Newsskerala

കല്യാണമണ്ഡപത്തിൽ ശുചിമുറിയിൽ ഒളിഞ്ഞു നോട്ടം; കാറ്ററിംങ്ങ് തൊഴിലാളി പിടിയിൽ

തൃശ്ശൂർ: കല്യാണത്തിന് പങ്കെടുക്കാൻ മണ്ഡപത്തിൽ എത്തുന്ന സ്ത്രീകളെ ശുചിമുറിയിൽ ഒളിഞ്ഞു നോക്കിയ കാറ്ററിംങ്ങിന്  തൊഴിലാളി പിടിയിൽ. സ്ത്രീകൾ ശുചിമുറിയിൽ കയറിയാൽ തൊട്ടടുത്തുള്ള ശുചിമുറിയിൽ കയറി എത്തിനോക്കുന്നതിനിടെ വിവാഹത്തിന് എത്തിയവർ പിടിക്കൂടി പോലീസിനെ ഏല്പിക്കുക ആയിരുന്നു. 

അഞ്ചേരി വന്നേരി വീട്ടിൽ പ്രവീണിന്റെ മകൻ ആഷിക്  (20) ആണ് പ്രതി. പോലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതി മുൻപും പല വീടുകളിലും മണ്ഡപങ്ങളിലും ഇതേ കുറ്റം ചെയ്തതായി സമ്മതിച്ചു. കഴിഞ്ഞ ദിവസം തൃശൂർ മാരാർ റോഡിലുള്ള കല്യാണ മണ്ഡപത്തിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഈസ്റ്റ് പോലിസ് അറസ്റ്റ് ചെയ്തു. കേരള പോലീസ് ആക്ട് 119 A പ്രകാരം ലൈംഗിക ആംഗ്യം കാണിക്കൽ സ്ത്രീകളോട് മോശമായി പെരുമാറൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തി പ്രതിക്കെതിരെ കേസെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *