Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ശബരിമലയില്‍ ദിലീപിന്റെ വിഐപി ദര്‍ശനം; സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കി

കൊച്ചി: നടന്‍ ദിലീപിനും സംഘത്തിനും ശബരിമല ദര്‍ശനത്തിന് വി.ഐ.പി പരിഗണന നല്‍കിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിസി ടിവി ദൃശ്യങ്ങള്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. ദിലീപ് സോപാനത്തില്‍ കൂടുതല്‍ സമയം ചിലവഴിച്ചത് ഭക്തര്‍ക്ക് ദര്‍ശനത്തിന് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടും മൂന്നും മണിക്കൂര്‍ ക്യൂ നിന്ന് ദര്‍ശനം നടത്താന്‍ കഴിയാതെ ഭക്തര്‍ മടങ്ങിപ്പോകുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.

നടന് വി.ഐ.പി പരിഗണന കൊടുത്ത്, മറ്റ് ഭക്തര്‍ക്ക് ദര്‍ശനം തടസപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം, ദിലീപിനെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കണം, മുന്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമായിട്ടാണ് വി.ഐ.പി ദര്‍ശനം നടത്തിയത്. ദേവസ്വം ബോര്‍ഡ് അടക്കം ബന്ധപ്പെട്ട കക്ഷികളുടെ മറുപടി സത്യവാങ്മൂലം കിട്ടിയശേഷം എന്തു വേണമെന്ന് ആലോചിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

 പൊലീസ് അകമ്പടിയോടെ എങ്ങനെയാണ് ദിലീപ് അടക്കമുള്ളവര്‍ ദര്‍ശനത്തിന് എത്തിയതെന്ന് വിശദീകരിക്കണമെന്ന് കോടതി ചോദിച്ചിരുന്നു.  സി സി ടി വി ദൃശ്യങ്ങളടക്കം ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.  അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കഴിഞ്ഞ ദിവസം തന്നെ കൈമാറി. ദേവസ്വം വിജിലന്‍സ് എസ്.പിയാണ് അന്വേഷണം നടത്തി ദേവസ്വത്തിന് റിപ്പോര്‍ട്ട് കൈമാറിയത്. പ്രാഥമിക റിപ്പോര്‍ട്ടാണ് കൈമാറിയതെന്നും  വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിയക്ക് കൈമാറുമെന്നും ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു പറഞ്ഞിരുന്നു.

സിസി ടിവി ദൃശ്യങ്ങളടക്കം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ഹൈക്കോടതി നിര്‍ദേശിച്ചത്. തുടര്‍ന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ദിലീപിന്റെ സന്ദര്‍ശനത്തില്‍ അന്വേഷണം ആരംഭിച്ചത്. ദിലീപിന് വി.ഐ.പി പരിഗണന കിട്ടിയോ എന്ന് ദേവസ്വം വിജിലന്‍സ് എസ്.പിയാണ് അന്വേഷണം നടത്തി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയത്. അതേസമയം, പൊലീസ് അകമ്പടിയോടെ എങ്ങനെയാണ് ദിലീപ് സന്നിധാനത്ത് വന്നതെന്ന കോടതിയുടെ ചോദ്യത്തിന് ജീവനക്കാരോട് വിശദീകരണം തേടിയിട്ടുണ്ടെന്നായിരുന്ന ദേവസ്വം ബോര്‍ഡിന്റെ മറുപടി. ഇത് സ്‌പെഷല്‍ സെക്യൂരിറ്റി സോണ്‍ അല്ലേയെന്ന് കോടതി തിരിച്ച് ചോദിച്ചു. ദിലീപും സംഘവും എത്ര നേരമാണ് നിരന്ന് നിന്നത് മറ്റുള്ളവരുടെ ദര്‍ശനം അല്ലേ ഈ സമയത്ത് മുടങ്ങിയത്. കാത്തുനിന്ന ഭക്തരുടെ കൂട്ടത്തില്‍ കുട്ടികളും ഉണ്ടായിരുന്നുവെന്നും കോടതി പറഞ്ഞു.

ഹരിവരാസനം പാടുന്ന സമയം മുഴുവന്‍ അവിടെ നില്‍ക്കാന്‍ ദിലീപിന് എങ്ങനെ അനുമതി കിട്ടിയെന്ന് കോടതി ചോദിച്ചു. കുട്ടികള്‍ അടക്കമുളളവര്‍ക്ക് ദര്‍ശനം നടത്താന്‍ കഴിയാതെ മടങ്ങിപ്പോകേണ്ടി വന്നില്ലേ. ദിലീപിന്  സ്‌പെഷല്‍ ട്രീറ്റ്‌മെന്റ് എങ്ങനെ കിട്ടിയെന്നും ജില്ലാ ജഡ്ജിമാര്‍ അടക്കമുളളവരെ അവിടെ ഈ സമയം കണ്ടല്ലോയെന്നും കോടതി ചോദിച്ചു.

Leave a Comment

Your email address will not be published. Required fields are marked *