Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Local News

പൊതുസമൂഹത്തിനായി ജീവിച്ച നേതാവ്: ബിനോയ് വിശ്വം

തൃശൂര്‍: പൊതുസമൂഹത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച നേതാവായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ഇരിങ്ങാലക്കുട സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗവും പടിയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന കെ സി ബിജുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അനുസ്മരിച്ചു. ബാലവേദിയിലൂടെയെത്തി പാര്‍ട്ടിയിലും വര്‍ഗ്ഗ ബഹുജന സംഘടനകളിലും സജീവമായ ബിജു ഇരിങ്ങാലക്കുടയുടെ സാമൂഹ്യ- സാംസ്കാരിക- രാഷ്ട്രീയ മേഖലകളില്‍ നിറസാന്നിധ്യമായിരുന്നു. ചെറിയ പ്രായത്തില്‍ തന്നെ പടിയൂര്‍ ഗ്രാമപഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ട ബിജു, തന്റെ പ്രവര്‍ത്തനമികവില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും അലങ്കരിച്ചു. മികച്ച സംഘാടകനും തൊഴിലാളി …

പൊതുസമൂഹത്തിനായി ജീവിച്ച നേതാവ്: ബിനോയ് വിശ്വം Read More »

IMA welcomes awareness trip

Thrissur: The Indian Medical Association (IMA) Kerala Chapter organized the ‘Always with You’ awareness campaign at the state level, which was welcomed at various centers in the district. IMA State President Dr. KA Sreevilasan is leading the campaign. After receiving the welcome at Kunnamkulam, Triprayar, Chalakudy and Thrissur, the awareness campaign entered Ernakulam district. The …

IMA welcomes awareness trip Read More »

ഔഷധി പഞ്ചകർമ്മ ആശുപത്രിയിൽ നേത്ര പരിശോധനയും ഔഷധസസ്യ വിതരണവും നടത്തി.

തൃശൂർ : കേരള സർക്കാർ സ്ഥാപനമായ ഔഷധി പഞ്ചകർമ്മ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ഗ്ലോക്കോമ ദിനാചരണം നടത്തി. ഗ്ലോക്കോമ ദിനാചരണത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഔഷധി മാനേജിംഗ് ഡയറക്ടറും സംസ്ഥാന ഔഷധസസ്യ ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഡോ.  ടി. കെ ഹൃദീക് നിർവ്വഹിച്ചു. ഔഷധി പഞ്ചകർമ്മ ആശുപത്രി സൂപ്രണ്ട് ഡോ. കെ. എസ്. രജിതൻ അധ്യക്ഷത വഹിച്ചു. ഔഷധി പഞ്ചകർമ്മ ആശുപത്രി നേത്രരോഗ വിഭാഗത്തിലെ ഡോ.  ശ്യാം കെ. രാജ് ഗ്ലോക്കോമയെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. ഡോക്ടർ …

ഔഷധി പഞ്ചകർമ്മ ആശുപത്രിയിൽ നേത്ര പരിശോധനയും ഔഷധസസ്യ വിതരണവും നടത്തി. Read More »

പനയംപാടത്ത് ലോറി മറിഞ്ഞ് ഇടുക്കി സ്വദേശി മരിച്ചു

പാലക്കാട്:  പനയംപാടത്ത് വീണ്ടും ലോറി അപകടം. അപകടത്തില്‍ ലോറി ഡ്രൈവര്‍ മരിച്ചു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി കെ.കെ. സുബീഷ് (37) ആണ് മരിച്ചത്. പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ പനയംപാടം ദുബായ്കുന്നില്‍ വെച്ചാണ് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ അപകടം സംഭവിച്ചത്. രണ്ടുമാസം മുമ്പ് നാലു വിദ്യാര്‍ഥിനികളുടെ മരണത്തിനിടയാക്കിയ അപകടം നടന്ന പ്രദേശമാണിത്.   കോഴിക്കോട് നിന്ന് തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ടു മറിയുകയായിരുന്നു. സുബീഷിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഡ്രൈവര്‍ ഉറങ്ങി …

പനയംപാടത്ത് ലോറി മറിഞ്ഞ് ഇടുക്കി സ്വദേശി മരിച്ചു Read More »

പാകിസ്ഥാനില്‍  ട്രെയിനില്‍ ബന്ദികളാക്കിയ 104 പേരെ മോചിപ്പിച്ചു; 16 വിഘടനവാദികള്‍ കൊല്ലപ്പെട്ടു

ലാഹോര്‍: പാകിസ്ഥാനില്‍ ബലൂചിസ്ഥാന്‍ വിഘടനവാദികള്‍ തട്ടിയെടുത്ത ട്രെയിനില്‍ നിന്ന് 104 പേരെ മോചിപ്പിച്ചു.ഏറ്റുമുട്ടലില്‍ 16 വിഘടനവാദികള്‍ കൊല്ലപ്പെട്ടു. ബലൂച് ലിബറേഷന്‍ ആര്‍മി ഇന്നലെയാണ് ക്വൊറ്റയില്‍ നിന്ന് പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫര്‍ എക്പ്രസ് റാഞ്ചിയത്. ട്രെയിനില്‍ 450 യാത്രക്കാരുണ്ടായിരുന്നു. ഇതില്‍ 182 പേരെയാണ് വിഘടനവാദികള്‍ ബന്ദികളാക്കിയത്. ഇന്നലെയാണ് ബലൂച് ഭീകരര്‍ ട്രെയിന്‍ റാഞ്ചിയത്. ട്രെയിനിലെ സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കിയ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ എല്‍എസ്ഡി കേസില്‍ കുടുക്കിയ സംഭവത്തിൽ അന്വേഷണത്തിന് ഡിവൈഎസ്‌പി വി.കെ. രാജുവിന്റെ നേതൃത്വത്തിൽ അന്വേഷണസംഘത്തെ നിയോഗിച്ചു. സംഭവത്തില്‍ പ്രതിയായ നാരായണദാസിന്റെ മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. കോടതിയില്‍ നിന്ന് ഒരു സഹതാപവും നാരായണദാസ് പ്രതീക്ഷിക്കേണ്ടെന്നും കോടതി പറഞ്ഞു. ഷീല സണ്ണി 72 ദിവസത്തിനടുത്ത് ജയിലില്‍ കഴിഞ്ഞു . ഷീല സണ്ണിയുടെ വാഹനത്തിൽ ലഹരി മരുന്ന് വെച്ച ശേഷം അക്കാര്യം എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത് തൃപ്പൂണിത്തുറ സ്വദേശിയായ നാരായണദാസ് …

ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കിയ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം Read More »

പാതിവില തട്ടിപ്പ്; കെ എൻ ആനന്ദകുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി, ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയില്‍

തിരുവനന്തപുരം: പാതിവില തട്ടിപ്പിൽ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ കെ എൻ ആനന്ദകുമാറിന്‍റെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്. മൂവാറ്റുപുഴ സീഡ് സൊസൈറ്റി സെക്രട്ടറി റിജി വര്‍ഗീസ് നല്‍കിയ കേസിലാണ് അറസ്റ്റ്. ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ കസ്റ്റഡിയിലെടുത്തെങ്കിലും ദേഹാസ്വാസ്ഥ്യമുണ്ടായ ആനന്ദകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ശാസ്തമംഗലത്തെ വീട്ടിൽ നിന്ന് ആനന്ദ കുമാറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിലെടുത്തത്. എറണാകുളത്തേയ്ക്ക് മാറ്റുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ആനന്ദകുമാറിന് ദേഹാസ്ഥ്യമുണ്ടായി. ഉടൻ ആനന്ദ് കുമാറിനെ …

പാതിവില തട്ടിപ്പ്; കെ എൻ ആനന്ദകുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി, ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയില്‍ Read More »

കൊല്ലത്ത് പള്ളിവളപ്പില്‍ അസ്ഥികൂടം കണ്ടെത്തി

കൊല്ലം: നഗരമധ്യത്തിലുള്ള പള്ളിവളപ്പില്‍ സ്യൂട്ട് കേസില്‍ അസ്ഥികൂടം കണ്ടെത്തി. മനുഷ്യന്റെ അസ്ഥികൂടമെന്ന് പോലീസ് സ്ഥിരീകരിച്ചു. ശാരദാമഠം സി.എസ്.ഐ പള്ളിയില്‍ സെമിത്തേരിയ്ക്ക് സമീപമാണ് സ്യൂട്ട് കേസിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയത്. മനുഷ്യന്റെ അസ്ഥികൂടം സ്യൂട്ട് കേസിലാക്കി ഉപേക്ഷിച്ചതാകാമെന്നാണ് സംശയം. അസ്ഥികൂടം ദ്രവിച്ചു തുടങ്ങിയ അവസ്ഥയിലാണ്. എന്നാല്‍ എല്ലാ അസ്ഥികളും ഇല്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍ ഐപിഎസ് പറഞ്ഞു. അസ്ഥികൂടം ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ പരിശോധിക്കും.കുടിവെള്ളത്തിനുള്ള പൈപ്പ് പൊട്ടിയത് പരിശോധിക്കാന്‍ പള്ളിയിലെ കപ്യാരും ജോലിക്കാരും മണ്ണ് കുഴിച്ചപ്പോഴാണ് സ്യൂട്ട് കേസ് …

കൊല്ലത്ത് പള്ളിവളപ്പില്‍ അസ്ഥികൂടം കണ്ടെത്തി Read More »

ആശാ വര്‍ക്കര്‍മാര്‍ സമരം ശക്തമാക്കുന്നു; 17ന് സെക്രട്ടേറിയറ്റ് ഉപരോധിക്കും

തിരുവനന്തപുരം:  ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം കടുപ്പിക്കുന്നു. സമരത്തോട് സര്‍ക്കാര്‍ മുഖംതിരിച്ചുനില്‍ക്കുന്നതിനാല്‍ നിയമം ലംഘിച്ചുള്ള സമരത്തിലേക്ക് കടക്കാന്‍ സമരസമിതി തീരുമാനിച്ചു. സെക്രട്ടേറിയറ്റ് നടയിലാണ് സമരം തുടരുന്നത്. സമരം കടുപ്പിക്കുന്നതിന്റെ  ഭാഗമായി 17 ന് സെക്രട്ടേറിയേറ്റ് ഉപരോധിക്കും. ഇതിനായി സമരത്തെ അനുകൂലിക്കുന്ന വിവിധ സംഘടനകളുടെ പിന്തുണയും സമരക്കാര്‍ തേടിയിട്ടുണ്ട്. അതേസമയം തങ്ങളെ അധിക്ഷേപിച്ച സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എന്‍. ഗോപിനാഥിന് സമരക്കാര്‍ അപകീര്‍ത്തി നോട്ടീസ് അയച്ചു. കേരള ആശാ ഹെല്‍ത്ത് വര്‍ക്കേര്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.എ. ബിന്ദുവാണ് വക്കീല്‍ …

ആശാ വര്‍ക്കര്‍മാര്‍ സമരം ശക്തമാക്കുന്നു; 17ന് സെക്രട്ടേറിയറ്റ് ഉപരോധിക്കും Read More »

ഗുരുവായൂര്‍ ക്ഷേത്രോത്സവം: ആനയോട്ടത്തില്‍ ബാലു ഒന്നാമന്‍

ഗുരുവായൂര്‍:  ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ച് നടന്ന  ആനയോട്ടത്തില്‍ ഗുരുവായൂര്‍ ബാലു ഒന്നാമനായി. മഞ്ജുളാല്‍ പരിസരത്തു നിന്നും ഓട്ടം തുടങ്ങി ക്ഷേത്രനടയില്‍ ആദ്യം ഓടിയെത്തുന്ന ആനയാണ് വിജയിയാകുന്നത്.. വിജയിച്ച ഗുരുവായൂര്‍ ബാലുവിനെ നിറപറ വെച്ച് പാരമ്പര്യാവകാശികള്‍ ക്ഷേത്രത്തിന് ഉള്ളിലേക്ക് വരവേറ്റു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ചെന്താമരാക്ഷനാണ് രണ്ടാം സ്ഥാനത്ത് . ബാലു, ദേവദാസ്, ചെന്താമരാക്ഷന്‍ എന്നീ മൂന്ന് ആനകളാണ് മുന്‍നിരയില്‍ ഓടിയത്.ദേവദാസ്, നന്ദന്‍ എന്നീ ആനകള്‍ കരുതലായി ഉണ്ടായിരുന്നു. ആനപരിപാലച്ചട്ടം കര്‍ശനമായി പാലിച്ചായിരുന്നു ആനയോട്ടം. വന്‍ ജനാവലി ആനയോട്ടം …

ഗുരുവായൂര്‍ ക്ഷേത്രോത്സവം: ആനയോട്ടത്തില്‍ ബാലു ഒന്നാമന്‍ Read More »

