Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

നാലോണനാളില്‍ ‘പുലി’കള്‍ പൂരനഗരം കീഴടക്കും; കൗതുകക്കാഴ്ചയായി പുലിക്കളി ചമയപ്രദര്‍ശനം

Watch Video

തൃശൂര്‍:  നാലോണദിനമായ ഞായറാഴ്ച നടക്കുന്ന പുലിക്കളി മഹോത്സവത്തിന് ഒരുക്കങ്ങളായെന്ന്് മേയര്‍ എം.കെ.വര്‍ഗീസ് പത്രസമ്മേളനത്തില്‍ അറിയിച്ചു. 2 വര്‍ഷത്തെ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം നടക്കുന്ന പുലിക്കളിക്ക് ഇത്തവണ 5 ടീമുകളാണ് പങ്കെടുക്കുന്നത്. അയ്യന്തോള്‍ ദേശം, പൂങ്കുന്നം ദേശം, കാനാട്ടുകര ദേശം, ശക്തന്‍ ദേശം, വിയ്യൂര്‍ ദേശം എന്നീ സംഘങ്ങളാണ് ശക്തന്റെ രാജവീഥികളില്‍ പുലിക്കൊട്ടിനൊത്ത് നൃത്തച്ചുവടുവെയ്ക്കാന്‍ എത്തുക.

ഞായറാഴ്ച വൈകീട്ട് നാലരയോടെ ആദ്യം പ്രവേശിക്കുന്ന വിയ്യൂര്‍ സംഘത്തെ സ്വരാജ് റൗണ്ടില്‍ ബിനിക്ക് സമീപം ഫ്‌ളാഗ് ഓഫ് ചെയ്യും.
കോര്‍പറേഷന്‍ ഇത്തവണ പുലിക്ക് നല്‍കുന്ന 2 ലക്ഷം രൂപ ധനസഹായത്തില്‍ 1 ലക്ഷം രൂപ ആദ്യ ഗഡുവായി കഴിഞ്ഞയാഴ്ച തന്നെ നല്‍കിയിരുന്നു. പുലിക്കളി സംഘത്തിന് 120 ലിറ്റര്‍ മണ്ണെണ്ണയും ലഭ്യമാക്കി. ഓരോ പുലിക്കളി സംഘത്തിലും കുറഞ്ഞത് 35 മുതല്‍ 51 പുലികള്‍ വരെ ഉണ്ടായിരിക്കണം. ഈ വര്‍ഷം മുതല്‍  മികച്ച പുലിക്കളി സംഘങ്ങള്‍ക്കുള്ള സമ്മാനത്തുകയും കൂട്ടിയിട്ടുണ്ട്. അരലക്ഷം രൂപയാണ് ഒന്നാം സമ്മാനം. കൂടാതെ മികച്ച പുലിക്കൊട്ടിനും, പുലിവേഷത്തിനും, അച്ചടക്കം പാലിക്കുന്ന ടീമിനും പ്രത്യേകം കാഷ് അവാര്‍ഡുണ്ട്. ഇതാദ്യമായി മികച്ച പുലി വണ്ടിക്ക്്്് ഒന്നും രണ്ടും സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പുലി ചമയപ്രദർശനം തൃശൂർ ബാനർജി ക്ലബിൽ

പുലിമുഖങ്ങളും, പുലിത്തോലും, പുലിവാലും എല്ലാം ഒരുക്കിയുള്ള പുലിക്കളി ചമയപ്രദര്‍ശനം കാണാന്‍ കാഴ്ചക്കാരുടെ വന്‍തിരക്ക്. തൃശൂര്‍ റൗണ്ടിലെ ബാനര്‍ജി ക്ലബിലാണ് ചമയ പ്രദര്‍ശനം ഒരുക്കിയത്. വിയ്യൂര്‍, കാനാട്ടുകര, പൂങ്കുന്നം, ശക്തന്‍, അയന്തോള്‍ എന്നിവിടങ്ങളില്‍ നിന്നും സംഘങ്ങളുടെ ചമയങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *