Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

വിഘ്‌നേശ്വരപ്രീതിയുടെ നിറവില്‍വടക്കുന്നാഥനില്‍ ഗജപൂജയും, ആനയൂട്ടും

തൃശൂര്‍: മഴമേഘങ്ങള്‍ മാറി നിന്ന കര്‍ക്കിടകത്തിലെ തെളിഞ്ഞ പുലരിയില്‍ വടക്കുന്നാഥക്ഷേത്രത്തില്‍ വിഘ്‌നേശ്വരപ്രീതിയുടെ നിറവില്‍ ഗജപൂജയും, ആനയൂട്ടും നടത്തി. കുട്ടിക്കൊമ്പന്‍ വാരിയത്ത് ജയരാജിന് വടക്കുന്നാഥക്ഷേത്ര മേല്‍ശാന്തി കൊറ്റമ്പിള്ളി നാരായണന്‍ നമ്പൂതിരി ആദ്യ ഉരുള നല്‍കിയതോടെ ആനയൂട്ടിന് തുടക്കമായി. മന്ത്രിമാരായ കെ.രാജന്‍, കെ.രാധാകൃഷ്ണന്‍, എം.എല്‍.എ.പി.ബാലചന്ദ്രന്‍, മുന്‍മന്ത്രി വി.എസ്.സുനില്‍കുമാര്‍ എന്നിവരും ആനകളെ ഊട്ടി. ഇത്തവണ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പതിനഞ്ച് ആനകളാണ് ആനയൂട്ടിന് എത്തിയത്. 


നാല് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഗജപൂജയ്ക്ക് തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിച്ചു. ദേവസ്വം കൊമ്പന്‍ എറണാകുളം ശിവകുമാറിനെയാണ് ആദ്യം പൂജിച്ചത്. വെളുപ്പിന് 108 നാളികേരം കൊണ്ടുള്ള അഷ്ടദ്രവ്യമഹാഗണപതിഹോമവും നടത്തി.


ചോറ്, മഞ്ഞള്‍പ്പൊടി, ശര്‍ക്കര, എണ്ണ തുടങ്ങിയവ ചേര്‍ത്ത് നിര്‍മ്മിച്ച ചോറുരുള, , കൈതച്ചക്ക, പഴം , വെള്ളരിക്ക , തണ്ണിമത്തന്‍ തുടങ്ങിയ ഒന്‍പതോളം ഫല വര്‍ഗ്ഗങ്ങള്‍, പ്രത്യേകം തയ്യാറാക്കിയ ഔഷധക്കൂട്ട് തുടങ്ങിയവയാണ് ആനകള്‍ക്ക് നല്‍കിയത്.

വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ച ശേഷമാണ് ആനകളെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചത്. പടിഞ്ഞാറേ നടയിലൂടെ ക്ഷേത്രത്തിലെത്തിയ ആനകള്‍ ഊട്ടിന് ശേഷം വടക്കുംനാഥനെ വണങ്ങി, വലംവച്ച് കിഴക്കേ ഗോപുര നടവഴിയാണ് പുറത്തുപോയത്.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് വി.നന്ദകുമാര്‍ മേനോന്‍, മെമ്പര്‍ എം.ജി.നാരായണന്‍, ഗുരൂവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ.കെ.ബി.മോഹന്‍ദാസ്,  കോര്‍പറേഷന്‍ ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.ഷാജന്‍, എസ്.പി.പൂങ്കുഴലി, ടി.എസ്.പട്ടാഭിരാമന്‍, ദേവസ്വം കമ്മീഷണര്‍ ജ്യോതി, അസി.സെ്ര്രകട്ടറി ശോഭന, വടക്കുന്നാഥക്ഷേത്രസമിതി ഭാരവാഹികളായ പങ്കജാക്ഷന്‍, ടി.ആര്‍.ഹരിഹരന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഭക്തരെ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിപ്പിച്ചില്ല.

Photo Credit: Newss Kerala

Leave a Comment

Your email address will not be published. Required fields are marked *