സി.പിഎം സംസ്ഥാന സമിതിയില്‍ ഇടമില്ല: അച്ചടക്കനടപടി എടുക്കട്ടെ ; നിലപാടാവര്‍ത്തിച്ച് പത്മകുമാര്‍

പത്തനംതിട്ട: സി.പി.എം. സംസ്ഥാന സമിതിയില്‍ ഇടം ലഭിക്കാത്തതിലും വീണാ ജോര്‍ജിനെ പ്രത്യേക ക്ഷണിതാവാക്കിയതിലുമുള്ള അസംതൃപ്തി ആവര്‍ത്തിച്ച് എ. പദ്കുമാര്‍. എന്റെ 52 വര്‍ഷത്തെക്കാള്‍ വലുതാണ് അവരുടെ 9 വര്‍ഷം. അവര്‍ എന്നെക്കാള്‍ ഒരുപാട് കഴിവുള്ള സ്ത്രീയാണ്. അതുകൊണ്ടാണെന്ന് കരുതുന്നു. മാറ്റിനിര്‍ത്തിയതില്‍ മറ്റുകാര്യങ്ങളൊന്നുമില്ല. ബാക്കി കാര്യങ്ങള്‍ ആലോചിച്ചിട്ട് പറയാം’, പദ്മകുമാര്‍പറഞ്ഞു.സി.പി.എം. സംസ്ഥാന സമ്മേളനം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് അദ്ദേഹം തന്റെ ഫെയ്സ്ബുക്കിലെ നിലപാട് ആവര്‍ത്തിച്ചത്. എന്തുവന്നാലും താന്‍ സി.പി.എം. വിട്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഞാന്‍ സി.പി.എം. …

സി.പിഎം സംസ്ഥാന സമിതിയില്‍ ഇടമില്ല: അച്ചടക്കനടപടി എടുക്കട്ടെ ; നിലപാടാവര്‍ത്തിച്ച് പത്മകുമാര്‍ Read More »

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് കിരീടം

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടി ഇന്ത്യ. ഫൈനില്‍ ന്യൂസിലന്‍ഡിനെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കിരീടം നേടിയത്. ഇതോടെ ചാമ്പ്യന്‍സ് ടോഫിയില്‍ ഇന്ത്യയുടെ കിരീടങ്ങളുടെ എണ്ണം മൂന്നായി. ഫൈനലില്‍ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 252 വിജയലക്ഷ്യം ഒരോവര്‍ ശേഷിക്കെ ഇന്ത്യ മറികടന്നു.നായകന്‍ രോഹിത് ശര്‍മയുടേയും ശ്രേയസ് അയ്യരുടേയും കെ.എല്‍ രാഹുലിന്റെയും ഇന്നിംഗ്‌സുകളാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. 76 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഏഴ് ബൗണ്ടറിയും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു രോഹിതിന്റെ  ഇന്നിംഗ്‌സ്.

മുംബൈയില്‍ വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ 4 തൊഴിലാളികള്‍ മരിച്ചു

മുംബൈ:  വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ നാല് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. മുംബൈയിലെ നാഗ്പാഡയിലാണ് സംഭവം. മരിച്ചവരില്‍ 4 പേരും കരാര്‍ തൊഴിലാളികളാണ്. ഹസിപാല്‍ ഷെയ്ഖ് (19), രാജ ഷെയ്ഖ് (20), ജിയുള്ള ഷെയ്ഖ് (36), ഇമാണ്ടു ഷെയ്ഖ് (38) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഉച്ചയ്ക്ക് 12.29 ന് മുംബൈയിലെ നാഗ്പാഡയിലെ മിന്റ് റോഡിലുള്ള ഗുഡ് ലക്ക് മോട്ടോര്‍ ട്രെയിനിംഗ് സ്‌കൂളിന് സമീപമുള്ള കെട്ടിടത്തിലാണ് തൊഴിലാളികള്‍ ടാങ്ക് വൃത്തിയാക്കാന്‍ എത്തിയത്. ആദ്യം 2 പേരായിരുന്നു ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയിരുന്നത്. …

മുംബൈയില്‍ വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ 4 തൊഴിലാളികള്‍ മരിച്ചു Read More »

ഇന്ത്യ ചാമ്പ്യൻസ് ചാമ്പ്യൻ!

സ്പേർട്സ് ഡെസ്ക്ക് ന്യൂസ്കേരള.കോം ദുബായ്: ദുബായ് ഇൻറർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനൽ സ്പിന്നർമാരുടെ ഫൈനൽ എന്ന് വിശേഷിപ്പിക്കാം. ഇന്ത്യയുടെ നിഗൂഢ സ്പിന്നർ വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ എന്നിവർ ഒരു ഭാഗത്തുംന്യൂസിലാൻഡിനായി സ്പിന്നർമാരായ മിച്ചൽ സാൻ്റർ, ഇന്ത്യൻ വംശജൻ രചിൻ രവീന്ദ്ര, മിച്ചൽ ബ്രേസ് വെൽ, ഗ്ലൻ ഫിലിപ്സ് മറു ഭാഗത്തും തമ്മിലായിരുന്നു ഫൈനൽ മത്സരം. ഇന്ത്യൻ സ്പിന്നർമാർ വിട്ടുകൊടുക്കാതിരുന്ന റണ്ണുകളാണ് ടീമിനെ ഫൈനലിൽ നാലു വിക്കറ്റിന്റെ …

ഇന്ത്യ ചാമ്പ്യൻസ് ചാമ്പ്യൻ! Read More »

തരൂരിനെ തലോടി എം.വി. ഗോവിന്ദന്‍

കൊല്ലം: കേരളത്തിന്റെ  വികസനത്തെ കുറിച്ച് കോണ്‍ഗ്രസ് എം.പിയായ ശശി തരൂര്‍ പറഞ്ഞതാണ് ശരിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സിപിഎം നയരേഖ കേരളം പിന്നോട്ട് പോകാതിരിക്കാനുള്ള വഴിയാണെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. എല്‍ഡിഎഫ് മൂന്നാമതും അധികാരത്തിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ  സമാപനയോഗത്തില്‍ അദ്ദേഹം പറഞ്ഞു. വര്‍ഗീയ ശക്തികള്‍ ചേര്‍ന്ന് ഒറ്റക്കെട്ടായി സിപിഎമ്മിനെതിരെ തിരിയുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലീം ലീഗ് പിന്തിരിപ്പന്‍ ശക്തിയാണെന്നും ജമാഅത്തെ ഇസ്ലാമി – എസ്ഡിപിഐ തടവറയിലാണ് ലീഗെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി. അവര്‍ക്കൊപ്പം ചേര്‍ന്നാണ് …

തരൂരിനെ തലോടി എം.വി. ഗോവിന്ദന്‍ Read More »

തൃശൂര്‍ പെരിഞ്ഞനത്ത് ആനയിടഞ്ഞ് ഭീതി പരത്തി

തൃശൂര്‍: പെരിഞ്ഞനത്ത് ഉത്സവത്തിനെത്തിച്ച ആനയിടഞ്ഞ് പരിഭ്രാന്തി പരത്തി. കൊറ്റംകുളം വന്‍പറമ്പില്‍ പട്ടശേരി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുവന്ന ആനയാണ് വൈകീട്ടോടെ ഇടഞ്ഞത്.മാറാടി ശ്രീഅയ്യപ്പന്‍ എന്ന ആനയാണ് ഇടത്തത്. ക്ഷേത്ര പറമ്പില്‍ തളച്ചിരുന്ന ആന എഴുന്നള്ളിപ്പ് തുടങ്ങുന്നതിന് മുമ്പാണ് ഇടഞ്ഞത്. പാപ്പാന്‍മാരുടെ ഒരു മണിക്കൂറോളം നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്.

സി.പി.എം സംസ്ഥാന സമ്മേളനം: കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി

കൊല്ലം: രാജ്യം കണ്ട വലിയ ദുരന്തങ്ങളിലൊന്നായ വയനാട് ഉരുള്‍പൊട്ടലില്‍കേന്ദ്രം അര്‍ഹമായ ദുരിതാശ്വാസസഹായം നല്‍കിയില്ലെന്ന്് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തെ തുടര്‍ന്ന് നടത്തിയ പ്രസംഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നു. അര്‍ഹതപ്പെട്ട വിഹിതം നല്‍കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തോട് ക്രൂരമായ വിവേചനം കാണിക്കുന്നു. ബിജെപിയെ സ്വീകരിക്കാത്തതിനാല്‍ കേരളത്തെ ശത്രുക്കളായി കാണുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നാടിന്റെ താത്പര്യങ്ങളെ ഹനിക്കുന്ന ഒരു നിക്ഷേപവും സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. വികസനത്തിന് ഉതകുന്ന നിക്ഷേപം വരണമെന്നാണ് …

