തൃശൂര്‍: സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന റഹിമിനെ രക്ഷിക്കാന്‍ മോചനദ്രവ്യം സമാഹരിക്കാന്‍ ബോചെ ഫാന്‍സ്്് ചാരിറ്റബിള്‍ ട്രസ്റ്റ് യാചകയാത്ര നടത്തുന്നു. യാചക യാത്ര ഏപ്രില്‍ 8 തിങ്കളാഴ്ച രാവിലെ 9 മണിക്ക് തിരുവനന്തപുരം തമ്പാനൂര്‍ കെ.എസ.്ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു മുന്‍പില്‍ നിന്നും ആരംഭിക്കുമെന്ന് ഡോ. ബോബി ചെമ്മണ്ണൂര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
തുടര്‍ന്ന് കാസര്‍ഗോഡ് വരെയുള്ള എല്ലാ ജില്ലകളിലെയും പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, കോളേജുകള്‍, തെരുവോരങ്ങള്‍ തുടങ്ങിയ എല്ലാ പൊതുഇടങ്ങളിലും ബോചെ നേരിട്ട് എത്തും. ഓരോ ജില്ലയിലും ഒരു ദിവസം യാചകയാത്ര നടത്തും.
കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുള്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കാന്‍ ഏപ്രില്‍ 16 ന് മുന്‍പ് 34 കോടി രൂപ മോചനദ്രവ്യം നല്‍കണം. ഈ സമയപരിധി നീട്ടിക്കിട്ടുന്നതിനായി നയതന്ത്ര ഇടപെടല്‍ നടത്താന്‍ ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്. കേന്ദ്ര സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ട്.
ബോചെ ഫാന്‍സ് മെമ്പേഴ്സിന്റെ ശ്രമഫലമായി ഒരാഴ്ചക്കുള്ളില്‍ ഒന്നര കോടി രൂപയോളം അബ്ദുള്‍ റഹീം ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് സംഭാവന കിട്ടി.