കൊച്ചി: ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസില്‍ തമിഴ്നാട് വൈദ്യുതി എക്സൈസ് മന്ത്രി വി സെന്തില്‍ ബാലാജി അറസ്റ്റില്‍. എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റാണ് ബാലാജിയെ നാടകീയമായി അറസ്റ്റ് ചെയ്തത്. 17 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട ബാലാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 3 ഇ.ഡി ഉദ്യോഗസ്ഥരും 2 ബാങ്ക് അധികൃതരുമാണ് ആയുധധാരികളായ കേന്ദ്രസേനാംഗങ്ങളുടെ അകമ്പടിയോടെ സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫിസില്‍ പരിശോധനയ്ക്ക് എത്തിയത്. മന്ത്രിയുടെ ഓഫീസിലും വീട്ടിലും ഇ.ഡി ഇന്നലെ പരിശോധന നടത്തിയിരുന്നു.
ഒമന്‍ഡുരാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വന്‍ സുരക്ഷയൊരുക്കിയ ഇഡി, കേന്ദ്രസേനയെ വിന്യസിച്ചു. എയിംസില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘവും മന്ത്രിയെ പരിശോധിക്കാനെത്തും. തമിഴ്നാട് മന്ത്രിമാര്‍ ബാലാജിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.
2013-ല്‍ അണ്ണാഡിഎംകെ സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരിക്കെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. മന്ത്രിയുടെ സഹോദരന്റെ വീട്ടില്‍ ഉള്‍പ്പെടെ കഴിഞ്ഞ മാസം 8 ദിവസം ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. അറസ്റ്റില്‍ പ്രതിഷേധവുമായി ഡിഎംകെ രംഗത്തെത്തി. അറസ്റ്റ് നിയമവിരുദ്ധമെന്നും നിയമപരമായി നേരിടുമെന്നും ഡി.എം.കെ പറഞ്ഞു. ബി.ജെ.പി വിരട്ടിയാല്‍ പേടിക്കില്ലെന്ന് ഉദയ്നിധി സ്റ്റാലിന്‍ പ്രതികരിച്ചു.
പടിഞ്ഞാറന്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ശക്തനായ ഡി.എം.കെ നേതാവാണ് സെന്തില്‍ ബാലാജി. കൊങ്കു മേഖലയില്‍ അണ്ണാ ഡിഎംകെ, ബി.ജെ.പി സ്വാധീനത്തിന് വെല്ലുവിളിയായി മാറിയ കരുത്തനാണ് ബാലാജി. 2011-ലെ ജയലളിത സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരുന്നു. ജയലളിതയുടെ മരണശേഷം ടി.ടി.വി ദിനകരനെ പിന്തുണച്ചു. പിന്നീട് 2018 ഡിസംബറില്‍ എ.ഐ.എ.ഡി.എം.കെ വിട്ട് ഡി.എം.കെയിലെത്തി.
2021-.ല്‍ എക്‌സൈസ്, വൈദ്യുതി വകുപ്പ് മന്ത്രിയായി ചുമതലയേറ്റു. നിയമസഭയിലേക്ക് മത്സരിച്ച അഞ്ച് തവണയും ജയിച്ച ചരിത്രമാണ് ബാലാജിക്കുള്ളത്. നിലവില്‍ കോയമ്പത്തൂര്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രിയാണ്. ഇതിനിടെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈയുമായി കൊമ്പുകോര്‍ത്ത് വാര്‍ത്തകളില്‍ നിറഞ്ഞ ചരിത്രവുമുണ്ട്.
2011-15-ല്‍ ജെ ജയലളിതയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ. സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരുന്നു ബാലാജി. ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളില്‍ ഡ്രൈവര്‍മാരായും കണ്ടക്ടര്‍മാരായും നിയമിക്കുന്നതിനായി വിവിധ വ്യക്തികളില്‍ നിന്ന് പണം കൈപ്പറ്റിയതായി ആരോപണം ഉയരുകയായിരുന്നു. ബാലാജിക്കെതിരെ മൂന്ന് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് അദ്ദേഹത്തിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ബാലാജിക്കും മറ്റുള്ളവര്‍ക്കുമെതിരെ 2021 ജൂലൈയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് ഇ.ഡി അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.
2011-15-ല്‍ ജെ ജയലളിതയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ. സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരുന്നു ബാലാജി. ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളില്‍ ഡ്രൈവര്‍മാരായും കണ്ടക്ടര്‍മാരായും നിയമിക്കുന്നതിനായി വിവിധ വ്യക്തികളില്‍ നിന്ന് പണം കൈപ്പറ്റിയതായി ആരോപണം ഉയരുകയായിരുന്നു. ബാലാജിക്കെതിരെ മൂന്ന് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് അദ്ദേഹത്തിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ബാലാജിക്കും മറ്റുള്ളവര്‍ക്കുമെതിരെ 2021 ജൂലൈയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് ഇ.ഡി അന്വേഷണം ഏറ്റെടുക്കുകയായിരുന്നു