സി.പി.എം സംസ്ഥാന സമ്മേളനം: കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി Read More »

സിപിഎം സംസ്ഥാന സമിതിയിലേക്ക് 17 പുതുമുഖങ്ങൾ

കൊല്ലം: സിപിഎം സംസ്ഥാന സമിതിയിലേക്ക് 17 പുതുമുഖങ്ങൾ ഉൾപ്പെടെ 89 പേരെ തെരഞ്ഞെടുത്തു. ഇപി ജയരാജനും ടിപി രാമകൃഷ്ണനും സംസ്ഥാന കമ്മിറ്റിയിൽ തുടരും. അഞ്ച് ജില്ലാസെക്രട്ടറിമാരേയും മന്ത്രി ആർ ബിന്ദുവിനേയും സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ആലപ്പുഴയിൽ നിന്ന് കെ പ്രസാദ്, കണ്ണൂരിൽ നിന്ന് വികെ സനോജ്, പിആർ രഘുനാഥിനെ കോട്ടയത്തു നിന്നും, തിരുവനന്തപുരത്തു നിന്നും ഡികെ മുരളി, കൊല്ലത്ത് നിന്ന് എസ് ജയമോഹൻ, വയനാട്ടിൽ നിന്ന് കെ റഫീഖ്, എറണാകുളത്തുനിന്നും എം അനിൽ കുമാർ, കോഴിക്കോട് നിന്നും എം മെഹബൂബിനേയും …

സിപിഎം സംസ്ഥാന സമിതിയിലേക്ക് 17 പുതുമുഖങ്ങൾ Read More »

എംഡിഎംഎ പാക്കറ്റ് വിഴുങ്ങിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

കോഴിക്കോട്:  കൈയില്‍ ഉണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചു. പോലീസിനെ കണ്ടതോടെയാണ് യുവാവ് കൈയിലുണ്ടായരുന്ന പായ്ക്കറ്റ് വിഴുങ്ങിയത്.കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്. എംഡിഎംഎ വിഴുങ്ങിയതിനെ തുടര്‍ന്ന് യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ചികിത്സയിലിരിക്കെയാണ് മരണം. താമരശ്ശേരിയില്‍ വെച്ച് പൊലീസ് ഷാനിദിനെ കസ്റ്റഡിയിലെടുക്കുന്നത്. പൊലീസിനെ കണ്ടതോടെ ഷാനിദ് കൈയില്‍ ഉണ്ടായിരുന്ന പൊതി വിഴുങ്ങി ഓടാന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് പൊലീസ് ഇയാളെ പിടിച്ചു. എംഡിഎംഎയാണ് വിഴുങ്ങിയതെന്ന് പറഞ്ഞതോടെ പൊലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. …

എംഡിഎംഎ പാക്കറ്റ് വിഴുങ്ങിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു Read More »

യാത്രക്കാരന്‍ ബെല്ലടിച്ചു; കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറില്ലാതെ സഞ്ചരിച്ചത്   5കിലോമീറ്ററോളം

പത്തനംതിട്ട: യാത്രക്കാരില്‍ ആരോ ഡബിള്‍ ബെല്ലടിച്ചതിനാല്‍ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറില്ലാതെ കിലോമീറ്ററോളം ഓടി. 5 കിലോമീറ്റര്‍ ദൂരമാണ് ബസ് ഓടിയത്. കരിമാന്‍തോട്ടില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചര്‍ ബസ്സിലാണ് സംഭവം. ബസ് പുനലൂര്‍ സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് യാത്രക്കാരില്‍ ആരോ ഡബിള്‍ അടിച്ചത്. ഇതോടെ ഡ്രൈവര്‍ ബസ് എടുക്കുകയായിരുന്നു. വാഹനം കരവാളൂര്‍ എത്തിയപ്പോഴാണ് കണ്ടക്ടര്‍ ബസ്സില്‍ ഇല്ല എന്ന് തിരിച്ചറിഞ്ഞത്. പിന്നീട് മറ്റൊരു ബസ്സില്‍ കയറി കണ്ടക്ടര്‍ പിന്നീട് കരവാളൂരില്‍ എത്തുകയായിരുന്നു.