Newsskerala

ഇടത് സമ്മര്‍ദം,രഞ്ജിത് രാജിയിലേക്ക്, നടന്‍ സിദ്ദിഖിനെതിരെ കേസെടുത്തേക്കും

തൃശൂര്‍:  ബംഗാളി ചലച്ചിത്ര നടി ശ്രീലേഖ മിത്ര പീഡനപരാതി ഉന്നയിച്ച സാഹചര്യത്തില്‍  ചലച്ചിത്രസംവിധായകനും, രചയിതാവുമായ രഞ്ജിത് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെയ്ക്കും. രഞ്ജിത് നാളെ മുഖ്യമന്ത്രി മുന്‍പാകെ രാജി സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബംഗാളിലെ ഇടത് സാഹയാത്രിക കൂടിയാണ് നടിയായ ശ്രീലേഖ. സി.പി.എം നേതൃത്വവും, സി.പി.ഐ യുവജനസംഘടനയായ എ.ഐ.വൈ.എഫും രഞ്ജിത്തിന്റെ രാജിക്കായി സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. തിങ്കളാഴ്ച എ.ഐ.വൈ.എഫ് തിരുവനന്തപുരത്തെ ചലച്ചിത്ര അക്കാദമിയിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്. അതിനാല്‍ നാളെ തന്നെ രഞ്ജി്ത്ത് രാജിവെയ്ക്കുമെന്നാണ് സൂചന സി.പി.ഐ നേതൃത്വവും രഞ്ജിത്തിന്റെ രാജി അനിവാര്യമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ യുവനടി താരസംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചിട്ടുണ്ട്. സിദ്ദിഖിനെതിരെ കേസെടുത്തേക്കും. .

Leave a Comment

Your email address will not be published. Required fields are marked *