കൗൺസിൽ യോഗത്തിൽ പുലികളും
തൃശൂർ: നാലോണ നാളിൽ നഗരത്തിൽ പുലിക്കളി നടത്താൻ കോർപറേഷൻ കൗൺസിൽ യോഗം അനുമതി നൽകി.
തൃശൂരിൻ്റെ തനത് കലകളായ പുലിക്കളിയും’ കുമ്മാട്ടിക്കളിയും നടത്തുന്നതിനുള്ള പ്രതിസന്ധി ഇതോടെ നീങ്ങി. ഒൻപത് സംഘങ്ങൾ പുലിക്കളിക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട് പുലിക്കളിക്ക് കോർപറേഷനും, ടൂറിസം വകുപ്പും ധനസഹായം നൽകും. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സർക്കാർ ഓണാഘോഷം ഉപേക്ഷിച്ചിരുന്നു’ ഇതെ തുടർന്ന് പുലിക്കളിയടക്കമുള്ള ഓണാഘോഷങ്ങൾ നടത്തുന്നതിന് കോർപറേഷൻ അനുമതി നൽകിയിരുന്നില്ല. പുലിക്കളി നടത്തുന്നത് കോർപറേഷന് തീരുമാനിക്കാമെന്ന് തദ്ദേശ സ്വയംഭരണമന്ത്രി എം.ബി.രാജേഷ് വ്യക്തമാക്കിയതോടെയാണ് പുലിക്കളി പ്രതിസന്ധി നീങ്ങിയത്. പുലിക്കളിക്ക് അനുമതി ആവശ്യപ്പെട്ട് കൗൺസിൽ യോഗത്തിൽ ബി.ജെ.പി കൗൺസിലർമാർ പുലിമുഖം ധരിച്ചെത്തി.