തൃശൂര്‍: ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ജൂനിയര്‍ വാറണ്ട് ഓഫീസര്‍ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് നിയമന ഉത്തരവ് കൈമാറി. തൃശൂര്‍ താലൂക്ക് ഓഫീസിലെത്തിയാണ് റവന്യൂ മന്ത്രി കെ.രാജന്‍ ഉത്തരവ് കൈമാറിയത്. ഇന്നലെ രാവിലെയായിരുന്നു ശ്രീലക്ഷ്മി ജോലിയില്‍ പ്രവേശിച്ചത്. ഡിസംബറില്‍ തമിഴ്‌നാട്ടിലെ കുനൂരിലുണ്ടായ ഹെലികോപ്ടര്‍ അപകടത്തിലായിരുന്നു ജൂനിയര്‍ വാറണ്ട് ഓഫീസര്‍ പ്രദീപ് മരിച്ചത്. തൃശൂര്‍ പൊന്നൂക്കര സ്വദേശിയായിരുന്നു പ്രദീപ്. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും പത്‌നിയും അടക്കം 14 പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. വ്യോമസേനയുടെ എംഎം 17 വി- 5 ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.