തൃശൂര്‍ : ട്രിച്ചുര്‍ കെന്നല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന അഖിലേന്ത്യ ശ്വാനപ്രദര്‍ശനം കാണികള്‍ക്ക് കൗതുകക്കാഴ്ചയായി. കേരളത്തിലെ പ്രഥമ പെറ്റ് ഫാഷന്‍ ഷോയും തോപ്പ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലായിരുന്നു ഡോഗ്് ഷോയും മത്സരവും. കേരളത്തില്‍ ആദ്യമായാ് പെറ്റ്് ഫാഷന്‍ ഷോ സംഘടിപ്പിക്കുന്നത്.
മുപ്പതോളം വ്യത്യസ്ത ഇനങ്ങളിലുള്ള ഗോള്‍ഡന്‍ റിട്രീവര്‍, ലാബ്ര ഡോര്‍, സൈബീരിയന്‍ ഹസ്‌കി, അമേരിക്കന്‍ ബുള്ളി, പിറ്റ് ബുള്‍, അമേരിക്കന്‍ സ്റ്റാഫോര്‍ഡ് ഷെര്‍ ടൈറിയ്‌റര്‍ , ജര്‍മ്മന്‍ ഷെപ്പേഡ്, രാജപാളയം, കന്നി, കോക്കര്‍ സ്പാനിയല്‍, ചൗ ചൗ, ഷിഹ സു , ഫ്രഞ്ച് ബുള്‍ഡോഗ്, ബ്രിട്ടീഷ് ബുള്‍ഡോഗ്, കോമ്പായി, ഡാഷ് ഹണ്ട്, ഗ്രേറ്റ് ഡെയ്ന്‍, സെന്റ് ബര്‍ണാഡ്, ജാക്ക് റസല്‍ ടെറിയര്‍, റോട്ട് വൈലര്‍, മിനി പിന്‍, ചിഫുവാഹുവ, പഗ്, ബുള്‍ മാസ്റ്റിഫ്, ഡോബര്‍മാന്‍ പോമറേനിയന്‍ എന്നീ ഇനങ്ങളില്‍ പെട്ട 500ല്‍ പരം സ്വദേശിയും വിദേശിയുമായ ശ്വാനന്മാര്‍ ഡോഗ് ഷോ ഷയിലുണ്ടായിരുന്നു.