അഹമ്മദാബാദ് വിമാന ദുരന്തം: വിമാനത്തില്‍ പക്ഷി ഇടിച്ചിട്ടില്ലെന്ന് വിവരം, ഇന്ധനം നല്‍കുന്ന എഞ്ചിനുകള്‍ ആകാശത്തുവെച്ച് നിലച്ചു, പ്രാഥമിക വിവര റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ നിര്‍ണായക വിവരങ്ങള്‍. വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടായിരുന്നില്ല.ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്്. വിമാനത്തില്‍ പക്ഷി ഇടിച്ചിട്ടില്ല. ഇന്ധനം നല്‍കുന്ന എഞ്ചിനുകള്‍ ആകാശത്തുവെച്ച് നിലച്ചു. വിമാനത്തിലെ വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണമെന്ന് എയര്‍ ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ടിലുണ്ട്്. വിമാനത്തില്‍ പക്ഷി ഇടിച്ചിട്ടില്ലെന്നും എന്‍ജിനുകളുടെ പ്രവര്‍ത്തനം നിലച്ചെന്നും ഇതെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറില്‍ പൈലറ്റുമാരില്‍ ഒരാള്‍ …