Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Local News

ആശാ വര്‍ക്കര്‍മാര്‍ സമരം ശക്തമാക്കുന്നു; 17ന് സെക്രട്ടേറിയറ്റ് ഉപരോധിക്കും

തിരുവനന്തപുരം:  ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം കടുപ്പിക്കുന്നു. സമരത്തോട് സര്‍ക്കാര്‍ മുഖംതിരിച്ചുനില്‍ക്കുന്നതിനാല്‍ നിയമം ലംഘിച്ചുള്ള സമരത്തിലേക്ക് കടക്കാന്‍ സമരസമിതി തീരുമാനിച്ചു. സെക്രട്ടേറിയറ്റ് നടയിലാണ് സമരം തുടരുന്നത്. സമരം കടുപ്പിക്കുന്നതിന്റെ  ഭാഗമായി 17 ന് സെക്രട്ടേറിയേറ്റ് ഉപരോധിക്കും. ഇതിനായി സമരത്തെ അനുകൂലിക്കുന്ന വിവിധ സംഘടനകളുടെ പിന്തുണയും സമരക്കാര്‍ തേടിയിട്ടുണ്ട്. അതേസമയം തങ്ങളെ അധിക്ഷേപിച്ച സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എന്‍. ഗോപിനാഥിന് സമരക്കാര്‍ അപകീര്‍ത്തി നോട്ടീസ് അയച്ചു. കേരള ആശാ ഹെല്‍ത്ത് വര്‍ക്കേര്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.എ. ബിന്ദുവാണ് വക്കീല്‍ …

ആശാ വര്‍ക്കര്‍മാര്‍ സമരം ശക്തമാക്കുന്നു; 17ന് സെക്രട്ടേറിയറ്റ് ഉപരോധിക്കും Read More »

ഗുരുവായൂര്‍ ക്ഷേത്രോത്സവം: ആനയോട്ടത്തില്‍ ബാലു ഒന്നാമന്‍

ഗുരുവായൂര്‍:  ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ച് നടന്ന  ആനയോട്ടത്തില്‍ ഗുരുവായൂര്‍ ബാലു ഒന്നാമനായി. മഞ്ജുളാല്‍ പരിസരത്തു നിന്നും ഓട്ടം തുടങ്ങി ക്ഷേത്രനടയില്‍ ആദ്യം ഓടിയെത്തുന്ന ആനയാണ് വിജയിയാകുന്നത്.. വിജയിച്ച ഗുരുവായൂര്‍ ബാലുവിനെ നിറപറ വെച്ച് പാരമ്പര്യാവകാശികള്‍ ക്ഷേത്രത്തിന് ഉള്ളിലേക്ക് വരവേറ്റു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ചെന്താമരാക്ഷനാണ് രണ്ടാം സ്ഥാനത്ത് . ബാലു, ദേവദാസ്, ചെന്താമരാക്ഷന്‍ എന്നീ മൂന്ന് ആനകളാണ് മുന്‍നിരയില്‍ ഓടിയത്.ദേവദാസ്, നന്ദന്‍ എന്നീ ആനകള്‍ കരുതലായി ഉണ്ടായിരുന്നു. ആനപരിപാലച്ചട്ടം കര്‍ശനമായി പാലിച്ചായിരുന്നു ആനയോട്ടം. വന്‍ ജനാവലി ആനയോട്ടം …

ഗുരുവായൂര്‍ ക്ഷേത്രോത്സവം: ആനയോട്ടത്തില്‍ ബാലു ഒന്നാമന്‍ Read More »

സി.പിഎം സംസ്ഥാന സമിതിയില്‍ ഇടമില്ല: അച്ചടക്കനടപടി എടുക്കട്ടെ ; നിലപാടാവര്‍ത്തിച്ച് പത്മകുമാര്‍

പത്തനംതിട്ട: സി.പി.എം. സംസ്ഥാന സമിതിയില്‍ ഇടം ലഭിക്കാത്തതിലും വീണാ ജോര്‍ജിനെ പ്രത്യേക ക്ഷണിതാവാക്കിയതിലുമുള്ള അസംതൃപ്തി ആവര്‍ത്തിച്ച് എ. പദ്കുമാര്‍. എന്റെ 52 വര്‍ഷത്തെക്കാള്‍ വലുതാണ് അവരുടെ 9 വര്‍ഷം. അവര്‍ എന്നെക്കാള്‍ ഒരുപാട് കഴിവുള്ള സ്ത്രീയാണ്. അതുകൊണ്ടാണെന്ന് കരുതുന്നു. മാറ്റിനിര്‍ത്തിയതില്‍ മറ്റുകാര്യങ്ങളൊന്നുമില്ല. ബാക്കി കാര്യങ്ങള്‍ ആലോചിച്ചിട്ട് പറയാം’, പദ്മകുമാര്‍പറഞ്ഞു.സി.പി.എം. സംസ്ഥാന സമ്മേളനം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് അദ്ദേഹം തന്റെ ഫെയ്സ്ബുക്കിലെ നിലപാട് ആവര്‍ത്തിച്ചത്. എന്തുവന്നാലും താന്‍ സി.പി.എം. വിട്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഞാന്‍ സി.പി.എം. …

സി.പിഎം സംസ്ഥാന സമിതിയില്‍ ഇടമില്ല: അച്ചടക്കനടപടി എടുക്കട്ടെ ; നിലപാടാവര്‍ത്തിച്ച് പത്മകുമാര്‍ Read More »

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് കിരീടം

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടി ഇന്ത്യ. ഫൈനില്‍ ന്യൂസിലന്‍ഡിനെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കിരീടം നേടിയത്. ഇതോടെ ചാമ്പ്യന്‍സ് ടോഫിയില്‍ ഇന്ത്യയുടെ കിരീടങ്ങളുടെ എണ്ണം മൂന്നായി. ഫൈനലില്‍ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 252 വിജയലക്ഷ്യം ഒരോവര്‍ ശേഷിക്കെ ഇന്ത്യ മറികടന്നു.നായകന്‍ രോഹിത് ശര്‍മയുടേയും ശ്രേയസ് അയ്യരുടേയും കെ.എല്‍ രാഹുലിന്റെയും ഇന്നിംഗ്‌സുകളാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. 76 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഏഴ് ബൗണ്ടറിയും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു രോഹിതിന്റെ  ഇന്നിംഗ്‌സ്.

മുംബൈയില്‍ വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ 4 തൊഴിലാളികള്‍ മരിച്ചു

മുംബൈ:  വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ നാല് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. മുംബൈയിലെ നാഗ്പാഡയിലാണ് സംഭവം. മരിച്ചവരില്‍ 4 പേരും കരാര്‍ തൊഴിലാളികളാണ്. ഹസിപാല്‍ ഷെയ്ഖ് (19), രാജ ഷെയ്ഖ് (20), ജിയുള്ള ഷെയ്ഖ് (36), ഇമാണ്ടു ഷെയ്ഖ് (38) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഉച്ചയ്ക്ക് 12.29 ന് മുംബൈയിലെ നാഗ്പാഡയിലെ മിന്റ് റോഡിലുള്ള ഗുഡ് ലക്ക് മോട്ടോര്‍ ട്രെയിനിംഗ് സ്‌കൂളിന് സമീപമുള്ള കെട്ടിടത്തിലാണ് തൊഴിലാളികള്‍ ടാങ്ക് വൃത്തിയാക്കാന്‍ എത്തിയത്. ആദ്യം 2 പേരായിരുന്നു ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയിരുന്നത്. …

മുംബൈയില്‍ വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ 4 തൊഴിലാളികള്‍ മരിച്ചു Read More »

ഇന്ത്യ ചാമ്പ്യൻസ് ചാമ്പ്യൻ!

സ്പേർട്സ് ഡെസ്ക്ക് ന്യൂസ്കേരള.കോം ദുബായ്: ദുബായ് ഇൻറർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനൽ സ്പിന്നർമാരുടെ ഫൈനൽ എന്ന് വിശേഷിപ്പിക്കാം. ഇന്ത്യയുടെ നിഗൂഢ സ്പിന്നർ വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ എന്നിവർ ഒരു ഭാഗത്തുംന്യൂസിലാൻഡിനായി സ്പിന്നർമാരായ മിച്ചൽ സാൻ്റർ, ഇന്ത്യൻ വംശജൻ രചിൻ രവീന്ദ്ര, മിച്ചൽ ബ്രേസ് വെൽ, ഗ്ലൻ ഫിലിപ്സ് മറു ഭാഗത്തും തമ്മിലായിരുന്നു ഫൈനൽ മത്സരം. ഇന്ത്യൻ സ്പിന്നർമാർ വിട്ടുകൊടുക്കാതിരുന്ന റണ്ണുകളാണ് ടീമിനെ ഫൈനലിൽ നാലു വിക്കറ്റിന്റെ …

ഇന്ത്യ ചാമ്പ്യൻസ് ചാമ്പ്യൻ! Read More »

തരൂരിനെ തലോടി എം.വി. ഗോവിന്ദന്‍

കൊല്ലം: കേരളത്തിന്റെ  വികസനത്തെ കുറിച്ച് കോണ്‍ഗ്രസ് എം.പിയായ ശശി തരൂര്‍ പറഞ്ഞതാണ് ശരിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സിപിഎം നയരേഖ കേരളം പിന്നോട്ട് പോകാതിരിക്കാനുള്ള വഴിയാണെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. എല്‍ഡിഎഫ് മൂന്നാമതും അധികാരത്തിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ  സമാപനയോഗത്തില്‍ അദ്ദേഹം പറഞ്ഞു. വര്‍ഗീയ ശക്തികള്‍ ചേര്‍ന്ന് ഒറ്റക്കെട്ടായി സിപിഎമ്മിനെതിരെ തിരിയുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലീം ലീഗ് പിന്തിരിപ്പന്‍ ശക്തിയാണെന്നും ജമാഅത്തെ ഇസ്ലാമി – എസ്ഡിപിഐ തടവറയിലാണ് ലീഗെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി. അവര്‍ക്കൊപ്പം ചേര്‍ന്നാണ് …

തരൂരിനെ തലോടി എം.വി. ഗോവിന്ദന്‍ Read More »

തൃശൂര്‍ പെരിഞ്ഞനത്ത് ആനയിടഞ്ഞ് ഭീതി പരത്തി

തൃശൂര്‍: പെരിഞ്ഞനത്ത് ഉത്സവത്തിനെത്തിച്ച ആനയിടഞ്ഞ് പരിഭ്രാന്തി പരത്തി. കൊറ്റംകുളം വന്‍പറമ്പില്‍ പട്ടശേരി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുവന്ന ആനയാണ് വൈകീട്ടോടെ ഇടഞ്ഞത്.മാറാടി ശ്രീഅയ്യപ്പന്‍ എന്ന ആനയാണ് ഇടത്തത്. ക്ഷേത്ര പറമ്പില്‍ തളച്ചിരുന്ന ആന എഴുന്നള്ളിപ്പ് തുടങ്ങുന്നതിന് മുമ്പാണ് ഇടഞ്ഞത്. പാപ്പാന്‍മാരുടെ ഒരു മണിക്കൂറോളം നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്.

സി.പി.എം സംസ്ഥാന സമ്മേളനം: കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി

കൊല്ലം: രാജ്യം കണ്ട വലിയ ദുരന്തങ്ങളിലൊന്നായ വയനാട് ഉരുള്‍പൊട്ടലില്‍കേന്ദ്രം അര്‍ഹമായ ദുരിതാശ്വാസസഹായം നല്‍കിയില്ലെന്ന്് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തെ തുടര്‍ന്ന് നടത്തിയ പ്രസംഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നു. അര്‍ഹതപ്പെട്ട വിഹിതം നല്‍കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തോട് ക്രൂരമായ വിവേചനം കാണിക്കുന്നു. ബിജെപിയെ സ്വീകരിക്കാത്തതിനാല്‍ കേരളത്തെ ശത്രുക്കളായി കാണുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നാടിന്റെ താത്പര്യങ്ങളെ ഹനിക്കുന്ന ഒരു നിക്ഷേപവും സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. വികസനത്തിന് ഉതകുന്ന നിക്ഷേപം വരണമെന്നാണ് …

സി.പി.എം സംസ്ഥാന സമ്മേളനം: കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി Read More »

സിപിഎം സംസ്ഥാന സമിതിയിലേക്ക് 17 പുതുമുഖങ്ങൾ

കൊല്ലം: സിപിഎം സംസ്ഥാന സമിതിയിലേക്ക് 17 പുതുമുഖങ്ങൾ ഉൾപ്പെടെ 89 പേരെ തെരഞ്ഞെടുത്തു. ഇപി ജയരാജനും ടിപി രാമകൃഷ്ണനും സംസ്ഥാന കമ്മിറ്റിയിൽ തുടരും. അഞ്ച് ജില്ലാസെക്രട്ടറിമാരേയും മന്ത്രി ആർ ബിന്ദുവിനേയും സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ആലപ്പുഴയിൽ നിന്ന് കെ പ്രസാദ്, കണ്ണൂരിൽ നിന്ന് വികെ സനോജ്, പിആർ രഘുനാഥിനെ കോട്ടയത്തു നിന്നും, തിരുവനന്തപുരത്തു നിന്നും ഡികെ മുരളി, കൊല്ലത്ത് നിന്ന് എസ് ജയമോഹൻ, വയനാട്ടിൽ നിന്ന് കെ റഫീഖ്, എറണാകുളത്തുനിന്നും എം അനിൽ കുമാർ, കോഴിക്കോട് നിന്നും എം മെഹബൂബിനേയും …

സിപിഎം സംസ്ഥാന സമിതിയിലേക്ക് 17 പുതുമുഖങ്ങൾ Read More »

എംഡിഎംഎ പാക്കറ്റ് വിഴുങ്ങിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

കോഴിക്കോട്:  കൈയില്‍ ഉണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചു. പോലീസിനെ കണ്ടതോടെയാണ് യുവാവ് കൈയിലുണ്ടായരുന്ന പായ്ക്കറ്റ് വിഴുങ്ങിയത്.കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്. എംഡിഎംഎ വിഴുങ്ങിയതിനെ തുടര്‍ന്ന് യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ചികിത്സയിലിരിക്കെയാണ് മരണം. താമരശ്ശേരിയില്‍ വെച്ച് പൊലീസ് ഷാനിദിനെ കസ്റ്റഡിയിലെടുക്കുന്നത്. പൊലീസിനെ കണ്ടതോടെ ഷാനിദ് കൈയില്‍ ഉണ്ടായിരുന്ന പൊതി വിഴുങ്ങി ഓടാന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് പൊലീസ് ഇയാളെ പിടിച്ചു. എംഡിഎംഎയാണ് വിഴുങ്ങിയതെന്ന് പറഞ്ഞതോടെ പൊലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. …

എംഡിഎംഎ പാക്കറ്റ് വിഴുങ്ങിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു Read More »

യാത്രക്കാരന്‍ ബെല്ലടിച്ചു; കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറില്ലാതെ സഞ്ചരിച്ചത്   5കിലോമീറ്ററോളം

പത്തനംതിട്ട: യാത്രക്കാരില്‍ ആരോ ഡബിള്‍ ബെല്ലടിച്ചതിനാല്‍ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറില്ലാതെ കിലോമീറ്ററോളം ഓടി. 5 കിലോമീറ്റര്‍ ദൂരമാണ് ബസ് ഓടിയത്. കരിമാന്‍തോട്ടില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചര്‍ ബസ്സിലാണ് സംഭവം. ബസ് പുനലൂര്‍ സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് യാത്രക്കാരില്‍ ആരോ ഡബിള്‍ അടിച്ചത്. ഇതോടെ ഡ്രൈവര്‍ ബസ് എടുക്കുകയായിരുന്നു. വാഹനം കരവാളൂര്‍ എത്തിയപ്പോഴാണ് കണ്ടക്ടര്‍ ബസ്സില്‍ ഇല്ല എന്ന് തിരിച്ചറിഞ്ഞത്. പിന്നീട് മറ്റൊരു ബസ്സില്‍ കയറി കണ്ടക്ടര്‍ പിന്നീട് കരവാളൂരില്‍ എത്തുകയായിരുന്നു.

അന്താരാഷ്ട്രവനിതാദിനം അതിജീവനത്തിന്റെ വിജയഗാഥയുമായി ഡോ.ഇളവരശി

തൃശൂർ: ക്ഷേത്രങ്ങളുടെ നഗരമായ തൃശൂരിലായിരുന്നു ഡോ.ഇളവരശിയുടെ വിജയരാശി. തമിഴ്‌നാട്ടിലെ ഉസ്ലംപെട്ടി ഗ്രാമത്തില്‍ നിന്ന് രണ്ടര പതിറ്റാണ്ട് മുന്‍പ് പൂരനഗരത്തിലെത്തിയ ഡോ.ഇളവരശി ഇന്ന് നൂറ്റിനാല്‍പതോളം ജോലിക്കാരുള്ള പതിനാറോളം സ്ഥാപനങ്ങളുടെ ഉടമയാണ്. ഇളവരശിയുടെ അശ്വതി സ്വീറ്റ്‌സില്‍ തൊണ്ണൂറു ശതമാനം സ്ത്രീകളാണ്.. പത്തോളം സ്ഥാപനങ്ങള്‍ നിര്‍മ്മാണ യൂണിറ്റുകളാണ്. ഇവിടെ നിന്ന് ചിപ്സ് അടക്കമുള്ള വറവ് സാധനങ്ങളും അച്ചാറുകളും മറ്റും തയ്യാറാക്കി 10 വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. ബ്രിട്ടനില്‍ നിന്ന് ഡോക്ടറേറ്റും, അമേരിക്കയില്‍ വാഷിംഗ്ടണ്‍ ഡി.സിയില്‍ നിന്ന് ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും …

അന്താരാഷ്ട്രവനിതാദിനം അതിജീവനത്തിന്റെ വിജയഗാഥയുമായി ഡോ.ഇളവരശി Read More »

അന്താരാഷ്ട്രവനിതാദിനം അതിജീവനത്തിന്റെ വിജയഗാഥയുമായി ഡോ.ഇളവരശി

തൃശൂർ: ക്ഷേത്രങ്ങളുടെ നഗരമായ തൃശൂരിലായിരുന്നു ഡോ.ഇളവരശിയുടെ വിജയരാശി. തമിഴ്‌നാട്ടിലെ ഉസ്ലംപെട്ടി ഗ്രാമത്തില്‍ നിന്ന് രണ്ടര പതിറ്റാണ്ട് മുന്‍പ് പൂരനഗരത്തിലെത്തിയ ഡോ.ഇളവരശി ഇന്ന് നൂറ്റിനാല്‍പതോളം ജോലിക്കാരുള്ള പതിനാറോളം സ്ഥാപനങ്ങളുടെ ഉടമയാണ്. ഇളവരശിയുടെ അശ്വതി സ്വീറ്റ്‌സില്‍ തൊണ്ണൂറു ശതമാനം സ്ത്രീകളാണ്.. പത്തോളം സ്ഥാപനങ്ങള്‍ നിര്‍മ്മാണ യൂണിറ്റുകളാണ്. ഇവിടെ നിന്ന് ചിപ്സ് അടക്കമുള്ള വറവ് സാധനങ്ങളും അച്ചാറുകളും മറ്റും തയ്യാറാക്കി 10 വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. ബ്രിട്ടനില്‍ നിന്ന് ഡോക്ടറേറ്റും, അമേരിക്കയില്‍ വാഷിംഗ്ടണ്‍ ഡി.സിയില്‍ നിന്ന് ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും …

അന്താരാഷ്ട്രവനിതാദിനം അതിജീവനത്തിന്റെ വിജയഗാഥയുമായി ഡോ.ഇളവരശി Read More »

താനൂരില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ  കണ്ടെത്തി

പൂണൈ:  താനൂരില്‍ നിന്നും കാണാതായ വിദ്യാര്‍ഥിനികളെ കണ്ടെത്തി. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. രണ്ടു പേരെയും  ആര്‍.പി.എഫ് പൂണൈ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചു. രാവിലെ  ഇവരെ കേരള പോലീസിന് കൈമാറും. താനൂര്‍ എസ്‌ഐയും രണ്ട് പോലീസുകാരും ഇതിനായി രാവിലെ മുംബൈയില്‍ എത്തും. മുംബൈ-ചെന്നൈ എഗ്മോര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ പുലര്‍ച്ചെ 1.45 ന് ലോനവാലയില്‍ വച്ചാണ് ഇവരെ കണ്ടെത്തിയത്. മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ഥിനികളെ കണ്ടെത്താനായത്. അക്ബര്‍ റഹീം എന്ന യുവാവും ഇവര്‍ക്കൊപ്പം മുംബൈയിലേക്കു …

താനൂരില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ  കണ്ടെത്തി Read More »

തൃശൂര്‍ കൊരട്ടിയില്‍ കാര്‍ മരത്തിലിടിച്ച് മറിഞ്ഞു,  അച്ഛനും മകളും മരിച്ചു, 3 പേര്‍ക്ക് പരിക്ക്

തൃശൂര്‍: ചാലക്കുടി കൊരട്ടിയില്‍ കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനും മകളും മരിച്ചു. കോതമംഗലം സ്വദേശികളായ ജയ്‌മോന്‍ (42 ), ജോയ്‌ന (11) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കറുകുറ്റി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ആറുമണിയോടെയാണ് അപകടമുണ്ടായത്. കോതമംഗലത്തുനിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന കാര്‍ യാത്രികരാണ് അപകടത്തില്‍പ്പെട്ടത്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ് മരിച്ച ജയ്‌മോന്‍. മരത്തില്‍ ഇടിച്ച കാറ് മറിയുകയായിരുന്നു. കാറോടിച്ചജയ്‌മോന്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന്് കരുതുന്നു.മരിച്ച ജയ്‌മോന്റെ  ഭാര്യയായ മഞ്ജു (38), മകന്‍ ജോയല്‍ …

തൃശൂര്‍ കൊരട്ടിയില്‍ കാര്‍ മരത്തിലിടിച്ച് മറിഞ്ഞു,  അച്ഛനും മകളും മരിച്ചു, 3 പേര്‍ക്ക് പരിക്ക് Read More »

കൊല്ലത്ത് സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കം. കൊല്ലം ടൗൺ ഹാളിൽ ചേരുന്ന സമ്മേളനത്തിൽ 530 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. എകെ ബാലൻ പതാക ഉയർത്തി . പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രവർത്തന റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സമ്മേളനത്തിൽ വയ്ക്കും. നവകേരള നയരേഖ മുഖ്യമന്ത്രിയും അവതരിപ്പിക്കും. പ്രായപരിധി കർശനമാക്കുന്നതോടെ സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് എ.കെ. ബാലൻ, ആനാവൂർ നാഗപ്പൻ, പി.കെ. ശ്രീമതി എന്നിവർ ഒഴിവാകും. പി.ശശി അടക്കമുള്ളവരെ പുതുതായി ഉൾപ്പെടുത്താനാണ് സാധ്യത. സംസ്ഥാന …

കൊല്ലത്ത് സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം Read More »

ചോദ്യപേപ്പര്‍ ചോര്‍ച്ച; ഷുഹൈബിന്റെ  മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കൊച്ചി:  പത്താം ക്ലാസ് ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ എംഎസ് സൊല്യൂഷന്‍സ് സിഇഒ മുഹമ്മദ് ഷുഹൈബിന്റെ  ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ ഒന്നാം പ്രതിയാണ് ഷുഹൈബ്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതിന് പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു. അതേസമയം ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഉറവിടം ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. അണ്‍ എയ്ഡഡ് സ്‌കൂളിലെ പ്യൂണ്‍ ആണ് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയതെന്നാണ് കണ്ടെത്തല്‍. ഇയാളെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം സ്വദേശി അബ്ദുല്‍ നാസറാണ് പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും. ഇയാള്‍ എംഎസ് …

ചോദ്യപേപ്പര്‍ ചോര്‍ച്ച; ഷുഹൈബിന്റെ  മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി Read More »

തൃശ്ശൂരിലെ ട്രെയിന്‍ ട്രാക്കില്‍ അട്ടിമറി ശ്രമം; തമിഴ്നാട് സ്വദേശി പിടിയില്‍

തൃശൂര്‍: റെയില്‍ ട്രാക്കില്‍ ഇരുമ്പിന്റെ റാഡ് കൊണ്ടിട്ട പ്രതി പിടിയില്‍. തമിഴ്‌നാട് സ്വദേശി തിരുവണ്ണാമല വിനായക തെരുവിൽ മോഹൻ മകൻ ഹരി (41) ആണ് പിടിയിലായത്. മോഷ്ടിക്കാന്‍ നടത്തിയ ശ്രമത്തിനിടെ റെയില്‍ റാഡ് ട്രാക്കിലേക്ക് വീഴുകയായിരുന്നു.  പ്രതി ലഹരിക്ക് അടിമയാണെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. റെയില്‍വെ ട്രാക്കില്‍ ഇരുമ്പ് റാഡ് കയറ്റിവെച്ച് പ്രതി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം നടത്തിയതെന്നാണ് കരുതിയിരുന്നത്. ഇന്ന് പുലര്‍ച്ചെ 4.55 നാണ് സംഭവം. ഇതുവഴി കടന്നുപോയ ചരക്ക് ട്രെയിന്‍  ഇരുമ്പ് റാഡ് തട്ടിത്തെറിപ്പിച്ചു. …

തൃശ്ശൂരിലെ ട്രെയിന്‍ ട്രാക്കില്‍ അട്ടിമറി ശ്രമം; തമിഴ്നാട് സ്വദേശി പിടിയില്‍ Read More »

തൃശൂരില്‍ റെയില്‍വേ ട്രാക്കില്‍ അട്ടിമറി ശ്രമം, റെയിൽ പീസ് കണ്ടെത്തി

തൃശൂര്‍: റെയില്‍വേ ട്രാക്കില്‍ അട്ടിമറി ശ്രമം.  ട്രാക്കില്‍ നിന്ന് റെയിൽ പീസ് കണ്ടെത്തി. പുലര്‍ച്ചെ 4.55ന കടന്നുപോയ ഗുഡ്‌സ് ട്രെയിന്‍ ട്രാക്കില്‍ വച്ചിരുന്ന റെയിൽ പീസിൽ തട്ടുകയായിരുന്നു. എന്നാല്‍ ട്രാക്കില്‍ കിടന്നിരുന്ന മരത്തടിയില്‍ ട്രെയിന്‍ തട്ടിയതായാണ് ലോക്കോ പൈലറ്റ് ആര്‍പിഎഫിനെ അറിയിച്ചത് .തൃശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ആണ് സംഭവം. തുടര്‍ന്ന് ആര്‍പിഎഫ് പരിശോധന നടത്തുകയായിരുന്നു. ഇതോടെയാണ് പാളത്തില്‍ ഉണ്ടായിരുന്നത് റെയിൽ പീസ് ആണെന്ന് വ്യക്തമായത്. തൃശ്ശൂർ റെയിൽവേ സ്‌റ്റേഷൻ്റെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെ തെക്ക് ഭാഗം …

തൃശൂരില്‍ റെയില്‍വേ ട്രാക്കില്‍ അട്ടിമറി ശ്രമം, റെയിൽ പീസ് കണ്ടെത്തി Read More »