Newsskerala

തിരുവോണം ബംപര്‍ നറുക്കെടുപ്പ്: ഒന്നാം സമ്മാനമായ 25 കോടി രൂപ വയനാട്ടിലേക്ക്

തിരുവനന്തപുരം: തിരുവോണം ബംപര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ടി.ജി. 434222 എന്ന നമ്പറിന്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. വയനാട് ജില്ലയില്‍ നിന്നുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. 50 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. 11 മണി വരെ 71,41,508 ടിക്കറ്റുകള്‍ വിറ്റു.
ജില്ലാ അടിസ്ഥാനത്തില്‍ ഇക്കുറിയും പാലക്കാട് ജില്ലയാണ് വില്‍പനയില്‍ മുന്നിലെത്തിയത്.  സബ് ഓഫിസുകളിലേതുള്‍പ്പെടെ 13,02,800 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. തിരുവനന്തപുരം 9,50,250 ടിക്കറ്റുകള്‍ വിറ്റഴിച്ചു,   തൃശൂരില്‍ 8,61,000 ടിക്കറ്റുകളും വിറ്റുപോയി.

Leave a Comment

Your email address will not be published. Required fields are marked *