തൃശൂര്‍: ഏഷ്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക് സംഗീതോത്സവമായ സണ്‍ ബേണ്‍ തൃശൂരിലും. കോര്‍പ്പറേഷനും വ്യാപാരികളും ചേര്‍ന്ന് നടത്തിവരാറുള്ള നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവലിനു പകരമായി 2025 ന്യൂ ഇയറിന് തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ സംഗീതോത്സവം അരങ്ങേറും. കോര്‍പ്പറേഷനും, വ്യാപാരി വ്യവസായി തൃശൂര്‍ ജില്ലാ സമിതിയും, ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയും ചേര്‍ന്ന് നടത്തുന്ന സംഗീതോതോത്സവത്തില്‍ ലോക പ്രശസ്ത ഡി.ജെ. താരങ്ങളായ മേരി ഫെറാറി, അന്ന ബ്രീത്ത് തുടങ്ങിയവര്‍ക്കൊപ്പം മലയാളത്തിന്റെ യുവഗായിക ഗൗരി ലക്ഷ്മിയുടെ ബാന്റും ഇലക്ട്രോണിക് ഫയര്‍ വര്‍ക്‌സും ഉണ്ടാകുമെന്ന് പത്രസമ്മേളനത്തില്‍ മേയര്‍ എം.കെ.വര്‍ഗീസ് അറിയിച്ചു.
നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവെല്ലിന് പകരം തൃശൂരില്‍ ഇലക്ട്രോണിക്‌സ് മ്യൂസിക് ഡാന്‍സ് രാവ്
