Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

സി.എം.എസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇനി പഠനം ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ

തൃശൂർ: സി.എം.എസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇനി പഠനം ഓഗ്മെന്റഡ്  റിയാലിറ്റിയിലൂടെ സാങ്കേ‌തീകതയിലേക്ക് ചുവട് ഉറപ്പിക്കുന്നു.ഈ സാങ്കേതികത ഉപയോഗിക്കുന്ന തൃശൂർ നഗരത്തിലെ ആദ്യത്തെ അയ്ഡഡ് സ്കൂൾ ആണ് സി എം എസ്.അധ്യാപക ദിനത്തോടനുബന്ധിച്ചു, പൂർവവിദ്യാർത്ഥിയും യുവ സംരംഭകരിൽ ഒരാളുമായ ശ്യാം പ്രദീപ് ആലിലിന്റെ ഗുരുദക്ഷിണയാണ്  ഈ ഡിജിറ്റൽ പഠന മാധ്യമം. 

ശ്യാം പ്രദീപിന്റെയും കൂട്ടുകാരുടെയും ഉടമസ്ഥതയിലുള്ള തൃശ്ശൂർ ആസ്ഥാനമായുള്ള  ഇൻഫ്യൂസറി ഫ്യൂച്ചർ ടെക്ക് ലാബ്സ് ആണ് ട്യൂട്ടർ എന്ന ഈ ഓഗ്മെന്റട് റിയാലിറ്റി ആപ്പിൻ്റെ നിർമ്മാതാക്കൾ.ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചു 3D ഡിജിറ്റൽ ടീച്ചിംഗ് എയ്ഡുകൾ ഓൺലൈൻ ക്ലാസ്സുകളിൽ ടീച്ചർക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നു അതുവഴി വിദ്യാർത്ഥികൾക്ക് പാഠങ്ങൾ മനപാഠമാക്കുന്നതിനു പകരം അടിസ്ഥാനകാര്യങ്ങൾ മനസ്സിലാക്കി പഠിക്കുവാൻ സാധിക്കുന്നു. 

എല്ലാ വിഷയങ്ങൾക്കും പ്രീലോഡുചെയ്ത ആഗ്‌മെന്റഡ് റിയാലിറ്റി ടീച്ചിംഗ് എയ്ഡുകൾ ട്യൂട്ടർ (TutAR) ൽ ലഭ്യമാണ്.  വീഡിയോകൾ റെക്കോർഡുചെയ്യാനും ഒറ്റ ക്ലിക്കിലൂടെ  ഏതൊരു വീഡിയോ കോൺഫറൻസിംഗ് സോഫ്റ്റ്വെയറിലൂടെയും അധ്യാപകർക്ക് ഓൺലൈൻ ക്ലാസ്സുകൾ  സ്ട്രീം ചെയ്യുവാനും ഇതിലൂടെ സാധിക്കുന്നു.

Photo Credit: Face Book

Leave a Comment

Your email address will not be published. Required fields are marked *