Newsskerala

കൊച്ചിയില്‍ വെളുപ്പിന് ഷോ കാണാന്‍ മോഹന്‍ലാലും പൃഥ്വിരാജും, പൂരങ്ങളുടെ നാട്ടിലും തിയേറ്ററുകളില്‍ വന്‍തിരക്ക്

തൃശൂര്‍:  ഏറെ നാള്‍ അക്ഷമയോടെ  കാത്തിരുന്ന മോഹന്‍ലാല്‍ – പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ തിയേറ്ററുകളില്‍. ആറ് മണിക്കായിരുന്നു ആദ്യ പ്രദര്‍ശനം. കൊച്ചിയില്‍ കവിത തിയേറ്ററില്‍ ആദ്യ ഷോ കാണാന്‍ മോഹന്‍ലാലും, പൃഥ്വിരാജും, നിര്‍മാതാവ് ഗോകുലം ഗോപാലനുമടക്കം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ എത്തി. ചിത്രത്തിന്റെ തീമായ കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞാണ് അണിയറ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ തിയേറ്ററില്‍ എത്തിയത്.
റിലീസിങ്ങിന്റെ ഭാഗമായി പ്രത്യേക സുരക്ഷക്ക് പൊലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു.
 ആരാധകരുടെ ആവേശത്തില്‍ ക്രമസമാധാന പ്രശ്നങ്ങളും അപകടവുമുണ്ടാകാതെ നിരീക്ഷിക്കും. തീയേറ്റര്‍ പരിസരത്ത് അധിക പൊലീസ് വിന്യാസമുണ്ട്്.
അഡ്വാന്‍സ് ബുക്കിങിലൂടെ ആദ്യ ദിനം വന്‍ കളക്ഷന്‍ നേടിയാണ് എമ്പുരാന്‍ റിലീസ് ചെയ്യുന്നത്. ആശിര്‍വാദ് സിനിമാസും ശ്രീ ഗോകുലം മൂവീസുമാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍.

വലിയ പ്രതീക്ഷയുണ്ടെന്നും മലയാള സിനിമ ചരിത്രത്തിലെ ഒരു പുതിയ അധ്യായം ഇന്ന് പിറക്കുമെന്നും നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. നാല് വര്‍ഷത്തെ പ്രയത്നമാണെന്നും ഇതുവരെ കാണത്ത സ്വീകരണമാണ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അതിന് അദ്ദേഹം പ്രേക്ഷകരോട് നന്ദിയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *