ്യങ്ങള്‍, നൂറിലധികം ആനകള്‍ പങ്കെടുത്ത ഗജമേള, തൃപ്രയാര്‍ ഏകാദശി, പഴയ കാല പുലിക്കളി ചിത്രങ്ങള്‍, ഗുരുവായൂര്‍ ആനയോട്ടം, ആറാട്ടുപുഴ കൂട്ടിയെഴുന്നള്ളിപ്പ്, കണിമംഗലം പാടത്തു കൂടിയുള്ള ഗജഘോഷയാത്ര, ഉത്രാളിക്കാവ് പൂരം ,പൂരപ്രദര്‍ശനത്തിന്റെ അപൂര്‍വ്വ ചിത്രങ്ങള്‍, പഴയ കാല വെടിക്കെട്ട് പുര തുടങ്ങി പഴയ ആന ചിത്രങ്ങള്‍ ,പാര്‍ക്കാടി പൂരം തുടങ്ങി വ്യത്യസ്ത ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്.
തിരുവമ്പാടി ദേവസ്വം കൗസ്്തുഭം ഹാളില്‍ നടന്ന ചടങ്ങില്‍ പ്രൊഫ.എം.മാധവന്‍കുട്ടി അനുസ്മരണ സമ്മേളനം റവന്യൂ മന്ത്രി അഡ്വ.കൈ.രാജന്‍ ഉദ്ഘാടനം ചെയ്തു.
തൃശൂര്‍ പൂരത്തെ കൂടുതല്‍ ജനകീയമാക്കുമെന്ന് മന്ത്രി രാജന്‍ അറിയിച്ചു. കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല. അടുത്ത മാസം തന്നെ ഇതുസംബന്ധിച്ച് യോഗം വിളിച്ചുചേര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അവാര്‍ഡ് ജേതാവ് മൊണാലിസ ജനാര്‍ദനനെ മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ പി.എ.കുര്യാക്കോസ് പരിചയപ്പെടുത്തി. മുന്‍ സ്്്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി കെ.രാജനില്‍ നിന്ന്് ജനാര്‍ദനന്‍ മൊണാലിസ പ്രൊഫ.മാധവന്‍കുട്ടി സ്്്മാരക അവാര്‍ഡ് ഏറ്റുവാങ്ങി. അഡ്വ,രവികുമാര്‍ ഉപ്പത്ത്, ജി.രാജേഷ്, കെ.ഗിരീഷ് വിനോദ്് കണ്ടേംകാവില്‍, ബൈജു താഴേക്കാട്, നന്ദന്‍ വാകയില്‍, അനില്‍കുമാര്‍ മോച്ചാട്ടില്‍ പി.വി.അരുണ്‍, ഗിരിജ ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.