Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

സ്വപ്നയുടെ രഹസ്യമൊഴി വ്യാജമെങ്കിൽ മാനനഷ്ട കേസ് കൊടുത്തുകൂടെ? അത് ഞാൻ ആലോചിച്ച് കൊള്ളാം ….

കൊച്ചി: സ്വപ്ന സുരേഷിൻറെ രണ്ടാം രഹസ്യമൊഴി എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ രേഖപ്പെടുത്തിയ ജൂൺ ഏഴാം തീയതിക്ക് ശേഷം ആദ്യമായി ഇന്ന് മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി പിണറായി വിജയൻ സ്വപ്ന സുരേഷിന്റെ എല്ലാ ആരോപണങ്ങളെയും അടിസ്ഥാനരഹിതം എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞങ്കിലും  രഹസ്യമൊഴി വ്യാജമെങ്കിൽ നിയമനടപടിക്ക് എന്തുകൊണ്ട് പോകുന്നില്ല എന്ന ചോദ്യത്തിന് കൃത്യമായി മറുപടി പറഞ്ഞില്ല.

അത്തരമൊരു ചോദ്യം മാധ്യമപ്രവർത്തകർ  ഉയർത്തിയപ്പോൾ, അത് ഞാൻ ആലോചിച്ചുകൊള്ളാം  എന്ന നിഷേധ ഭാവത്തോടെയായിരുന്നു മറുപടി.

ചോദ്യം മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചു എന്ന് ശബ്ദമുയർത്തി മറുപടി പറഞ്ഞ് രീതിയിൽ നിന്ന് വ്യക്തം.

വിവാദപരമായ ചോദ്യങ്ങൾ അധികം നേരിടാതിരിക്കാനുള്ള സ്ഥിരം തന്ത്രങ്ങൾ ഇന്നത്തെ പത്രസമ്മേളനത്തിലും പ്രകടമായി.

കൽപറ്റയിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തെകുറിച്ചും സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി സംബന്ധിച്ചും ബഫർ സോണിനെക്കുറിച്ചും ധാരാളം ചോദ്യങ്ങൾ ചോദിക്കുവാനായി വ്യഗ്രതയോടെ ഇരുന്ന പത്രക്കാരിൽ നിന്ന് പാർട്ടി അനുകൂലം മാധ്യമ സ്ഥാപനത്തിന്റെ ഒരു പത്രക്കാരനിൽ നിന്ന് ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പങ്കില്ല എന്ന് അടുത്തിടെ വന്ന സുപ്രീം കോടതിയുടെ വിധി സംബന്ധിച്ചുള്ള ചോദ്യത്തിന് ദീർഘനേരം എഴുതി തയ്യാറാക്കി കൊണ്ടുവന്ന ഉത്തരം പിണറായി വിജയൻ നോക്കി വായിച്ചു.

പിന്നീട് മാധ്യമ പ്രവർത്തകർ തന്നെ ആ ഉത്തരം നീണ്ടു പോയെന്നും ബഫർ സോണിനെക്കുറിച്ച് ചോദിക്കാനുണ്ടെന്നും പറഞ്ഞു.

കൂടുതൽ ബഫർ സോൺ നിലവിൽ വരാതിരിക്കാനാണ് ഒരു കിലോമീറ്റർ ബഫർസോൺ വേണമെന്ന് ഉത്തരവ് കേരള സർക്കാർ 2019 ൽ ഇറക്കിയത് എന്ന് പിണറായി പറഞ്ഞു.

ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന് തന്നെയാണ് തന്റെ സർക്കാരിൻറെ നിലപാടെന്നും റിവ്യൂ ഹർജി സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പിന്നീട് ചോദ്യങ്ങൾ ചോദിക്കാൻ ഊഴം കാത്തിരുന്ന നിരവധി മാധ്യമപ്രവർത്തകരെ നിരാശപ്പെടുത്തിക്കൊണ്ട് , ‘ഇന്നത്തേക്ക് ഇതു മതി ‘ എന്ന്  പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി പത്രസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *