Kerala news
ലാഹോറില്‍ സ്‌ഫോടനപരമ്പര, 3 തവണ പൊട്ടിത്തെറി
ലാഹോര്‍: പാകിസ്താനില്‍ തുടര്‍സ്ഫോടനങ്ങള്‍. വാള്‍ട്ടണ്‍ എയര്‍ഫീല്‍ഡിന് സമീപം പൊട്ടിത്തെറിയുണ്ടായി.. മൂന്ന് തവണ സ്ഫോടനം ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡ്രോണ്‍ ആക്രമണമാണ് നടന്നതെന്നും ഡ്രോണ്‍ വെടിവച്ചിട്ടെന്നും പാക് പൊലീസ് അവകാശപ്പെട്ടു. വിമാനത്താവളത്തിന് സമീപത്തുനിന്നും ഉഗ്രസ്ഫോടനം കേട്ടെന്നും പുക ഉയരുന്നത് കണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു. സൈനിക വിമാനത്താവളത്തിന് തൊട്ടടുത്ത് സ്ഫോടനമുണ്ടായത്് പാകിസ്താനെ ഞെട്ടിച്ചിരിക്കുകയാണ്. പ്രദേശത്ത് അപായ സൈറണ്‍ മുഴങ്ങുന്നതിന്റേയും പുക ഉയരുന്നതിന്റേയും ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്. അത്യുഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കളാണ് ഉണ്ടായത്. വാള്‍ട്ടണ്‍ എയര്‍ഫീല്‍ഡിന് സമീപം പൊട്ടിത്തെറിയുണ്ടായി. 5 മുതല്‍ 6 അടി …
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കേരളത്തില്‍ പഠിച്ചെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: പഹല്‍ഗാമില്‍ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ടിആര്‍എഫ് തലവനുമായ ഷെയ്ക് സജ്ജാദ് ഗുല്‍ കേരളത്തിലെത്തില്‍ പഠിച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പരിശോധന നടത്താന്‍ പോലീസ്. ഇതുസംബന്ധിച്ച് ഇന്റലിജന്‍സ് വിവരശേഖരണം നടത്തും. എന്‍ഐഎ ആവശ്യപ്പെട്ടാല്‍ മാത്രം കേരളാ പോലീസ് നേരിട്ട് അന്വേഷണം നടത്തും. പഠന സമയത്ത് ഗുല്‍ കേരളത്തിലുണ്ടായിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐയാണ് റിപ്പോര്‍ട്ട് ചെയ്തത്. 2000-2002 വരെയുള്ള സമയത്താണ് ഇയാള്‍ കേരളത്തില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. ശ്രീനഗറിലെ പഠനത്തിന് ശേഷം ബംഗളൂരുവിലാണ് ഗുല്‍ എംബിഎ പഠിച്ചത്. ശേഷം കേരളത്തില്‍ …
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കേരളത്തില്‍ പഠിച്ചെന്ന് റിപ്പോര്‍ട്ട് Read More »
രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ ശനിയാഴ്ച വരെ അടച്ചു; ഇന്നത്തെ 430 വിമാനസര്‍വീസുകള്‍ റദ്ദാക്കി
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വടക്കുപടിഞ്ഞാറ് മധ്യമേഖലകളിലുള്ള 27 വിമാനത്താവളങ്ങളിലെ വാണിജ്യ വിമാന സര്‍വീസുകള്‍ ശനിയാഴ്ച രാവിലെ 5.29 വരെ നിര്‍ത്തിവെച്ചു. വ്യാഴാഴ്ച മാത്രം 430 സര്‍വീസുകളാണ് റദ്ദാക്കിയത്. രാജ്യത്തെ ആകെ ഷെഡ്യൂള്‍ഡ് സര്‍വീസുകളുടെ മൂന്നുശതമാനമാണ് ഇത്. പാകിസ്താന്‍ 147 വിമാനസര്‍വീസുകള്‍ റദ്ദാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അവരുടെ പ്രതിദിന സര്‍വീസുകളുടെ 17 ശതമാനമാണിത്. ശ്രീനഗര്‍, ജമ്മു, ലേ, ചണ്ഡീഗഢ്, അമൃത്സര്‍, ലുധിയാന, പട്യാല, ഭട്ടിന്‍ഡ, ഹല്‍വാര, പഠാന്‍കോട്ട്, ഭുംതര്‍, ഷിംല, ഗാഗ്ഗല്‍, ധര്‍മശാല, കിഷന്‍ഗഢ്, ജയ്‌സല്‍മേര്‍, ജോധ്പുര്‍, ബിക്കാനീര്‍, മുന്ദ്ര, ജാംനഗര്‍, …
പാക് കൊടുംഭീകരന്‍ അബ്ദുല്‍ റൗഫിനെ ഇന്ത്യന്‍ സൈന്യം വധിച്ചു
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂരില്‍ ജെയ്‌ഷെ നേതാവും കാണ്ഡഹാര്‍ വിമാന റാഞ്ചലിലെ പ്രധാനിയുമായിരുന്ന അബ്ദുല്‍ റൗഫ് അസര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഇന്ത്യ നടത്തിയ തിരിച്ചടിയിലാണ് കൊടുംഭീകരന്‍ കൊല്ലപ്പെട്ടത്. നൂറിലേറെ ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. ജെയ്‌ഷെ സ്ഥാപകന്‍ മസൂദ് അസറിന്റെ സഹോദരനാണ് അബ്ദുല്‍ റൗഫ് അസര്‍. കഴിഞ്ഞദിവസം ബഹവല്‍പൂരില്‍ നടന്ന തിരിച്ചടിയിലാണ് റൗഫ് അസര്‍ കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പം മറ്റ് 13 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ ഉള്ളത്. ഇക്കാര്യം ജെയ്‌ഷെ നേതൃത്വം സ്ഥിരീകരിച്ചു. 24 വയസ് …
പാക് കൊടുംഭീകരന്‍ അബ്ദുല്‍ റൗഫിനെ ഇന്ത്യന്‍ സൈന്യം വധിച്ചു Read More »
ഇനി സണ്ണി; കെ സുധാകരനെ മാറ്റി കോൺഗ്രസ് ഹൈക്കമാൻ്റ്
ദില്ലി: അനിശ്ചിതത്വങ്ങൾക്കും ആകാംഷയ്ക്കും വിരാമം. മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരനെ കോൺഗ്രസ് ഹൈക്കമാൻഡ് കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കി. കണ്ണൂരിൽ നിന്ന് തന്നെയുള്ള സണ്ണി ജോസഫ് എംഎൽഎയാണ് പുതിയ അധ്യക്ഷൻ. കെ സി വേണുഗോപാൽ പക്ഷക്കാരായ ആന്റോ ആൻറണിയെ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നുവെങ്കിലും പലതരം എതിർപ്പുകൾ മൂലം ഹൈക്കമാൻഡ് പരിഗണിച്ചില്ല. പകരം പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് അടുപ്പമുള്ള സണ്ണി ജോസഫിനാണ് അവസരം ലഭിച്ചത്. കെ സുധാകരനെ എഐസിസി വർക്കിംഗ് കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായി നിയമിക്കും. …
ഇനി സണ്ണി; കെ സുധാകരനെ മാറ്റി കോൺഗ്രസ് ഹൈക്കമാൻ്റ് Read More »
ദേവസഹോദരിമാര്‍ ഉപചാരം ചൊല്ലി, തൃശൂര്‍ പൂരത്തിന് കൊടിയിറങ്ങി
തൃശൂര്‍: പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാര്‍ വടക്കുന്നാഥന്റെ മുന്നില്‍ അഭിമുഖമായി നിന്ന് ഉപചാരം ചൊല്ലിയതോടെ തൃശൂര്‍ പൂരത്തിന് പരിസമാപ്തിയായി. രാവിലെ എട്ട് മണിയോടെ മണികണ്ഠനാലില്‍ നിന്ന് 15 കൊമ്പന്‍മാരുടെ അകമ്പടിയില്‍ എഴുന്നള്ളിപ്പ് തുടങ്ങി. പാണ്ടിമേളത്തിന് കിഴക്കൂട്ട് അനിയന്‍മാരാര്‍ പ്രമാണിയായി. തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പ് നായ്ക്കനാല്‍ പന്തലില്‍ നിന്ന് ആരംഭിച്ചു. ചേരാനെല്ലൂര്‍ ശങ്കരന്‍മാരാര്‍ പാണ്ടിമേളത്തിന് പ്രമാണിയായി.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ 15-ാം നാളില്‍ ഇന്ത്യയുടെ കനത്ത തിരിച്ചടി, പാകിസ്താനിലെ 9 ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു, 17 ഭീകരര്‍ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പതിനഞ്ചാം ദിനത്തില്‍ കനത്ത തിരിച്ചടി നല്‍കി ഇന്ത്യ. ‘ഓപ്പറേഷന്‍ സിന്ദൂര്‍’എന്ന കര,വ്യോമ-നാവികസേന സംയുക്ത നീക്കത്തിലൂടെ പാകിസ്താനിലെ ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. ആക്രമണത്തില്‍ 17 ഭീകരര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരുക്കേറ്റു. ഓപ്പറേഷന്‍ സിന്ദൂറിലൂടെ ജയ്‌ഷെ, ലഷ്‌കര്‍ താവളങ്ങളാണ് ഇന്ത്യന്‍ സേന തകര്‍ത്തത്. സൈന്യം തകര്‍ത്ത ബാവല്‍പൂരിലെ ജയ്‌ഷെ കേന്ദ്രം കൊടുംഭീകരന്‍ മസൂദ് അസറിന്റെ പ്രധാന ഒളിത്താവളമാണ്. മുദ്‌രികെയിലെ ലഷ്‌കര്‍ കേന്ദ്രങ്ങളിലും ആക്രമണം നടത്തി. മുദ്‌രികെ ഹാഫിസ് സയ്യിദിന്റെ കേന്ദ്രമാണ്. റഫാല്‍ വിമാനങ്ങളില്‍ നിന്ന് …
വീണ്ടും പേവിഷബാധയേറ്റ് മരണം; ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു
തിരുവനന്തപുരം: പേവിഷ ബാധയേറ്റ് എസ്എടിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി നിയ ഫൈസല്‍ മരിച്ചു. കുട്ടി വെന്റിലേറ്റര്‍ സഹായത്തിലായിരുന്നു. ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ചത് മൂന്ന് കുഞ്ഞുങ്ങളാണ്. വാക്സീനെടുത്തിട്ടും പേവിഷ ബാധയേല്‍ക്കുന്നത് ആവര്‍ത്തിക്കുകയാണ്. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയാണ് നിയ. ദിവസങ്ങള്‍ക്ക് മുന്‍പാണ് മലപ്പുറം പെരുവള്ളൂര്‍ സ്വദേശി സിയ ഫാരിസ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ഇതിന് പിന്നാലെയാണ് കൊല്ലത്തും സമാന സംഭവം. ഏപ്രില്‍ മാസത്തില്‍ മാത്രം ആറ് പേരാണ് പേവിഷബാധയേറ്റ് സംസ്ഥാനത്ത് മരിച്ചത്. ഏപ്രില്‍ …
വീണ്ടും പേവിഷബാധയേറ്റ് മരണം; ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു Read More »
നീറ്റ് പരീക്ഷയ്ക്ക് വ്യാജഹാള്‍ ടിക്കറ്റ് : അക്ഷയ സെന്റര്‍ ജീവനക്കാരി കുറ്റം സമ്മതിച്ചു
പത്തനംതിട്ട: വ്യാജ ഹാള്‍ടിക്കറ്റുമായി വിദ്യാര്‍ത്ഥി നീറ്റ് പരീക്ഷയെഴുതിയ കേസില്‍ അക്ഷയ സെന്റര്‍ ജീവനക്കാരി കുറ്റം സമ്മതിച്ചു. നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാള്‍ ടിക്കറ്റ് നിര്‍മ്മിച്ച അക്ഷയ സെന്റര്‍ ജീവനക്കാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്ഷയ സെന്റര്‍ ജീവനക്കാരിയായ ഗ്രീഷ്മ പൊലീസിനോട് കുറ്റം സമ്മതിച്ചു. വിദ്യാര്‍ത്ഥിയുടെ അമ്മ നീറ്റിന് അപേക്ഷ നല്‍കാന്‍ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ അപേക്ഷിക്കാന്‍ താന്‍ മറന്നുപോയി. പിന്നീട് വ്യാജ ഹാള്‍ടിക്കറ്റ് തയ്യാറാക്കി നല്‍കുകയായിരുന്നു എന്നാണ് ഗ്രീഷ്മയുടെ മൊഴി. പത്തനംതിട്ട പൊലീസാണ് നെയ്യാറ്റിന്‍കര സ്വദേശിയെ കസ്റ്റഡിയിലെടുത്തത്. അതേസമയം, വ്യാജ …
നീറ്റ് പരീക്ഷയ്ക്ക് വ്യാജഹാള്‍ ടിക്കറ്റ് : അക്ഷയ സെന്റര്‍ ജീവനക്കാരി കുറ്റം സമ്മതിച്ചു Read More »
അതിവേഗ റഫാല്‍ പോര്‍വിമാനങ്ങള്‍ സജ്ജം; തിരിച്ചടിക്കൊരുങ്ങി വ്യോമ, നാവിക സേനകള്‍
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പാകിസ്താന് കനത്ത തിരിച്ചടി നല്‍കാന്‍ വ്യോമ, നാവിക സേനകള്‍ സജ്ജമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചാലുടന്‍ പാകിസ്താന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞദിവസം വ്യോമസേനാ മേധാവി എയര്‍ മാര്‍ഷല്‍ എ.പി. സിങ്ങും നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ. ത്രിപാഠിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെവ്വേറെ കണ്ടിരുന്നു. ഈ കൂടികാഴ്ചകളിലാണ് പാകിസ്താനെതിരായ സൈനിക നടപടികള്‍ക്ക് സേനാവിഭാഗങ്ങള്‍ സജ്ജമാണെന്ന് സേനാ മേധാവികള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചത്. കൂടിക്കാഴ്ചയെ …
അതിവേഗ റഫാല്‍ പോര്‍വിമാനങ്ങള്‍ സജ്ജം; തിരിച്ചടിക്കൊരുങ്ങി വ്യോമ, നാവിക സേനകള്‍ Read More »
പ്രൗഢമായി പൂരം വിളംബരം, നഗരം പൂരലഹരിയില്‍
തൃശൂര്‍: മഴമേഘങ്ങള്‍ മൂടിക്കെട്ടിയ മാനം സാക്ഷി. തിങ്ങി നിറഞ്ഞ ആയിരങ്ങളുടെ ആഹ്ലാദാരവങ്ങള്‍ക്കിടെ കുറ്റൂര്‍ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയ എറണാകുളം ശിവകുമാര്‍ തെക്കേഗോപുര നട തുറന്ന് തൃശൂര്‍ പൂരം വിളംബരം ചെയ്തു. രാവിലെ എട്ട് മണിക്ക് അനുഗ്രഹവര്‍ഷം പോലെ ചാറ്റല്‍ മഴ പെയ്തു നനഞ്ഞ ഗ്രാമവീഥിയിലൂടെ നെയ്്തലക്കാവിലമ്മയുടെ തിടമ്പേറ്റി കൊമ്പന്‍ എറണാകുളം ശിവകുമാര്‍ കുറ്റൂരില്‍ നിന്ന് വടക്കുന്നഥന്റെ സവിധത്തിലേക്ക് പുറപ്പെട്ടു. കൊട്ടിയുണര്‍ത്തി വാദ്യക്കാരും, ആരവങ്ങളുമായി ദേശക്കാരും അകമ്പടിയായി.പാമ്പൂര്‍ ചെമ്പിശ്ശേരി മേല്‍പാലം വഴി വിയ്യൂര്‍ ജംഗ്ഷനിലെത്തി പാട്ടുരായ്ക്കല്‍ ജംഗ്ഷനിലൂടെ തിരുവമ്പാടി …
നീറ്റ് പരീക്ഷ ഇന്ന്: സുരക്ഷ ക്രമീകരണങ്ങൾ ശക്തം
3720 ഓളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന NEET പരീക്ഷയ്ക്കായി 4 ഡി വൈ എസ് പി മാരുടെ നേതൃത്വത്തിൽ 10 ഇൻസ്പെക്ടർമാരും 300 – ഓളം പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ച് കൊണ്ട് ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ്. രാജ്യത്തെ നൂറുകണക്കിനു വരുന്ന മെഡിക്കൽ, ഡെൻ്റൽ, ആയുഷ് കോഴ്സുകളിലേയ്ക്കും കാർഷിക സർവ്വകലാശാലയും വെറ്ററിനറി യൂണിവേഴ്സിറ്റിയുൾപ്പടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളിലെ നിശ്ചിത സീറ്റുകളിലെയും പ്രവേശനത്തിനു അടിസ്ഥാനമായ യോഗ്യതാ പരീക്ഷ എന്ന നിലയിൽ NEET പരീക്ഷയും നീറ്റ് റാങ്കും …
തൃശൂര്‍ പൂരം: ആനന്ദവും, ആവേശവുമായി സ്‌പെഷല്‍ കുടകള്‍ ഹോമകുണ്ഡത്തിലെ കത്തുന്ന തീയില്‍ ശിവന്റെ താണ്ഡവം,ഭക്തിയുടെ നിറവില്‍ ഗണപതിയും, ശിവപാര്‍വതിമാരും
തൃശൂര്‍: കാണികള്‍ക്ക് കൗതുകക്കാഴ്ചകളുടെ വിരുന്നൊരുക്കാന്‍ കുടമാറ്റത്തിന് സ്‌പെഷല്‍കുടകളുടെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. ഗണപതിയും, ശിവപാര്‍വതിമാരും ഇത്തവണ സ്‌പെഷല്‍കുടകളായി ആനപ്പുറത്ത് വിസ്മയം ചൊരിയും.കത്തുന്ന ഹോമകുണ്ഡത്തില്‍ ശിവതാണ്ഡവം ഇത്തവണത്തെ സ്‌പെഷല്‍ കുടകളില്‍ പുതുമയാകും. പ്രത്യേക രീതിയില്‍ സജ്ജീകരിച്ച എല്‍.ഇ.ഡി ലൈറ്റുകളാണ് ഹോമകുണ്ഡത്തില്‍ തീ കത്തുന്ന പ്രതീതി സൃഷ്ടിക്കുക. വിയ്യൂര്‍ യുവജനസംഘം പുലിക്കളി സമിതിയാണ് ശിവതാണ്ഡവം സ്‌പെഷല്‍ കുടകള്‍ പതിനാലെണ്ണം പാറമേക്കാവ് വിഭാഗത്തിനായി ഒരുക്കുന്നത്. ഒരുമാസത്തിലധികമായി ശിവതാണ്ഡവത്തിന്റെ നിര്‍മ്മിതിയിലാണ് വിയ്യൂരിലെ യുവജനസംഘം പുലിക്കളി സമിതിയിലെ അംഗങ്ങള്‍.പാറമേക്കാവ് വിഭാഗത്തിനായി ഗണപതിയുടെയും, തിരുവമ്പാടി വിഭാഗത്തിനായി ശിവപാര്‍വതിമാരുടെയും …
കൊട്ടിക്കറിയ കാലങ്ങളെ സ്മരിച്ച് മേളപ്രമാണിമാരായ കിഴക്കൂട്ടും, ചേരാനെല്ലൂരും
തൃശൂര്‍: പിന്നിട്ട കാലത്തെ ഓര്‍മ്മകളെ കൊട്ടിയുണര്‍ത്തി തൃശൂര്‍ പൂരം മേളപ്രമാണിമാരായ കിഴക്കൂട്ട് അനിയന്‍മാരാരും, ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടി മാരാരും.പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളത്തിന് പ്രമാണിയാകാന്‍ കഴിഞ്ഞതിന് പിന്നില്‍ ഗുരുക്കന്‍മാരുടെ അനുഗ്രഹവും, ഈശ്വരകടാക്ഷവുമെന്ന് പാറമേക്കാവ് വിഭാഗത്തിന്റെ മേളപ്രമാണി കിഴക്കൂട്ട് അനിയന്‍മാരാര്‍ പറഞ്ഞു. ഇലഞ്ഞിത്തറമേളവും, തിരുവമ്പാടിയുടെ മേളവും ഒന്നു തന്നെയാണെന്ന് തിരുവമ്പാടി വിഭാഗത്തിന്റെ മേളപ്രമാണി ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ പറഞ്ഞു. ഇലഞ്ഞിച്ചോട്ടിലായതുകൊണ്ട് പാറമേക്കാവിന്റെ മേളത്തിന് പ്രസിദ്ധി കൂടി. പടിഞ്ഞാറേഗോപുരത്തിന് പുറത്ത് നടക്കുന്ന തിരുവമ്പാടിയുടെ മേളത്തിന് ശ്രീമൂലസ്ഥാനം മേളമെന്ന് പേരിടുന്നതാണ് ഉചിതമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.തൃശൂര്‍ പൂരത്തോടനുബന്ധിച്ച് …
കൊട്ടിക്കറിയ കാലങ്ങളെ സ്മരിച്ച് മേളപ്രമാണിമാരായ കിഴക്കൂട്ടും, ചേരാനെല്ലൂരും Read More »
തൃശൂര്‍ പൂരം: ഇക്കുറി പൂരപ്പന്തലുകള്‍ ഡിജിറ്റലാകും, ദൃശ്യങ്ങളും, ചിത്രങ്ങളും തെളിയും
തൃശൂര്‍: മതിവരാകാഴ്ചകളുടെ ആഘോഷമായ തൃശൂര്‍ പൂരത്തിന് പൂരപ്രേമികളെ വരവേല്‍ക്കാന്‍ പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ വൈദ്യുതാലംകൃതമായ പൂരപ്പന്തലുകളുടെ നിര്‍മാണം അവസാനഘട്ടത്തിലെത്തി. സ്വരാജ് റൗണ്ടിലെ മൂന്ന് ബഹുനിലപ്പന്തലുകളും ഇക്കുറി ഡിജിറ്റലാകും. വര്‍ണദീപങ്ങളാല്‍ അലംകൃതമായ പന്തലുകളില്‍ തെളിയുന്ന ചിത്രങ്ങളും ദൃശ്യങ്ങളും കാണികള്‍ക്ക് അപൂര്‍വ വിരുന്നാകും.മെയ് 4ന് സാമ്പിള്‍ വെടിക്കെട്ടിന് മുന്‍പായി പന്തലുകളില്‍ വൈദ്യുതിദീപങ്ങള്‍ തെളിയും. സ്വരാജ് റൗണ്ടില്‍ പടിഞ്ഞാറ്, തെക്ക്, വടക്ക് ഭാഗങ്ങളിലാണ് പൂരപ്പന്തല്‍. പാറമേക്കാവിനു മണികണ്ഠനാലില്‍ മാത്രമാണ് പന്തല്‍. തിരുവമ്പാടിക്ക് നടുവിലാലിലും നായ്ക്കനാലിലും പന്തലുകളുണ്ട്. പാറമേക്കാവിന്റെ മണികണ്ഠനാല്‍ പന്തലിന്റെ …
തൃശൂര്‍ പൂരം: ഇക്കുറി പൂരപ്പന്തലുകള്‍ ഡിജിറ്റലാകും, ദൃശ്യങ്ങളും, ചിത്രങ്ങളും തെളിയും Read More »
തൃശൂര്‍ പൂരം: നിറവസന്തം തീര്‍ക്കാന്‍ വര്‍ണക്കുടകള്‍ ഒരുങ്ങുന്നു
തൃശൂര്‍: ആനപ്പുറത്ത് അഴകായി ആവേശമായി വര്‍ണക്കുടകള്‍ ഉയരുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് പൂരപ്രേമികള്‍. വടക്കുന്നാഥക്ഷേത്രത്തിലെ തെക്കേഗോപുരനടയില്‍ വര്‍ണക്കുടമാറ്റത്തിന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ 50 സെറ്റ് കുടകളാണ് ഒരുക്കുക. ഇരുവിഭാഗങ്ങളുടെയും പതിനഞ്ച് വിഭാഗം ആനകള്‍ അഭിമുഖമായി അണിനിരക്കും. ഓരോ വിഭാഗത്തിനും പതിനഞ്ച് വീതം കുടകള്‍ ആനപ്പുറത്ത് മഴവില്‍വര്‍ണം തീര്‍ക്കും.തുടര്‍ന്ന് ജനലക്ഷങ്ങള്‍ക്ക് മതിവരാക്കാഴ്ചയായി കുടമാറ്റും അരങ്ങേറും.മാസങ്ങള്‍ക്ക് മുന്‍പേ കുടകളുടെ നിര്‍മാണം തുടങ്ങും. അയല്‍സംസ്ഥാനങ്ങളില്‍ നിന്നാണ് കുടകള്‍ക്കുള്ള ശീലകള്‍ വാങ്ങുന്നത്. ചെന്നൈയിലും സൂററ്റിലും വരെ ദേവസ്വം ഭാരവാഹികള്‍ ശീല വാങ്ങാനെത്താറുണ്ട്. വെല്‍വെറ്റ്, സാറ്റിന്‍, …
തൃശൂര്‍ പൂരം: നിറവസന്തം തീര്‍ക്കാന്‍ വര്‍ണക്കുടകള്‍ ഒരുങ്ങുന്നു Read More »
ആന്റോ ആന്റണി കെ.പി.സി.സി അധ്യക്ഷനാകും
ന്യൂഡല്‍ഹി: കെ.പി.സി.സി അധ്യക്ഷനായി ആന്റോ ആന്റണി എം.പിയെ തിരഞ്ഞെടുത്തേക്കുമെന്ന് സൂചന. അധ്യക്ഷനെ മാറ്റണമെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പ്രിയങ്കാ ഗാന്ധിയടക്കം ആന്റോ ആന്റോണിയെ പിന്തുണയ്ക്കുമെന്നറിയുന്നു. അതേസമയം പുതിയ കെപിസിസി അധ്യക്ഷനെക്കുറിച്ച് ഒരു ചര്‍ച്ചയുമില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു.’കെപിസിസി അധ്യക്ഷന്‍ മാറേണ്ട സാഹചര്യമില്ല.അധ്യക്ഷനെ മാറ്റുന്നത് ഹൈക്കമാന്‍ഡ് ഇതുവരെ സൂചിപ്പിച്ചിട്ടില്ല.ഹൈക്കമാന്‍ഡ് നില്‍ക്കാന്‍ പറഞ്ഞാല്‍ നില്‍ക്കും പോകാന്‍ പറഞ്ഞാല്‍ പോകും.ആരുടെ പേരും നിര്‍ദേശിച്ചിട്ടില്ല.ഇന്നല ദില്ലിയില്‍ നടന്ന ചര്‍ച്ചയില്‍ സംതൃപ്തനാണെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷന്‍ …
കോഴിക്കോട് മെഡിക്കല്‍ കോളജിലെ അപകടം; അഞ്ച് പേരുടെ മരണത്തില്‍ കേസെടുത്തു
കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ പുക പടര്‍ന്നുണ്ടായ അപകടത്തിന് പിന്നാലെ അഞ്ച് രോഗികള്‍ മരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസാണ് കേസെടുത്തത്. ഗോപാലന്‍, ഗംഗാധരന്‍, സുരേന്ദ്രന്‍, ഗംഗ, നസീറ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിനാണ് കേസ്. ഇവര്‍ പുക ശ്വസിച്ചും ശ്വാസം കിട്ടാതെയുമാണ് മരിച്ചതെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. അതേസമയം അപകടത്തിന് പിന്നാലെ പിന്നാലെ മരിച്ചവരുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ തീരുമാനിച്ചു. പോസ്റ്റ്മോര്‍ട്ടത്തിലൂടെ മാത്രമേ മരണത്തിലുണ്ടായ സംശയം ദൂരീകരിക്കാനാവൂ എന്ന് മെഡിക്കല്‍ …
കോഴിക്കോട് മെഡിക്കല്‍ കോളജിലെ അപകടം; അഞ്ച് പേരുടെ മരണത്തില്‍ കേസെടുത്തു Read More »
തൃശൂര്‍ പൂരം വെടിക്കെട്ടിന് മാനത്ത് ദൃശ്യവിസ്മയമായി മാര്‍ക്കോയും, എമ്പുരാനും, പൊന്‍മാനും
തൃശൂര്‍: നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ തൃശൂര്‍ പുരം വെടിക്കെട്ട് ഇത്തവണ വര്‍ണാഭമാകും. മെയ് 4 നാണ് സാമ്പിള്‍ വെടിക്കെട്ട്. മെയ് 7ന് വെളുപ്പിന് 3 മണിക്കാണ് പൂരത്തിന്റെ പ്രധാന വെടിക്കെട്ട്.മാര്‍ക്കോ, എമ്പുരാന്‍, പൊന്‍മാന്‍, ബസൂക്ക തുടങ്ങിയ ഇനങ്ങള്‍ മാനത്ത് ദൃശ്യവിസ്മയം തീര്‍ക്കും. തിരുവമ്പാടി വിഭാഗമാണ് ഇത്തവണ ആദ്യം തിരികൊളുത്തുക. ഇത്തവണ സാമ്പിള്‍ ഞായറാഴ്ചയായതിനാല്‍ തിരക്ക് കൂടും. കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കുക. സാമ്പിള്‍ വൈകീട്ട് 7 മണിക്ക് തുടങ്ങും.ഉച്ചയ്ക്ക് 3 മണി മുതല്‍ വാഹന ഗതാഗതം …
തൃശൂര്‍ പൂരം വെടിക്കെട്ടിന് മാനത്ത് ദൃശ്യവിസ്മയമായി മാര്‍ക്കോയും, എമ്പുരാനും, പൊന്‍മാനും Read More »