തിരുവനന്തപുരം: ഷാഫി പറമ്പില്‍ എംപിക്ക് ലാത്തിയടിയേറ്റതില്‍ പ്രതിഷേധിച്ച് യുഡിഎഫിന്റെ നേതൃത്വത്തില്‍ നടത്തിയ പോലീസ് കമ്മീഷണര്‍ ഓഫീസ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ പോലീസിന്റെ ലാത്തി ബലമായി വാങ്ങി ചവിട്ടിയൊടിച്ചു. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. പ്രകോപിതരായ സമരക്കാര്‍ പോലീസിനെ മര്‍ദിക്കാനും ശ്രമിച്ചു. ടി.സിദ്ദിഖ് അടക്കമുള്ള നേതാക്കള്‍ പ്രവര്‍ത്തകരെ ശാന്തരാക്കാന്‍ ശ്രമിച്ചു. കമ്മീഷണര്‍ ഓഫീസിന്റെ ഗേറ്റും തകര്‍ത്തു.
തിരുവനന്തപുരത്ത് യുഡിഎഫ് മാര്‍ച്ചില്‍ സംഘര്‍ഷം, പോലീസിന്റെ ലാത്തി ചവിട്ടിയൊടിച്ചു,
