തൃശൂര്‍: ചെറുതുരുത്തി കേരള കലാമണ്ഡലത്തില്‍ ‘നിള’ കലാ, സാംസ്‌കാരികോത്സവത്തോടനുബന്ധിച്ച് കലാ, സാംസ്‌കാരികോത്സവത്തോടനുബന്ധിച്ച് നടത്തിയ ഡി.ജെ.പാര്‍ട്ടിക്ക് പിന്തുണയുമായി കേരള കലാമണ്ഡലം കല്പിത സര്‍വകലാശാല ചാന്‍സലര്‍ ഡോ.മല്ലികാ സാരാഭായി. ചടങ്ങിന് ഉണ്ടായിരുന്നെങ്കില്‍ താനും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഡി.ജെ. പാര്‍ട്ടിയില്‍ പങ്കെടുക്കുമായിരുന്നുവെന്നു തൃശൂര്‍ പ്രസ് ക്ലബില്‍ നടന്ന മീറ്റ് ദ പ്രസില്‍ അവര്‍ വ്യക്തമാക്കി.
കലാമണ്ഡലത്തിൽ നടന്നത് നഗ്നതനൃത്തം അല്ലെന്നും പറഞ്ഞുകൊണ്ടാണ് അവർ ഡി ജെയെന്നും പറഞ്ഞുകൊണ്ടാണ് വിവാദ പരിപാടിയെ അവർ ന്യായീകരിച്ചത്. ആളുകൾ എഴുന്നേറ്റ് അവരുടെ മാനസികവും ശാരീരികവുമായ പിരിമുറുക്കങ്ങൾ ഒഴിവാക്കാൻ നിർത്താൻ ചെയ്യുന്നതിൽ എന്താണ് തെറ്റ് എന്ന മറുവാദവും സാരാഭായ് ഉയർത്തി.
ചടങ്ങിന്റെ അവസാനം വിദ്യാര്‍ത്ഥികളുടെ താല്‍പര്യാര്‍ത്ഥം എല്ലാവരും ഒത്തുചേര്‍ന്നുള്ള ഡാന്‍സ് പരിപാടി മാത്രമായിരുന്നു അതെന്നും അവര്‍ പറഞ്ഞു. ആണ്‍,പെണ്‍ വേരിതിരിവുകളില്ലാതെയുള്ള ആഹ്ലാദ പ്രകടനം മാത്രമായി കണ്ടാല്‍ മതിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിവാദത്തില്‍ കഴമ്പില്ലെന്നും, ഇനിയും കലാമണ്ഡലത്തില്‍ നടത്തുന്ന പാര്‍ട്ടികളില്‍ താനും പങ്കെടുക്കുമെന്നും അവര്‍ വ്യക്തമാക്കി.
കലാമണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ ഫണ്ട് ശേഖരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. കലാരൂപങ്ങളെ കൂടുതല്‍ ജനകീയമാക്കും. മതത്തിന്റെയും സമുദായത്തിന്റെയും വേലിക്കെട്ടുകളില്‍ മോചനം നല്‍കി കലയുടെ നവോത്ഥാനത്തിന ്തുടക്കമിടുമെന്നും അവര്‍ വ്യക്തമാക്കി. സ്ത്രീശാക്തീകരണം കലായിടങ്ങളില്‍ നിന്ന് തുടങ്ങണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
എന്നാൽ ഭൂരിഭാഗം ക്ലാസിക്കൽ കലാകാരന്മാരും കലാസ്നേഹികളും അതിപരിപാവനം എന്ന് വിശ്വസിക്കുന്ന കലാമണ്ഡലത്തിലെ കൂത്തമ്പലത്തിന് മുന്നിൽ നടന്ന ഡി.ജെ നൃത്തത്തിനെതിരെ വലിയ പ്രതിഷേധമാണ് കേരളത്തിൽ ഉണ്ടായത്. മഹാകവി വള്ളത്തോൾ നാരായണ മേനോൻ സ്ഥാപിച്ച കലാമണ്ഡലത്തിൽ ഡി.ജെ നൃത്തം പോലുള്ള പരിപാടികൾ അവതരിപ്പിക്കുന്നതിൽ പാരമ്പര്യം തടസ്സമല്ല എന്നും സാരാഭായി പറഞ്ഞു.
കലാമണ്ഡലത്തിലെ നിത്യചിലവുകൾക്ക് പണം കണ്ടെത്താൻ കോർപ്പസ് ഫണ്ട് ഉണ്ടാക്കും. സ്വയം പര്യാപ്തത കൈവരിക്കുവാൻ വേണ്ടി ടൂറിസം ഉൾപ്പെടെയുള്ള ധനസമാഹരണ മാർഗങ്ങൾ എന്താണെന്ന് പരിശോധിച്ച് കണ്ടെത്തുമെന്നും മല്ലിക സാരാഭായ് പറഞ്ഞു.