Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ജില്ല ഹജ്ജ് ക്യാമ്പ് ഏപ്രില്‍ 9ന്

ചാവക്കാട് : എസ് വൈ എസ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം ഹജ്ജിനു പോകുന്നവര്‍ക്കായി സംഘടിപ്പിക്കുന്ന ജില്ല തല ഹജ്ജ് ക്യാമ്പ് ഏപ്രില്‍ 9 ന് ബുധനാഴ്ച ചേറ്റുവ ഷാ ഇന്റെര്‍ നാഷണല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പ്രമുഖ പ്രവാസി വ്യവസായിയും ആസ ഗ്രൂപ്പ് ചെയര്‍മാനുമായ സി.പി സ്വാലിഹ് ഉദ്ഘാടനം ചെയ്യും. രാവിലെ 8.30 ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. 9 മണിക്ക് ഉദ്ഘാടന സെഷന്‍ നടക്കും. പ്രമുഖ ഹജ്ജ് പണ്ഡിതരായ അശ്‌റഫ് സഖാഫി പൂപ്പലം, അബ്ദുല്‍ അസീസ് നിസാമി വരവൂര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. ജില്ല സംയുക്ത ഖാസി സയ്യിദ് ഇബ്‌റാഹിം ഖലീല്‍ ബുഖാരി മുഖ്യപ്രഭാഷണത്തിനും പ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കും. യാത്രാ സംബന്ധിയായ വിവരങ്ങള്‍, ചരിത്ര പഠനം, വീട്ടില്‍ നിന്നിറങ്ങി തിരിച്ചെത്തുന്നതുവരെയുള്ള കര്‍മങ്ങള്‍ എന്നിവയുടെ വിശദമായ പഠനവും ക്യാമ്പില്‍ നടക്കും. ഹജ്ജ് ഗൈഡ്, ത്വവാഫ് തസ്ബീഹ് മാല എന്നിവ ഉള്‍കൊള്ളുന്ന സൗജന്യ ഹജ്ജ് കിറ്റ് വിതരണം ചെയ്യും. വിശദ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക.

9645 315 333
9745 786 333

Leave a Comment

Your email address will not be published. Required fields are marked *