Newsskerala

ഇനി സണ്ണി; കെ സുധാകരനെ മാറ്റി കോൺഗ്രസ് ഹൈക്കമാൻ്റ്

ദില്ലി: അനിശ്ചിതത്വങ്ങൾക്കും ആകാംഷയ്ക്കും വിരാമം. മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരനെ കോൺഗ്രസ് ഹൈക്കമാൻഡ് കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കി. കണ്ണൂരിൽ നിന്ന് തന്നെയുള്ള സണ്ണി ജോസഫ് എംഎൽഎയാണ് പുതിയ അധ്യക്ഷൻ. കെ സി വേണുഗോപാൽ പക്ഷക്കാരായ ആന്റോ ആൻറണിയെ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നുവെങ്കിലും പലതരം എതിർപ്പുകൾ മൂലം ഹൈക്കമാൻഡ് പരിഗണിച്ചില്ല. പകരം പ്രതിപക്ഷ നേതാവ് വി‌ ഡി സതീശനോട് അടുപ്പമുള്ള സണ്ണി ജോസഫിനാണ് അവസരം ലഭിച്ചത്. കെ സുധാകരനെ എഐസിസി വർക്കിംഗ് കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായി നിയമിക്കും. സ്ഥാനമാറ്റത്തിൽ വലിയ എതിർപ്പുള്ള സുധാകരന്റെ ഇനി എടുക്കുന്ന തീരുമാനം നിർണായകമാകും. അടൂർ പ്രകാശ് ആണ് യുഡിഎഫ് കൺവീനർ. പിസി വിഷ്ണുനാഥ്, എപി അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവർ വർക്കിംഗ് പ്രസിഡൻറുമാരാകും.

Leave a Comment

Your email address will not be published. Required fields are marked *