Newsskerala

സംസ്ഥാനമൊട്ടാകെ  സിപിഎം പ്രതിഷേധം

തിരുവുനന്തപുരം:  പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിലടക്കം നടക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡില്‍ സംസ്ഥാനമൊട്ടാകെ സിപിഎം  പ്രതിഷേധപ്രകടനം നടത്തും. കണ്ണൂര്‍ പിണറായിയില്‍  സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. കോഴിക്കോടും പ്രതിഷേധ പ്രകടനം തുടരുകയാണ്.
ഇഡിയുടെ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന്് സിപിഎം സംസ്ഥാനന നേതൃത്വം അറിയിച്ചു. പിണറായി വിജയനെ ലക്ഷ്യം വെച്ചുള്ള ആസൂത്രിത നീക്കമാണിത്. ഇതുകൊണ്ടൊന്നും പാര്‍ട്ടിയെ ഭയപ്പെടുത്താന്‍ കഴിയില്ല. കോണ്‍ഗ്രസ്-ബിജെപി പദ്ധതിയെന്നും സിപിഎം ആരോപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *