Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Kerala news

വെടിക്കെട്ടില്‍ ഇളവ് വേണമെന്ന് തിരുവമ്പാടി ദേവസ്വം

തൃശൂര്‍: വെടിക്കെട്ട് നിയന്ത്രണത്തില്‍ ഇളവ് വേണമെന്ന് തിരുവമ്പാടി ദേവസ്വം ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ തൃശൂര്‍ പൂരം ഓര്‍മ മാത്രമാകും. വെടിക്കെട്ട് നിയന്ത്രണത്തില്‍ തിരുത്തല്‍ വേണം. ഇപ്പോഴത്തെ നിയന്ത്രണം അപ്രായോഗികമെന്നും സെക്രട്ടറി കെ.ഗിരീഷ്‌കുമാര്‍ പറഞ്ഞു. വെടിക്കെട്ടിനെതിരായ കേന്ദ്ര ഏജന്‍സി പെസോ പുറത്തിറക്കിയ ഉത്തരവില്‍ പൂരപ്രേമികള്‍ ആശങ്കയിലാണ്.   35 നിയന്ത്രണങ്ങളാണ് ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്. 200 മീറ്ററാണ് വെടിക്കെട്ട് നടക്കുന്ന സ്ഥലവും ഫയര്‍ലൈനും തമ്മിലുള്ള അകലമായി ഉത്തരവിലുള്ളത്.  തേക്കിന്‍കാട് മൈതാനത്ത് ഈ കണക്ക് പാലിക്കാനാകില്ല. ഫയല്‍ലൈനും ആളുകളും തമ്മിലെ അകലം 100 …

വെടിക്കെട്ടില്‍ ഇളവ് വേണമെന്ന് തിരുവമ്പാടി ദേവസ്വം Read More »

ദീപാവലി സീസണില്‍ ശിവകാശിയില്‍ 2500 കോടിയുടെ പടക്കക്കച്ചവടം

തൃശൂര്‍: തമിഴ്‌നാട്ടിലെ ശിവകാശി വിരുതനഗര്‍ കേന്ദ്രീകരിച്ച് ആയിരത്തോളം പടക്ക നിര്‍മാണശാലകളുണ്ട്. ഇതില്‍ മിക്കവയും ലൈസന്‍സില്ലാത്തവയാണെന്ന് പറയപ്പെടുന്നു. എട്ടരലക്ഷത്തോളം പേര്‍ക്ക് ഉപജീവനമാണ് പടക്കനിര്‍മാണവും, വില്‍പനയും. ദീപാവലി സീസണില്‍ മാത്രം 2,500 കോടിയുടെ പടക്കം വിറ്റുപോകുന്നു.മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ തുടങ്ങി ഉത്തരേന്ത്യയിലെ സംസ്ഥാനങ്ങളിലേക്കുള്ള പടക്കം ശിവകാശിയില്‍ നിന്നാണ്. രാജ്യത്ത് പടക്കവില്‍പനയുടെ തൊണ്ണുറ് ശതമാനവും ശിവകാശി കേന്ദ്രീകരിച്ചാണ് നടക്കുന്നത്.പൊട്ടിത്തെറിയും, മരണവും പതിവെങ്കിലും ഇവിടെ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണങ്ങള്‍ക്ക് പുല്ലുവിലയാണ്. പടക്കനിര്‍മാണലോബിയുടെ സ്വാധീനവലയത്തിലാണിവിടെ ജനപ്രതിനിധികള്‍. കേരളത്തില്‍ 2016-ല്‍ വെടിക്കെട്ട് നിയന്ത്രണം കര്‍ശനമാക്കിയ ശേഷമാണ് …

ദീപാവലി സീസണില്‍ ശിവകാശിയില്‍ 2500 കോടിയുടെ പടക്കക്കച്ചവടം Read More »

വെടിക്കെട്ടിന് നിയന്ത്രണം; പിന്നില്‍ ശിവകാശി ലോബി?

തൃശൂര്‍: ഉത്സവാഘോഷങ്ങളിലെ വെടിക്കെട്ടിന് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ തിടുക്കപ്പട്ടുള്ള നീക്കത്തിന് പിന്നില്‍ തമിഴ്‌നാട്ടിലെ ശിവകാശി കേന്ദ്രീകരിച്ചുള്ള പടക്കനിര്‍മാണ ലോബിയെന്ന് സൂചന. നേരത്തെ തന്നെ ശിവകാശി ലോബിയുടെ നീക്കത്തെ തുടര്‍ന്ന് വെടിക്കെട്ടില്‍ ശബ്ദത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത് വിവാദമായിരുന്നു.   ഡോ.തോമസ് ഐസക് ധനമന്ത്രിയായിരിക്കെ സംസ്ഥാനത്ത് വെടിക്കോപ്പു നിര്‍മാണശാല നിര്‍മിക്കാന്‍ തീരുമാനമെടുത്തിരുന്നു. തൃശൂരില്‍ വടക്കാഞ്ചേരിക്കടുത്ത് ചിറ്റണ്ടയില്‍ സ്ഥലവും കണ്ടെത്തി. വെടിക്കെട്ട് കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു വെടിക്കോപ്പ് നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയത്. എന്നാല്‍ വെടിക്കോപ്പ് നിര്‍മാണശാല നിര്‍മാണം …

വെടിക്കെട്ടിന് നിയന്ത്രണം; പിന്നില്‍ ശിവകാശി ലോബി? Read More »

യാത്രയയപ്പ് ചടങ്ങിന് പിന്നില്‍ ഗൂഢാലോചന?

പത്തനംതിട്ട: എ.ഡി.എം നവീന്‍ബാബുവിനെ ആത്മഹത്യയിലേക്ക്് നയിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ കളക്ടര്‍ക്കെതിരെയും അന്വേഷണം വേണമന്ന് സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ആരോപിച്ചു.  ഉത്തരവാദി  കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയനാണ്. രാവിലെ നടത്താന്‍ തീരുമാനിച്ച പരിപാടി മാറ്റിയത് ഗൂഢാലോചനയുടെ ഭാഗമാണ്.ഉദ്യോഗസ്ഥര്‍ക്ക് മാത്രമുള്ള യാത്രയയപ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ എത്തിയത് എങ്ങനെയാണെന്ന് അദ്ദേഹം ചോദിച്ചു.  വിളിക്കാതെ പോകണ്ട കാര്യം ദിവ്യക്കുണ്ടായിരുന്നില്ല.  കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിച്ച തീരുമാനമാണ് …

യാത്രയയപ്പ് ചടങ്ങിന് പിന്നില്‍ ഗൂഢാലോചന? Read More »

നിയമസഭാ ഉപതിരഞ്ഞെടുപ്പ് : ചേലക്കരയില്‍ യു.ആര്‍.പ്രദീപും, പാലക്കാട്ട് പി.സരിനും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍

തിരുവനന്തപുരം:  നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.  ചേലക്കരയില്‍ യു.ആര്‍.പ്രദീപും, പാലക്കാട്ട് ഡോ.പി. സരിനും മത്സരിക്കും.കോണ്‍ഗ്രസ് വിട്ട പി. സരിനെ പാര്‍ട്ടി ചിഹ്നത്തിനു പകരം സ്വാതന്ത്ര ചിഹ്നത്തില്‍ മത്സരിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.   പാലക്കാട്, ബിജെപി- കോണ്‍ഗ്രസ് ഡീല്‍ ഉണ്ടാകുമെന്ന് അന്നേ ഞങ്ങള്‍ പറഞ്ഞതാണെന്ന്് ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.  പാലക്കാട് ഇന്നത്തെ സ്ഥിതിയില്‍ സരിന്‍ തന്നെ മത്സരിക്കണമെന്നാണ് തീരുമാനം. രണ്ടു മണ്ഡലങ്ങളിലും എല്‍.ഡി.എഫിനു ജയിക്കാന്‍ കഴിയുമെന്നും ഗോവിന്ദന്‍ അവകാശപ്പെട്ടു.

പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വം: ഇടഞ്ഞ് പി.സരിന്‍

പാലക്കാട്: നിയമസഭാ  ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ച തീരുമാനത്തില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ഡോ. പി സരിന്‍ പരസ്യമായി രംഗത്ത്.  പാര്‍ട്ടി അവഗണിച്ചെന്നാണ് സരിന്റെ പരാതി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെ അവഗണിച്ചെന്ന് സരിന്റെ ആക്ഷേപം. ഇന്ന്  സരിന്‍ മാധ്യമങ്ങളെ കാണുന്നുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പാലക്കാട് കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചാല്‍ പാലക്കാട്ടുകാരനായ സരിന്‍ എന്നൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഈ നാട്ടിലുണ്ടെന്ന് ജനങ്ങളെ …

പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വം: ഇടഞ്ഞ് പി.സരിന്‍ Read More »

പാലക്കാട് : രാഹുല്‍ മാങ്കൂട്ടത്തിൽ ചേലക്കര : രമ്യ ഹരിദാസ് കോൺഗ്രസ് സ്ഥാനാർത്ഥികൾ

തിരുവനന്തപുരം: കേരളത്തില്‍  നവംബര്‍ 13 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു. വയനാട് ലോക്‌സഭാ സീറ്റില്‍  പ്രിയങ്കാ ഗാന്ധി മത്സരിക്കും.  നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യ ഹരിദാസുമാണ് സ്ഥാനാര്‍ത്ഥികള്‍. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

കുരിയച്ചിറയില്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി തല്ലിയ അധ്യാപിക ഒളിവില്‍

തൃശൂര്‍:  കുരിയച്ചിറ സെന്റ് ജോസഫ് യുപി സ്‌കൂളില്‍ വിദ്യാര്‍ത്ഥിക്ക് അധ്യാപികയില്‍ നിന്ന് ക്രൂരമര്‍ദനം. . ഡയറി എഴുതിയില്ലെന്ന് ആരോപിച്ചാണ് ക്ലാസ് ടീച്ചര്‍ അഞ്ചുവയസ്സുകാരനെ തല്ലിച്ചതച്ചത്. ക്ലാസ് ടീച്ചറായ സെലിനാണ് കുട്ടിയുടെ ഇരു കാല്‍മുട്ടിനും താഴെ ക്രൂരമായി തല്ലിയത്. രക്ഷിതാക്കളുടെ പരാതിയില്‍ ഇന്നലെ  നെടുപുഴ പൊലീസ് കേസെടുത്തു. സംഭവം നടന്ന് ഒരാഴ്ചയായിട്ടും അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ  സ്വാധീനത്തിന് വഴങ്ങിയാണ് അധ്യാപികയെ അറസ്റ്റ് ചെയ്യാതിരിക്കുന്നതെന്നാണ് രക്ഷിതാവ് ആരോപിക്കുന്നത്. സ്‌കൂള്‍ മാനേജ്‌മെന്റ് ഒത്തുതീര്‍പ്പിനായി ശ്രമിച്ചെന്നും …

കുരിയച്ചിറയില്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി തല്ലിയ അധ്യാപിക ഒളിവില്‍ Read More »

യാത്രയയപ്പ് ചടങ്ങിനിടെ എഡിഎമ്മിന് ജില്ലാപഞ്ചായത്ത് പ്രസിഡണ്ടിന്റെ താക്കീത്

എ.ഡി.എമ്മിനെ മരിച്ചനിലയില്‍ കണ്ടെത്തി കണ്ണൂര്‍: കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കാതെ എത്തിയാണ് എ.ഡി.എമ്മിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചത്. യാത്രയയപ്പ് സമ്മേളനത്തില്‍ കളക്ടര്‍ അരുണ്‍ കെ വിജയന്റെ  സാന്നിധ്യത്തിലാണ് ദിവ്യ അഴിമതി ആരോപണം നടത്തിയത്. പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കാന്‍ എ.ഡി.എം. വഴിവിട്ടനീക്കങ്ങള്‍ നടത്തിയെന്നാണ് പി.പി. ദിവ്യ ആരോപിച്ചത്. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നും അവര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആരോപണം ഉന്നയിച്ച തൊട്ടടുത്ത …

യാത്രയയപ്പ് ചടങ്ങിനിടെ എഡിഎമ്മിന് ജില്ലാപഞ്ചായത്ത് പ്രസിഡണ്ടിന്റെ താക്കീത് Read More »

കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13ന്

ന്യൂഡല്‍ഹി: കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലും, വയനാട് ലോക്‌സഭാ മണ്ഡലത്തിലും നവംബര്‍ 13നാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ നവംബര്‍ 23ന് നടക്കും.മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് തീയതികളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയില്‍ നവംബര്‍ 20ന് തിരഞ്ഞെടുപ്പ് നടക്കും. ഝാര്‍ഖണ്ഡില്‍ രണ്ടു ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 13ന് ആദ്യ ഘട്ടവും രണ്ടാംഘട്ടം നവംബര്‍ 20നും നടക്കും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് എം.എല്‍.എ ഷാഫി പറമ്പിലും ചേലക്കര എം.എല്‍.എയും മന്ത്രിയുമായിരുന്ന കെ.രാധാകൃഷ്ണനും ജയിച്ച് …

കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13ന് Read More »

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ്: എല്‍.ഡി.എഫില്‍ ഭിന്നത

തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനത്തിന് സ്‌പോട്ട് ബുക്കിങ് വേണമെന്ന ആവശ്യവുമായി സി.പി.ഐ. ക്ഷേത്ര ദര്‍ശനത്തിന് സ്‌പോട്ട്് ബുക്കിങ് വേണ്ടെന്നുവെച്ച തീരുമാനത്തില്‍ ദേവസ്വം മന്ത്രി വി.എന്‍. വാസവനേയും സര്‍ക്കാരിനേയും സി.പി.ഐ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. . ശബരിമല വിഷയത്തില്‍ ഒരിക്കല്‍ കൈപൊള്ളിയിട്ടും പഠിച്ചില്ലെന്നും,ദര്‍ശനത്തിന് സ്‌പോട്ട് ബുക്കിങ് അനുവദിക്കണമെന്നും മുഖപത്രമായ ജനയുഗത്തിലെ ലേഖനത്തില്‍ സി.പി.ഐ ആവശ്യപ്പെടുന്നു.  ദുശാഠ്യങ്ങള്‍ ശത്രു വര്‍ഗ്ഗത്തിന് ആയുധം ആക്കരുത്. സെന്‍സിറ്റീവ് ആയ വിഷയങ്ങളിലെ കടുംപിടുത്തം ആപത്തില്‍ കൊണ്ടുചാടിക്കുമെന്ന് ലേഖനത്തില്‍  മുന്നറിയിപ്പ് നല്‍കുന്നു. സ്‌പോട്ട് ബുക്കിങ് നിര്‍ത്താലാക്കിയ തീരുമാനത്തില്‍ വിമര്‍ശനം …

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ്: എല്‍.ഡി.എഫില്‍ ഭിന്നത Read More »

ഔസേപ്പച്ചന്‍ ആര്‍എസ്എസ് വേദിയില്‍

തൃശൂര്‍:  ചലച്ചിത്ര സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ ആര്‍എസ്എസ് പരിപാടിയില്‍ അധ്യക്ഷനായി. ആര്‍.എസ് എസിന്റെ വിജയദശമി പഥസഞ്ചലന പൊതുപരിപാടിയിലാണ് ഔസേപ്പച്ചന്‍ അധ്യക്ഷനായത്. വടക്കുംനാഥ ക്ഷേത്രത്തിലെ മൈതാനത്തെ വിദ്യാര്‍ത്ഥി കോര്‍ണറിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ സുരേഷ്ഗോപിയുടെ വിജയത്തിന് ശേഷമുള്ള പരിപാടിയില്‍ ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള കലാകാരനെ അധ്യക്ഷനാക്കിയത് ഏറെ ശ്രദ്ധേയമായി. നേരത്തെ സുരേഷ്ഗോപിയുടെ വിജയത്തിന് ക്രൈസ്തവ വോട്ടുകള്‍ സഹായിച്ചെന്ന വിലയിരുത്തലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഔസേപ്പച്ചന്‍ ആര്‍.എസ്.എസിന്റെ വേദിയില്‍ അധ്യക്ഷനാകുന്നതെന്നാണ് പരിപാടിയുടെ പ്രത്യേകത. ലോക്സഭയില്‍ ലഭിച്ച …

ഔസേപ്പച്ചന്‍ ആര്‍എസ്എസ് വേദിയില്‍ Read More »

ചേലക്കരയില്‍ യു.ഡി.എഫില്‍ നിന്ന് കെ.എ.തുളസിയും, എല്‍.ഡി.എഫില്‍ യു.ആര്‍.പ്രദീപിനും സാധ്യത

തൃശൂര്‍:  സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പിനുള്ള തീയതി അടുത്തയാഴ്ചയോടെ പ്രഖ്യാപിച്ചേക്കും. ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ചേലക്കരയില്‍ യു.ഡി.എഫില്‍ നിന്ന് കെ.എ.തുളസി മത്സരിച്ചേക്കും. ഇതിനിടെ വി.കെ. ശ്രീകണ്ഠന്റെ ഭാര്യയെയും സ്ഥാനാര്‍ത്ഥിത്വത്തിനായി പരിഗണിക്കുന്നു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ കെ. എ. തുളസിക്കാണ് കൂടുതല്‍ സാധ്യത.  2016-ല്‍ സി.പി.എം നേതാവ്  യു.ആര്‍. പ്രദീപിനെതിരെ തുളസി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. മണ്ഡലത്തില്‍ സുപരിചിതമായ മുഖം എന്ന നിലയിലാണ് രമ്യാ ഹരിദാസിന് പകരമായി തുളസിയെ അവതരിപ്പിക്കുന്നത്. രമ്യാ ഹരിദാസിന് പുറമേ തൃശൂര്‍ ഡി.സി.സി …

ചേലക്കരയില്‍ യു.ഡി.എഫില്‍ നിന്ന് കെ.എ.തുളസിയും, എല്‍.ഡി.എഫില്‍ യു.ആര്‍.പ്രദീപിനും സാധ്യത Read More »

പാറമേക്കാവ് അഗ്രശാല തീപിടിത്തം: പോലീസ് അന്വേഷണത്തിനെതിരെ പാറമേക്കാവ് ദേവസ്വം

തൃശ്ശൂര്‍: പാറമേക്കാവ് ക്ഷേത്രത്തിലെ അഗ്രശാല കത്തിയ സംഭവം ക്രൈം ബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് ആവശ്യപ്പെട്ടു. പൊലീസ് എഫ്.ഐ.ആറില്‍ യഥാര്‍ത്ഥ വസ്തുതകളല്ല രേഖപ്പെടുത്തിയത്. എക്‌സ്‌പ്ലോസീവ് വിഭാഗമാണ് അന്വേഷിക്കേണ്ടത്.തെക്കു പടിഞ്ഞാറന്‍ മുറിയിലെ പാള പ്ലേറ്റുകള്‍, വടക്ക് പടിഞ്ഞാറന്‍ മുറിയിലെ വിളക്കുകളും കത്തിയെന്നാണ് എഫ.്‌ഐ.ആറില്‍ പറയുന്നത്. അതിനൊന്നും ഒരു കേടുപാടും സംഭവിച്ചിട്ടില്ല. ഫൊറന്‍സിക് സംഘം വീണ്ടുമെത്തി പരിശോധിക്കുമെന്ന് പറഞ്ഞിട്ടും വന്നില്ല. വിളക്കിന്റെ തിരി എലി എടുത്തു കൊണ്ടുപോയി പ്ലേറ്റിന് മുകളില്‍ ഇട്ട് തീപിടുത്തം ഉണ്ടായി …

പാറമേക്കാവ് അഗ്രശാല തീപിടിത്തം: പോലീസ് അന്വേഷണത്തിനെതിരെ പാറമേക്കാവ് ദേവസ്വം Read More »

അടിച്ചു മോനേ……

ഓണം ബംപര്‍ കോടിപതി  കര്‍ണാടക സ്വദേശി അല്‍ത്താഫിന് ബെംഗളൂരു:  കേരള സര്‍ക്കാരിന്റെ തിരുവോണം ബംപര്‍ ലോട്ടറി 25 കോടി നേടിയത് കര്‍ണാടക പാണ്ഡ്യപുര സ്വദേശി അല്‍ത്താഫിന്. കര്‍ണാടകയില്‍ മെക്കാനിക്കാണ് അല്‍ത്താഫ്. മകന്റെയും, മകളുടെയും വിവാഹം നടത്തണമെന്നും, ഇപ്പോള്‍ താമസിക്കുന്ന വാടക വീട് സ്വന്തമാക്കണമെന്നുമാണ് ആഗ്രഹമെന്ന് അൽത്താഫ് പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷമായി ലോട്ടറി ടിക്കറ്റ് എടുക്കാറുണ്ടെന്നും അല്‍ത്താഫ് അറിയിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ നാഗരാജ് എന്ന വില്‍പനക്കാരനില്‍ നിന്നാണ് അല്‍ത്താഫ് ടിക്കറ്റെടുത്തത്. ഇവിടെ നിന്ന് ഒരു മാസം …

അടിച്ചു മോനേ…… Read More »

മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ ബിജെപിയില്‍

തിരുവനന്തപുരം: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥ ആര്‍. ശ്രീലേഖ ബി.ജെ.പി അംഗത്വം സ്വീകരിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ശ്രീലേഖയെ ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ബി.ജെ.പി നേതാവ് വി.വി. രാജേഷ് അടക്കമുള്ള നേതാക്കള്‍ തിരുവനന്തപുരത്തെ ശ്രീലേഖയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു. കേരളത്തിലെ ആദ്യത്തെ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയാണ് ശ്രീലേഖ. പോലീസിലെ പരിഷ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വനിതാ ഉദ്യോഗസ്ഥയാണ് ശ്രീലേഖയെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. അറിയപ്പെടുന്ന സാഹിത്യകാരിയാണ് അവര്‍.  സമൂഹത്തിലെ എല്ലാ മേഖലകളിലെ ആളുകളും ഇനിയും …

മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ ബിജെപിയില്‍ Read More »

തിരുവോണം ബംപര്‍ നറുക്കെടുപ്പ്: ഒന്നാം സമ്മാനമായ 25 കോടി രൂപ വയനാട്ടിലേക്ക്

തിരുവനന്തപുരം: തിരുവോണം ബംപര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ടി.ജി. 434222 എന്ന നമ്പറിന്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. വയനാട് ജില്ലയില്‍ നിന്നുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. 50 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. 11 മണി വരെ 71,41,508 ടിക്കറ്റുകള്‍ വിറ്റു.ജില്ലാ അടിസ്ഥാനത്തില്‍ ഇക്കുറിയും പാലക്കാട് ജില്ലയാണ് വില്‍പനയില്‍ മുന്നിലെത്തിയത്.  സബ് ഓഫിസുകളിലേതുള്‍പ്പെടെ 13,02,800 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. തിരുവനന്തപുരം …

തിരുവോണം ബംപര്‍ നറുക്കെടുപ്പ്: ഒന്നാം സമ്മാനമായ 25 കോടി രൂപ വയനാട്ടിലേക്ക് Read More »

രക്ഷാപ്രവര്‍ത്തനം ‘ വിനയായി, മുഖ്യമന്ത്രിക്കെതിരെ അന്വേഷണം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന്എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. നവകേരള സദസ്സിലെ രക്ഷാപ്രവര്‍ത്തന പരാമര്‍ശത്തിലാണ് അന്വേഷണം. എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദേശിച്ചു. എറണാകുളം ഡി,സി,സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ സ്വകാര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ആക്രമിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്ന നവകേരള സദസിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ടാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. രക്ഷാ പ്രവര്‍ത്തനം തുടരാമെന്നത് കുറ്റകൃത്യത്തിനുള്ള പ്രേരണയായെന്ന പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷിച്ച് …

രക്ഷാപ്രവര്‍ത്തനം ‘ വിനയായി, മുഖ്യമന്ത്രിക്കെതിരെ അന്വേഷണം Read More »

ഹരിയാന ബി.ജെ.പി നിലനിര്‍ത്തി; ജമ്മുകശ്മീരില്‍ ഇന്ത്യാ സഖ്യത്തിന് വന്‍ വിജയം

ന്യൂഡല്‍ഹി: ഹരിയാനയില്‍ മൂന്നാമതും ഭരണം നിലനിര്‍ത്തി ബി.ജെ.പി. ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന 48 സീറ്റുകളാണ് ബി.ജെ.പി നേടിയത്. ഭരണം ലഭിച്ചില്ലെങ്കിലും 36 സീറ്റ് നേടി കോണ്‍ഗ്രസ് കരുത്ത് കാട്ടി. ജമ്മുകശ്മീരില്‍ ഇന്ത്യാ സഖ്യത്തിന് തകര്‍പ്പന്‍ വിജയം.   ഹരിയാനയില്‍ ഐ.എന്‍.എല്‍.ഡി രണ്ട് സീറ്റില്‍ ഒതുങ്ങി. എന്നാല്‍ ദുഷ്യന്ത് ചൗതാലയുടെ ജെ.ജെ.പി ദയനീയമായി പൂജ്യത്തില്‍ തകര്‍ന്ന് അടിയുകയായിരുന്നു. എക്‌സിറ്റ് പോളുകളില്‍ കോണ്‍ഗ്രസിനായിരുന്നു ഭരണം പ്രവചിച്ചിരുന്നത്.എന്നാല്‍ വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ മണിക്കൂറുകളില്‍ കോണ്‍ഗ്രസിന്റെ  കുതിപ്പാണ് സംസ്ഥാനത്ത് കണ്ടത്. പിന്നീട് ആദ്യ …

ഹരിയാന ബി.ജെ.പി നിലനിര്‍ത്തി; ജമ്മുകശ്മീരില്‍ ഇന്ത്യാ സഖ്യത്തിന് വന്‍ വിജയം Read More »