തൃശൂര്‍: കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ മേയറോടുള്ള അതൃപ്തിയില്‍ പൊട്ടിത്തെറിച്ച് ഡെപ്യൂട്ടി മേയര്‍ എം.എല്‍.റോസി. 29 വര്‍ഷത്തെ അനുഭവത്തില്‍ ഇത്രയും അധ:പതിച്ച ഭരണസമിതി ഇതാദ്യമെന്ന് അവര്‍ പറഞ്ഞു. ഇവിടെ കൂടിയാലോചനകളോ, ചര്‍ച്ചകളോ ഇല്ല, ഏകാധിപത്യമാണ്. എന്താണ് ഇവിടെ നടക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിഷയങ്ങള്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ പോലും ചര്‍ച്ച ചെയ്യുന്നില്ല.
പുറത്ത് ജനങ്ങളെ നേരിടാന്‍ കഴിയാത്ത സ്ഥിതിയെന്നും അവര്‍ പറഞ്ഞു.
തൃശൂര്‍ കോര്‍പറേഷന്‍ ഗ്രൗണ്ടുകള്‍ വാടകക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമഭേദഗതിയിള്ള ചര്‍ച്ചയ്ക്കിടയിലായിരുന്നു ഡെപ്യൂട്ടി മേയറുടെ തുറന്ന് പറച്ചില്‍. താന്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും അവര്‍ പറഞ്ഞു.