ഇന്ത്യയുടെ ഗാനം നിലച്ചെന്ന് ഗായകൻ പി.ജയചന്ദ്രൻ
കൊച്ചി: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർ,92, വിട പറഞ്ഞു. 36 പ്രാദേശിക ഇന്ത്യൻ ഭാഷകളിൽ ഉൾപ്പെടെ 5000 ഗാനങ്ങൾ ആലപിച്ച ലതാ ദീദീ ഇനി അനശ്വരമായ ആ ഗാനങ്ങളിലൂടെ ജീവിക്കും. സ്നേഹത്തിൻറെയും ദുഃഖത്തിന്റേയും പ്രേണയിത്തിന്റേയും വിരഹത്തിന്റേയും ദേശ സ്നേഹത്തിൻറെയും വികാരങ്ങൾ ശ്രോതാക്കളിൽ വാരിചൊരിഞ്ഞ ഇന്ത്യയുടെ വാനമ്പാടിക്ക് ആ ഗാനങ്ങളിൽ ഇനി നിത്യശാന്തി.
ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത രത്ന പുരസ്ക്കാരം നൽകി 2001 രാജ്യം ദീദിയെ ആദരിച്ചു. ‘ എ മേരെ വതൻക്കെ ലോഗോ ….’ എന്നാ ലതാജിയുടെ ദേശ സ്നേഹത്തിന്റെയും ഭാരതത്തിന്റെ യുദ്ധ- പോരാട്ടങ്ങളുടെയും ജവാൻമാരുടെ ജീവ ത്യാഗത്തിന്റെയും ഗാനം ദീദി വേദികളിൽ പാടുമ്പോൾ പലരും കേട്ടത് ആദരപുരസരം എഴുന്നേറ്റു നിന്നാണ്.
രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ല് എന്ന ചിത്രത്തിനുവേണ്ടി ‘കദളി കൺകദളി ….’ എന്ന മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ഗാനം ലതാജി ആലപിച്ചു. മധുബാല മുതൽ പ്രിയങ്ക ചോപ്ര വരെയുള്ള നായികമാർക്ക് വേണ്ടി ബോളിവുഡ് പിന്നണി ഗാനങ്ങൾ ആലപിച്ചു. ഇന്ത്യാ സിനിമ ഇന്ത്യൻ സിനിമാരംഗത്തിന്റെ ആധുനികതയിലേക്കുള്ള മാറ്റത്തിന്റെ ഭാഗവാക്കും ദൃക്സാക്ഷിയുമാണ് ലതാമങ്കേഷ്കർ എന്നും രാജ്യം ശക്തിപ്പെടണമെന്നും പുരോഗമിക്കണമെന്നും അതിയായ ആഗ്രഹം പുലർത്തിയ വ്യക്തിയാണ് ലതാമങ്കേഷ്ക്കർ എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ജനുവരിയിൽ കോവിസ് ബാധിച്ച ശേഷം നിമോണിയ പിടിപെട്ട് ദീദി മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ അരോഗ്യ നില മോശമായതിനെ തുടർന്ന് വെൻറിലേറ്റർ സഹായവും നൽകിയിരുന്നു. അന്ത്യം ഇന്ന് രാവിലെ 8:12 ന് ആയിരുന്നു. മുംബൈ ശിവാജി പാർക്കിൽ ഇന്ന് ഉച്ചതിരിഞ്ഞ് ലതാ മങ്കേഷ്കറിന്റെ ഭൗതികശരീരം പൊതുദർശനത്തിനായി വയ്ക്കും. അന്ത്യകർമങ്ങൾ വൈകിട്ട് ഏഴുമണിക്ക് നടന്നു.