ഓട്ടോ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, മീറ്റര് ഇട്ടില്ലെങ്കില് പണം നല്കേണ്ടതില്ല
തൃശൂര്: മീറ്റര് ഇടാത്ത ഓട്ടോറിക്ഷകള്ക്കെതിരെ കര്ശന നടപടിക്ക് മോട്ടോര് വാഹനവകുപ്പ്. മീറ്റര് ഇടാതെ സര്വീസ് നടത്തുന്ന ഓട്ടോകളില് യാത്രക്കാര് പണം നല്കേണ്ടതില്ല. മാര്ച്ച് ഒന്നുമുതല് മീറ്റര് ഇടാതെ വാഹനം ഓടിച്ചാല് പണം നല്കരുതെന്ന് എം.വി.ഡിയുടെ നിര്ദേശം. ഓട്ടോറിക്ഷകള് അമിത കൂലി ഈടാക്കുന്നു എന്ന പരാതിയെ തുടര്ന്നാണ് നടപടി. മീറ്റര് ഇട്ടില്ലെങ്കില് യാത്രാക്കൂലി നല്കേണ്ടതില്ല എന്ന സ്റ്റിക്കര് ഓട്ടോകളില് പതിപ്പിക്കണമെന്നും നിര്ദേശമുണ്ട്.