Newsskerala

ലാഹോറില്‍ സ്‌ഫോടനപരമ്പര, 3 തവണ പൊട്ടിത്തെറി

ലാഹോര്‍: പാകിസ്താനില്‍  തുടര്‍സ്ഫോടനങ്ങള്‍. വാള്‍ട്ടണ്‍ എയര്‍ഫീല്‍ഡിന് സമീപം പൊട്ടിത്തെറിയുണ്ടായി.. മൂന്ന് തവണ സ്ഫോടനം ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡ്രോണ്‍ ആക്രമണമാണ് നടന്നതെന്നും ഡ്രോണ്‍ വെടിവച്ചിട്ടെന്നും പാക് പൊലീസ് അവകാശപ്പെട്ടു. വിമാനത്താവളത്തിന് സമീപത്തുനിന്നും ഉഗ്രസ്ഫോടനം കേട്ടെന്നും പുക ഉയരുന്നത് കണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു. സൈനിക വിമാനത്താവളത്തിന് തൊട്ടടുത്ത് സ്ഫോടനമുണ്ടായത്് പാകിസ്താനെ ഞെട്ടിച്ചിരിക്കുകയാണ്.  പ്രദേശത്ത് അപായ സൈറണ്‍ മുഴങ്ങുന്നതിന്റേയും പുക ഉയരുന്നതിന്റേയും ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്.

അത്യുഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കളാണ് ഉണ്ടായത്. വാള്‍ട്ടണ്‍ എയര്‍ഫീല്‍ഡിന് സമീപം പൊട്ടിത്തെറിയുണ്ടായി. 5 മുതല്‍ 6 അടി വരെ വലുപ്പമുള്ള ഡ്രോണ്‍ വെടിവച്ചിട്ടെന്നാണ് പൊലീസിന്റെ അവകാശവാദം. പൊട്ടിത്തെറി ശബ്ദമുണ്ടായതോടെ പ്രദേശത്തുനിന്ന് ആളുകള്‍ പരിഭ്രാന്തരായി ഇറങ്ങിയോടുന്നതായുള്ള ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *