Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Slider

ദളിത് സ്ത്രീക്കെതിരായ പൊലീസ് ക്രൂരത; എ.എസ്.ഐ പ്രസന്നനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: സ്വര്‍ണം മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ പേരൂര്‍ക്കട സ്റ്റേഷനിലെ എ.എസ്.ഐ പ്രസന്നന് സസ്‌പെന്‍ഷന്‍. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെതിയതിന് പിന്നാലെയാണ് നടപടി. ബിന്ദുവിനെ കൂടുതല്‍ ഭീഷണിപ്പെടുത്തിയത് എ.എസ്.ഐ പ്രസന്നനാണ്. സംഭവത്തില്‍ കൂടുതല്‍ പൊലീസുകാര്‍ക്ക് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി. ചുള്ളിമാനൂര്‍ സ്വദേശി ബിന്ദുവിനെ കസ്റ്റഡിയില്‍ എടുക്കുന്ന ദിവസം ജിഡി ഇന്‍ചാര്‍ജ് ആയിരുന്നു പ്രസന്നന്‍. ഉദ്യോഗസ്ഥന്‍ അമിതാധികാരപ്രയോഗം നടത്തി, മോശം വാക്കുകള്‍ ഉപയോഗിച്ചു എന്നിവ കണ്ടെത്തിയിരുന്നു. നേരത്തെ സ്റ്റേഷന്‍ ചാര്‍ജ് ഉണ്ടായിരുന്ന എസ് …

ദളിത് സ്ത്രീക്കെതിരായ പൊലീസ് ക്രൂരത; എ.എസ്.ഐ പ്രസന്നനെ സസ്‌പെന്‍ഡ് ചെയ്തു Read More »

കാഴ്ചക്കാരുടെ ഓമനയായി പേര്‍ഷ്യന്‍ പൂച്ചകള്‍

തൃശൂര്‍: എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ അപൂര്‍വയിനം പേര്‍ഷ്യന്‍ പൂച്ചകളും. ഒന്നരമാസം മാത്രം വളര്‍ച്ചയെത്തിയ പേര്‍ഷ്യന്‍ ട്രഡീഷണല്‍ ഷോര്‍ട്ട് ഹെയര്‍ വിഭാഗത്തിലുള്ള വെളുത്ത പൂച്ചക്കുട്ടികളാണിത്. മൃഗസ്‌നേഹിയായ തൃശൂര്‍ പാടുക്കാട് സ്വദേശി സ്മിത അഞ്ച് വര്‍ഷമായി വീട്ടില്‍ പേര്‍ഷ്യന്‍ പൂച്ചകളെ വളര്‍ത്തുന്നു. മൂന്ന് മാസം വളര്‍ച്ചയെത്തിയ പേര്‍ഷ്യന്‍ പൂച്ചകള്‍ക്ക് അയ്യായിരം രൂപ വരെ വിപണിയില്‍ വിലയുണ്ട്.

അത്യാഹിതങ്ങളില്‍ സ്വയംരക്ഷയ്ക്കുള്ള അറിവ് പകര്‍ന്ന് അഗ്നിരക്ഷാ സേന

തൃശൂര്‍: എന്റെ കേരളം മെഗാവിപണന പ്രദര്‍ശന മേളയിലെ  കേരള ഫയര്‍ ആന്റ് റെസ്‌കൃൂ സര്‍വീസിന്റെ സ്റ്റാളിലെത്തിയാല്‍ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ സാഹസിക രക്ഷാദൗത്യത്തെക്കുറിച്ചറിയാം. കനത്തമഴയിലും, കാലുകള്‍ താഴ്ന്നുപോകുന്ന ചതുപ്പിലും ദിവസങ്ങളോളം അഗ്നിരക്ഷസേനാംഗങ്ങള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ മാതൃകയും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഉരുളില്‍ നാമാവശേഷമായ ചൂരല്‍മലയും, മുണ്ടക്കൈയും, വെള്ളാര്‍മലയുമെല്ലാം  കണ്ണില്‍ നനവ് പടര്‍ത്തുന്ന കാഴ്ചയായി ഇവിടെ കാണാം. ജീവന്‍ പണയപ്പെടുത്തി നടത്തിയ രക്ഷാദൗത്യത്തെക്കുറിച്ചുള്ള വിവരണവും ഇവിടെ നല്‍കുന്നുണ്ട്്.തീപിടിത്തമുണ്ടാകുമ്പോഴും,  ഗ്യാസ് സിലിണ്ടര്‍ ചോരുമ്പോഴും സുരക്ഷയ്ക്കായി എന്തൊക്കെ മുന്‍കരുതലെടുക്കണമെന്ന് സേനാംഗങ്ങള്‍ പറഞ്ഞുതരും. ചൂരല്‍മലയിൽ …

അത്യാഹിതങ്ങളില്‍ സ്വയംരക്ഷയ്ക്കുള്ള അറിവ് പകര്‍ന്ന് അഗ്നിരക്ഷാ സേന Read More »

ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് പടരുന്നു

ന്യൂഡല്‍ഹി: സിംഗപ്പൂരിലും ഹോങ്കോങ്ങിലും കൊവിഡ് പടരുന്നു. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ടസ്ഥിതിഗതികള്‍ വിലയിരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യയിലെ നിലവിലെ കൊവിഡ്-19 സ്ഥിതി നിയന്ത്രണവിധേയമാണെന്നും രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറവാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 257 ആക്ടീവ് കേസുകളാണ് ഇന്ത്യയില്‍ ഉള്ളത്. ഇന്ത്യയിലെ കേസുകളില്‍ ഭൂരിഭാഗവും നേരിയ രോഗ ലക്ഷണങ്ങള്‍ മാത്രമാണെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ലെന്നുമാണ് വിലയിരുത്തല്‍. പുതിയ ഒമിക്റോണ്‍ ഉപ വകഭേദങ്ങളുടെ വ്യാപനമാണ് സിംഗപ്പൂരിലും ഹോങ്കോങ്ങിലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് ബാധിച്ച് സിംഗപ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം …

ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് പടരുന്നു Read More »

മൂന്ന് വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി,അമ്മ കസ്റ്റഡിയില്‍

ചാലക്കുടി:  മൂഴിക്കുളത്ത്  മൂന്നു വയസുകാരി കല്യാണിയെ പുഴയില്‍ എറിഞ്ഞു കൊന്ന സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തും. എറണാകുളം റൂറല്‍ പോലീസിന്റേതാണ് തീരുമാനം. അമ്മ സന്ധ്യ ഇപ്പോള്‍ ചെങ്ങമനാട് പോലീസിന്റെ കസ്റ്റഡിയിലാണ്, ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. കുഞ്ഞിനെ പുഴയില്‍ എറിയാന്‍ ഉണ്ടായ സാഹചര്യം പൊലീസ് പരിശോധിക്കുകയാണ്. സന്ധ്യയും ഭര്‍ത്താവിന്റെ കുടുംബവുമായുള്ള പ്രശ്‌നങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇന്നലെ കാണാതായ കുട്ടിയുടെ മൃതദേഹം ഇന്ന്്്് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ചാലക്കുടി പുഴയില്‍ നിന്ന് കണ്ടെത്തിയത്. മൂഴിക്കുളം പാലത്തില്‍ നിന്ന് കുഞ്ഞിനെ …

മൂന്ന് വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി,അമ്മ കസ്റ്റഡിയില്‍ Read More »

മഴയെത്തി, ജാഗ്രത വേണം

തൃശൂര്‍: കാലവര്‍ഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് വ്യാപകമഴ. തൃശൂര്‍ ജില്ലയില്‍ ഇന്നലെ രാത്രി മുതല്‍ ശക്തമായ മഴ പെയ്യുന്നുണ്ട്്. ഇന്നും  ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍. കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത ശക്തമായതോടെയാണ് അതിശക്ത മഴ മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 115.6 മില്ലീ …

മഴയെത്തി, ജാഗ്രത വേണം Read More »

പോലീസ് തല്ലി വാരിയെല്ല് ഒടിച്ചുവെന്ന് ആരോപണം; അസ്വഭാവിക മരണത്തിന് മാത്രം കേസ്

പത്തനംതിട്ട: ക‍ഞ്ചാവ് ബീ‍ഡി വലിച്ചതിന് പോലീസ് കസ്റ്റഡിയിൽ എടുത്ത് മർദ്ദിച്ചു എന്ന് ആരോപിക്കുന്ന ആൾ കോന്നിയിലെ മാങ്കോസ്റ്റിൻ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണെത്തിയ സംഭവത്തിന്റെ അന്വേഷണത്തിൽ പത്തനംതിട്ട കോയിപ്രം പോലീസ് പ്രതികൂട്ടിൽ. മരിച്ചയാളുടെ നാലു വാരിയെല്ലുകൾ ഒടിഞ്ഞതും ശരീരത്തുളള ഉരഞ്ഞ പാടുകളും പിൻ ഭാ​ഗത്ത് ചൂരൽ കൊണ്ട് അടിച്ചതി​ന്റെ തെളിവുകളും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. കൊടിയ പോലീസ് മർദനത്തിലേക്ക് അന്വേഷണം നീങ്ങിമ്പോൾ രഹസ്യമാക്കി പോലീസുകാരെ രക്ഷിക്കാനുള്ള നീക്കം നടക്കുന്നുവെന്ന സംശയം ശക്തമാണ്. കഞ്ചാവ് ബീഡി …

പോലീസ് തല്ലി വാരിയെല്ല് ഒടിച്ചുവെന്ന് ആരോപണം; അസ്വഭാവിക മരണത്തിന് മാത്രം കേസ് Read More »

പി ജയചന്ദ്രന്റെ ഓർമയിൽ എന്റെ കേരളം

തൃശൂർ : എന്റെ കേരളം മെഗാ മേളയിലെ രണ്ടാം ദിനം സംഗീത സാന്ദ്രമായി…ഭാവഗായകൻ പി ജയചന്ദ്രന്റെ അനുസ്മരനാർത്ഥം ജയരാജ്‌ വാര്യരുടെ നേതൃത്വത്തിൽ നടന്ന സംഗീത നിശയിൽ ഭാവഗായകന്റെ ഓർമകളും കോർത്തിണക്കിയപ്പോൾ കാഴ്ചക്കാർക്ക് പുതിയൊരു അനുഭവം സൃഷ്ടിച്ചു. മലയാളികൾ ഹൃദയത്തോടു ചേർത്ത് കൊണ്ടുനടക്കുന്ന പി ജയചന്ദ്രൻ ഹിറ്റ്‌ ഗാനങ്ങൾ കാഴ്ച്ചക്കാരുടെ മനസ്സിൽ വേനൽ മഴ പോലെ പെയ്തിറങ്ങി.സംഗീത സാന്ദ്രമായ രാവ് ആയിരങ്ങള്‍ ഏറ്റുവാങ്ങി. പി ജയചന്ദ്രന്റെ ഓർമകളുടെ നാട്ടിലേക്കുള്ള സംഗീത യാത്രയായി മാറി ഓരോ ഗാനവും. ജയരാജ് വാര്യർ …

പി ജയചന്ദ്രന്റെ ഓർമയിൽ എന്റെ കേരളം Read More »

സാംസ്കാരിക മേഖലയുടെ സർവ്വതല സ്പർശിയായി പരസ്പരം സംവാദവേദി 

തൃശൂർ : 2500 ഓളം കലാസാംസ്കാരിക സാമൂഹിക പ്രവർത്തകർ പങ്കെടുത്ത പരസ്പരം സംവാദ വേദി സാംസ്കാരിക മേഖലയുടെ സർവ്വതലസ്പർശിയായിരുന്നു. വിവിധ സാംസ്കാരിക മേഖലകളിൽ നിന്നുള്ള ചോദ്യങ്ങളാണ് സംവാദത്തിൽ ഉന്നയിച്ചത്.   അന്ധവിശ്വാസ നിരോധന നിയമം, സീരിയൽ സെൻസർഷിപ്പ്, രാമനിലയത്തിൽ കത്തി നശിച്ച കൂത്തമ്പലത്തിൻ്റെ പുനർനിർമ്മാണം, സാംസ്കാരിക സമുച്ചയങ്ങൾ, നാടോടി കലകളുടെ സംരക്ഷണം, കലാമണ്ഡലം, കേന്ദ്രീയ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും പ്രവാസികൾക്കും അതിഥി തൊഴിലാളികളുടെ മക്കൾക്കും മലയാളഭാഷ പഠിക്കുവാൻവേണ്ട സഹായങ്ങൾ, മലയാളം മിഷൻ, നാടകവേദികൾ, സിനിമ കോൺക്ലെവ്, പാരമ്പര്യ വസ്തുക്കളുടെ വിപണന …

സാംസ്കാരിക മേഖലയുടെ സർവ്വതല സ്പർശിയായി പരസ്പരം സംവാദവേദി  Read More »

ചക്കയില്‍ മോഹന്‍ലാലിന്റെ രൂപം, ലാലേട്ടന് 65-ാം പിറന്നാള്‍ സമ്മാനം                                                                    

തൃശൂര്‍:  നവമാതൃകകളില്‍ ചിത്രങ്ങളും, ശില്‍പങ്ങളും ഒരുക്കുന്ന ഡാവിഞ്ചി സുരേഷ് ചക്കയില്‍ നിര്‍മ്മിച്ചത് മഹാനടന്‍ മോഹന്‍ലാലിന്റെ രൂപം. പലയിനങ്ങളിലും,  നിറങ്ങളിലുമുള്ള ചക്കയുടെ കുരു, പോള, മടല്‍, ചുള എന്നിവ ചേര്‍ത്താണ് ലാലേട്ടന്റെ മുഖം ഒരുക്കിയത്. തൃശൂര്‍ വേലൂരിലെ കുറുമാല്‍കുന്നില്‍ വര്‍ഗ്ഗീസ് തരകന്റെ  ആയുര്‍ജാക്ക് ഫാമിലെ 65 ഇനം പ്ലാവുകളുടെ നടുവിലാണ് ലാലേട്ടന്റെ ചിത്രം സജ്ജീകരിച്ചിരിക്കുന്നത്. ശില്പി ഡാവിഞ്ചി സുരേഷിന്റെ  തൊണ്ണൂറ്റി ഏഴാം മീഡിയമാണിത്.8 അടി  വലുപ്പത്തില്‍  2 അടി ഉയരത്തില്‍ ഒരു തട്ടുണ്ടാക്കി തുണി വിരിച്ച്  അതില്‍ മോഹന്‍ലാലിന്റെ …

ചക്കയില്‍ മോഹന്‍ലാലിന്റെ രൂപം, ലാലേട്ടന് 65-ാം പിറന്നാള്‍ സമ്മാനം                                                                     Read More »

71-ാം വയസ്സില്‍ മേരിയ്ക്കുണ്ടൊരു മോഹം, പത്താം ക്ലാസ് ജയിക്കണം

തൃശൂര്‍: പത്താം ക്ലാസ് തുല്യതാ പരീക്ഷയെഴുതുന്നവര്‍ക്കായി മോഡല്‍ ബോയ്‌സ് സ്‌കൂളില്‍ നടത്തുന്ന സാക്ഷരതാ മിഷന്റെ ക്ലാസിലെ ‘സീനിയറി’ ന് 71 വയസ്സാണ്. ഏഴാം ക്ലാസ് പാസായെങ്കിലും ജീവിതവൃത്തിക്കായി പഠനം നിര്‍ത്തിയ 71 കാരി തൃക്കൂര്‍ സ്വദേശി എലവത്തിങ്കല്‍ മേരിക്ക് തുല്യതാ പരീക്ഷയെഴുതാന്‍ പ്രചോദനമായത് മക്കളും, പള്ളി വികാരിയും. ക്ലാസില്‍ ചേര്‍ന്നതോടെ മുട്ടുവേദനയും, ക്ഷീണവും മാറി, കുട്ടികളുടെ ചുറുചുറുക്കോടെയാണിപ്പോള്‍ ബസില്‍ കയറി പഠനത്തിനെത്തുന്നതെന്ന് അവര്‍ പറഞ്ഞു. ഇംഗ്ലീഷും ഹിന്ദിയുമാണ് ഇഷ്ട വിഷയം. കണക്ക് മാത്രം ഓര്‍ത്തെടുക്കാന്‍ ഇത്തിരി കഷ്ടമാണെന്നും …

71-ാം വയസ്സില്‍ മേരിയ്ക്കുണ്ടൊരു മോഹം, പത്താം ക്ലാസ് ജയിക്കണം Read More »

മാല മോഷണ കള്ളപ്പരാതി; ദളിത് യുവതിയെ മാനസികമായി പീ‌‍ഢിപ്പിച്ച പേരൂര്‍ക്കട എസ്ഐയ്ക്ക് സസ്പെൻഷൻ

വെള്ളം ചോദിച്ചപ്പോള്‍ ശുചിമുറിയില്‍ പോയി കുടിക്കാന്‍ പോലീസുകാരൻ പറഞ്ഞത്…. തിരുവനന്തപുരം: മാലമോഷണത്തിന്റെ പേരില്‍ നൽകിയ കളള പരാതിയിൽ ദലിത് സ്ത്രീയെ മാനസിക പീഡനത്തിനിരയാക്കിയ വിഷയത്തിൽ പേരൂര്‍ക്കട എസ്ഐയ്ക്ക് സസ്പെൻഷൻ. എസ്‌ ഐ പ്രസാദിനെയാണ് സസ്പെൻഡ് ചെയ്തത്. ജി ഡി ചാര്‍ജുള്ള പൊലീസുകാരെയും സ്ഥലം മാറ്റും. ബിന്ദു ഡി ജി പി ക്ക് നൽകിയ പരാതിയിലാണ് നടപടി. പരാതിയിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ അടിയന്തര റിപ്പോര്‍ട്ട് തേടുകയും ആഭ്യന്തര അന്വേഷണം നടത്താന്‍ അസി.കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. …

മാല മോഷണ കള്ളപ്പരാതി; ദളിത് യുവതിയെ മാനസികമായി പീ‌‍ഢിപ്പിച്ച പേരൂര്‍ക്കട എസ്ഐയ്ക്ക് സസ്പെൻഷൻ Read More »

പാലക്കാട് വേടന്റെ റാപ്പിനിടെ തിക്കും തിരക്കും, പോലീസ് ലാത്തിവീശി

പാലക്കാട്: റാപ്പര്‍ വേടന്റെ സംഗീത പരിപാടിയിലെ തിക്കിലും തിരക്കിലും പെട്ട് ഇരുപതോളം  പേര്‍ക്ക് പരിക്കേറ്റു. കുഴഞ്ഞു വീണവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ട മൈതാനത്തായിരുന്നു പരിപാടി. തിരക്ക് നിയന്ത്രിക്കാനായി പൊലീസിന് ലാത്തി വീശേണ്ടി വന്നു. വന്‍ തിരക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വേദിയിലേയ്ക്കുള്ള പ്രവേശനം വൈകിട്ട് 6 മണിയോടെ തടഞ്ഞു..  പിന്നാലെയാണ് വലിയ തോതില്‍ തിക്കും തിരക്കുമുണ്ടായത്. പരിപാടിക്കിടെ സംഘാടകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പരിപാടിക്കിടെ പരിക്കേറ്റവര്‍ ജില്ലാ  ആശുപത്രിയില്‍ ചികിത്സ തേടി.

തീപിടുത്തം; ഒന്നര മണിക്കൂർ കഴിഞ്ഞിട്ടും നിയന്ത്രണ വിധേയമായിട്ടില്ല

കോഴിക്കോട്: പുതിയ ബസ്റ്റാൻഡിലെ കടയിൽ തീപിടിത്തം. ബസ് സ്റ്റാൻഡിലെ ഒരു ടെക്സ്റ്റൈൽസിലും തുണി മൊത്ത കച്ചവടം നടത്തുന്ന ​ഗോഡൗണിലുമാണ് തീപിടിത്തമുണ്ടായത്. അ​ഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തീയണയ്ക്കാൻ ശ്രമം നടത്തുകയാണ്. തീ മറ്റു കടകളിലേക്ക് പടരുകയാണ് എന്നും അത് തടയുവാൻ അ​ഗ്നി രക്ഷാസേന നടപടികൾ എടുക്കണമെന്നു പ്രദേശത്ത് ഒത്തുചേർന്ന നാട്ടുക്കാർ പറഞ്ഞു. ഒന്നര മണിക്കൂർ പരിശ്രമിച്ചിട്ടും തീ നിയന്ത്രണ വിധേയമായിട്ടില്ല. അടുത്തുള്ള കെട്ടിടത്തിലേക്കും ​ഗ്യസ് കുറ്റികളുളള ഹോട്ടലിലേക്കും തീ പടരാൻ സാധ്യതയുണ്ട് എന്നത് ആശങ്ക പടർത്തുകയാണ്. കരിപ്പുരിൽ …

തീപിടുത്തം; ഒന്നര മണിക്കൂർ കഴിഞ്ഞിട്ടും നിയന്ത്രണ വിധേയമായിട്ടില്ല Read More »

പാകിസ്താന് വേണ്ടി ചാരവൃത്തി, യൂട്യൂബര്‍ അറസ്റ്റില്‍

ചണ്ഡിഗണ്ഡ:  പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ യൂട്യൂബര്‍ ഹരിയാനയില്‍ അറസ്റ്റില്‍. പ്രമുഖ യൂട്യൂബറും ഹരിയാന ഹിസാര്‍ സ്വദേശിയുമായ ജ്യോതി മല്‍ഹോത്രയാണ് ഇന്ന് അറസ്റ്റിലായത്. ഇവര്‍ പാകിസ്താന്‍ ഇന്റലിജന്‍സിന് തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്‍ഡിടിവി ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയുന്നത്. ഇതോടെ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പഞ്ചാബിലും ഹരിയാനയിലുമായി ചാരവൃത്തിക്ക് അറസ്റ്റിലായവരുടെ എണ്ണം എട്ടായി.’ട്രാവല്‍ വിത്ത് ജോ” എന്നാണ് ജ്യോതി മല്‍ഹോത്രയുടെ യൂട്യൂബ് ചാനലിന്റെ പേര്. 2023-ല്‍ ജ്യോതി പാകിസ്താന്‍ സന്ദര്‍ശിച്ചതായും അവിടെ …

പാകിസ്താന് വേണ്ടി ചാരവൃത്തി, യൂട്യൂബര്‍ അറസ്റ്റില്‍ Read More »

ചാര്‍മിനാറിന് സമീപം വന്‍ തീപിടുത്തം; 17 മരണം

ഹൈദരാബാദ്:  ചാര്‍മിനാറിനടുത്തുള്ള ഗുല്‍സാര്‍ ഹൗസിലെ കെട്ടിടത്തില്‍ വന്‍ തീപിടുത്തം. 17 പേര്‍ മരിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. 15 പേര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. 7 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. ഗുല്‍സാര്‍ ഹൗസ് ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശമാണിത്.  നിറയെ വ്യാപാര സ്ഥാപനങ്ങളുണ്ട്്.  കെട്ടിടത്തിന് മുകളിലായി നിരവധി കുടുംബങ്ങളും താമസിക്കുന്നുണ്ട്. ഇവിടെയാണ് തീപിടുത്തം ഉണ്ടായത്. മുത്ത് വ്യാപാരക്കടയിലാണ് ആദ്യം തീപിടുത്തമുണ്ടാ

പിഎസ്എല്‍വി സി 61 വിക്ഷേപണം പരാജയം

ശ്രീഹരിക്കോട്ട: പിഎസ്എല്‍വി സി 61 വിക്ഷേപണം പരാജയപ്പെട്ടു. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 09 ന് ഭ്രമണപഥത്തില്‍ എത്താന്‍ സാധിച്ചില്ല. വിക്ഷേപണത്തിന് ശേഷം മൂന്നാം ഘട്ടത്തിലുണ്ടായ അപ്രതീക്ഷിത പ്രശ്‌നങ്ങളാണ് ദൗത്യം പരാജയപ്പെടാന്‍ കാരണമായത്. ദൗത്യം ലക്ഷ്യം കണ്ടില്ലെന്ന് ഐഎസ്ആര്‍ ഒ ചെയര്‍മാന്‍ ഡോ. വി നാരായണന്‍ അറിയിച്ചു.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നുള്ള ഐഎസ്ആര്‍ഒയുടെ നൂറ്റിയൊന്നാം വിക്ഷേപണ ദൗത്യമായിരുന്നു. മൂന്നാം ഘട്ടത്തില്‍ അപ്രതീക്ഷിത പ്രതിസന്ധി നേരിട്ടതാണ് ദൗത്യം പരാജയപ്പെടാന്‍ കാരണം. ഏതു കാലാവസ്ഥയിലും രാപകല്‍ഭേദമില്ലാതെ ഭൗമോപരിതലത്തിന്റെ വ്യക്തതയാര്‍ന്ന …

പിഎസ്എല്‍വി സി 61 വിക്ഷേപണം പരാജയം Read More »

തുറന്നടിച്ച് ശാമിലി…. ബാർ അസോസിയേഷനിൽ നിന്നും പിന്തുണ ലഭിക്കില്ല എന്ന് വ്യക്തമായതായി അഭിഭാഷകതുറന്നടിച്ച്തിറന്നടിച്ച് ശാമിലി…. ബാർ അസോസിയേഷനിൽ നിന്നും പിന്തുണ ലഭിക്കില്ല എന്ന് വ്യക്തമായതായി അഭിഭാഷക

ഭൂരിപക്ഷം അഭിഭാഷകരും തനിക്ക എതിരാണ് എന്ന് ബോധ്യമായി എന്ന് ശാമിലി…. തിരുവനന്തപുരം: തനിക്ക് സഹപ്രവർത്തകരിൽ നിന്നും തൻറെ ബാർ അസോസിയേഷനിൽ നിന്നും പിന്തുണ ലഭിക്കില്ല എന്ന് വ്യക്തമായതായി തുറന്നു പറഞ്ഞ് മുതിർന്ന അഭിഭാഷകനായ ബെയ്ലിൻ ദാസ് ക്രൂരമായി മർദ്ദിച്ചു എന്ന കേസിലെ പരാതിക്കാരി ജെ വി ശാമിലി. തിരുവനന്തപുരത്തെ അഭിഭാഷകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ആണ് അഭിഭാഷക തുറന്നടിച്ചത്. കാര്യം എന്തെന്ന് പോലും അറിയാതെ അഭിഭാഷകർ പ്രതികരിക്കുന്നു. തനിക്കെതിരെ അഭിഭാഷകർ തന്നെ തെറ്റായ പ്രചരണം ഗ്രൂപ്പിൽ നടത്തുന്നത് എതിർത്തുകൊണ്ടുള്ള …

തുറന്നടിച്ച് ശാമിലി…. ബാർ അസോസിയേഷനിൽ നിന്നും പിന്തുണ ലഭിക്കില്ല എന്ന് വ്യക്തമായതായി അഭിഭാഷകതുറന്നടിച്ച്തിറന്നടിച്ച് ശാമിലി…. ബാർ അസോസിയേഷനിൽ നിന്നും പിന്തുണ ലഭിക്കില്ല എന്ന് വ്യക്തമായതായി അഭിഭാഷക Read More »

ഓപ്പറേഷന്‍ സിന്ദൂര്‍: വിദേശ പര്യടനത്തിന് സര്‍വകക്ഷി സംഘം, നയിക്കാന്‍ തരൂര്‍

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട വിദേശ പര്യടനത്തിനുള്ള ഒരു സര്‍വകക്ഷി സംഘത്തെ ശശി തരൂര്‍ എംപി നയിക്കും. യുഎസ്, യുകെ പര്യടനം നടത്തുന്ന സംഘത്തെയാണ് ശശി തരൂര്‍ നയിക്കുക. കേന്ദ്രമന്ത്രി കിരണ്‍ റിജിജു കോണ്‍ഗ്രസ് അധ്യക്ഷനുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. പാകിസ്താനെതിരായ നയതനന്ത്ര നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സര്‍വകക്ഷി സംഘത്തെ ഇന്ത്യ വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്നത്. ജോണ്‍ ബ്രിട്ടാസും സംഘത്തിലുണ്ട്്. അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാനെ തുറന്നുകാട്ടാന്‍ ഇന്ത്യ നീക്കം ശക്തമാക്കി. 5 മുതല്‍ 6 എംപിമാര്‍ അടങ്ങുന്ന …

ഓപ്പറേഷന്‍ സിന്ദൂര്‍: വിദേശ പര്യടനത്തിന് സര്‍വകക്ഷി സംഘം, നയിക്കാന്‍ തരൂര്‍ Read More »

തപാല്‍ വോട്ട് തിരുത്തിയെന്ന പരാമര്‍ശം; ജി സുധാകരനെതിരെ കേസെടുത്തു

ആലപ്പുഴ: തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന വിവാദ പ്രസംഗത്തില്‍ മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ  ജി. സുധാകരനെതിരെ ആലപ്പുഴ സൗത്ത്്് പോലീസ് കേസെടുത്തു   തെളിവ് ശേഖരണത്തിനു ശേഷം മാത്രമായിരിക്കും അറസ്റ്റ് അടക്കമുള്ള നടപടികളെടുക്കുക.  ജി സുധാകരന്‍ താമസം വീട്ടില്‍ നിന്നും ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. സംഭവത്തില്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് വരണാധികാരികൂടിയായ ജില്ലാ കളക്ടര്‍ സൗത്ത് പൊലീസ് എസ്എച്ച്ഒയ്ക്ക് കത്ത് നല്‍കിയിരുന്നു. ആലപ്പുഴയില്‍ കേരള എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് താനുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് …

തപാല്‍ വോട്ട് തിരുത്തിയെന്ന പരാമര്‍ശം; ജി സുധാകരനെതിരെ കേസെടുത്തു Read More »