തൃശൂര്‍ : തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ബജറ്റ് അവതരണത്തിനിടെ യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം. കോര്‍പറേഷന്റെ നികുതി വേട്ട അവസാനിപ്പിക്കുക, ആശാ വര്‍ക്കര്‍മാര്‍ക്ക് 4000 രൂപ അധികം അനുവദിക്കുക എന്നിീആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. നികുതി കൊള്ളയ്‌ക്കെതിരെ രാപകല്‍ സമരം നടത്തുന്നതായി പ്രതിപക്ഷ നേതാവ് രാജന്‍.ജെ.പല്ലന്‍ അറിയിച്ചു. ഡെപ്യൂട്ടി മേയര്‍ എം.എല്‍.റോസി 2025-26 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു തുടങ്ങിയപ്പോഴായിരുന്നു കോണ്‍ഗ്രസ് അംഗങ്ങളുടെ പ്രതിഷേധം. മേയറെ വളഞ്ഞ പ്രതിപക്ഷം ബജറ്റിന്റെ കോപ്പികള്‍ കീറിയെറിഞ്ഞു. 2015 മുതല്‍ കോര്‍പറേഷന്‍ നികുതി കൊള്ള നടത്തുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
തുടര്‍ന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പ്ലക്കാര്‍ഡുകളുമായി നടുത്തളത്തില്‍ എത്തി മുദ്രവാക്യം വിളിച്ചു പ്രതിഷേധിച്ചു കൗണ്‍സില്‍ ഹാളില്‍ കുത്തി യിരുന്നു. ജോണ്‍ ഡാനിയേല്‍, കെ. രാമനാഥന്‍, മുകേഷ് കൂളപറമ്പില്‍, ജയപ്രകാശ് പൂവത്തിങ്കല്‍, സിന്ധു ആന്റോ ചാക്കോള, ഇ. വി. സുനില്‍ രാജ് എന്നിവര്‍ നേതൃത്വം നല്‍കി.