Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

നേത്രചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റത്തിനായി ഡോ.റാണി മേനോന്‍ ഐ ഹോസ്പിറ്റലും, മാക്‌സിവിഷനും ഒന്നിക്കുന്നു

തൃശൂര്‍: നേത്രചികിത്സാരംഗത്തെ അത്യാധുനിക ടെക്‌നോളജി സ്വായത്തമാക്കിയ മാക്‌സിവിഷന്‍ തൃശൂരില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തനപാരമ്പര്യമുള്ള  ഡോ.റാണി മേനോന്‍ ഐ ഹോസ്പിറ്റലുമായി സഹകരിച്ചുള്ള  പുതിയ സംരംഭത്തിന് തുടക്കമായി. മികവുറ്റ സേവനത്തിലൂടെ നേത്രപരിചരണ രീതിയില്‍ പുതിയ മാറ്റത്തിനാണ് മാക്‌സി വിഷന്‍ ലക്ഷ്യമിടുന്നത്.
നേത്രചികിത്സാരംഗത്തെ വിദഗ്ധരായ പത്തിലധികം സര്‍ജന്‍മാരുടെ നേതൃത്വത്തില്‍ മൈക്രോ ഇന്‍സിഷന്‍ തിമിര ശസ്ത്രക്രിയ, കണ്ണടകള്‍ ഒഴിവാക്കുന്നതിനുള്ള കോണ്‍ഡുറ ലേസര്‍ നടപടി ക്രമങ്ങള്‍, ഗ്ലോക്കോമ പ്രതിരോധത്തിനുള്ള ആധുനിക രോഗനിര്‍ണയങ്ങള്‍ തുടങ്ങിയ നിരവധി സവിശേഷതകളാണ് ഈ പുതിയ സംരംഭത്തിലൂടെ ഇവിടെ ലഭ്യമാകുക. കണ്ണട ഉപയോഗിക്കുന്നത് അവസാനിപ്പിക്കാന്‍ സഹായിക്കുന്ന റിഫ്രറക്ടീവ് സ്യൂട്ട് കോണ്‍ഡുറ കേരളത്തില്‍ ആദ്യമായി മാക്‌സിവിഷന്‍ ഉടനെ അവതരിപ്പിക്കും.
എല്ലാ രോഗികള്‍ക്കും കൂടുതല്‍ നൂതനമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് നേത്രപരിചരണം ഉറപ്പാക്കുമെന്ന്് ഡോ.റാണി മേനോന്‍ അറിയിച്ചു.
ഡോ.റാണി മേനോന്‍ ഐ ഹോസ്പിറ്റലും, മാക്‌സിവിഷനും ചേര്‍ന്നുള്ള പുതു സംരംഭം ടി.എന്‍.പ്രതാപന്‍ എം.പി ഉദ്ഘാടനം ചെയ്തു. മാക്‌സി വിഷന്‍ സൂപ്പര്‍ സ്്‌പെഷ്യാലിറ്റി ഐ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ.ജി.എസ്.കെ.വേലു, ഡോ.റാണി മേനോന്‍ മാക്‌സിവിഷന്‍ സൂപ്പര്‍ സ്്്‌പെഷ്യാലിറ്റി ഐ ഹോസ്പിറ്റല്‍ എം.ഡി.ഡോ.റാണി മേനോന്‍, സി.ഇ.ഒ. വി.എസ്.സുധീര്‍, ഡോ.അമ്പാടി രാമകൃ്ഷ്ണന്‍, ഡോ.ശരത്ബാബു, അഡ്വ.പാര്‍വതി, അഡ്വ.കെ.കെ.അനീഷ്‌കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *