തൃശൂർ : മുണ്ടൂർ വേളക്കോട് ഓയിൽ ഗോഡൗണിന് ജീവനക്കാരൻ തീവച്ചു. ഗോഡൗൺ പൂർണ്ണമായും കത്തി നശിച്ചു.വേളക്കോട് ഇൻഡസ്ട്രിയൽ ഏരിയയിലെ ഗൾഫ് പെട്രോൾ കെമിക്കൽസ് ഓയിൽ കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. പുലർച്ചെ 3.30 ഓടെയായിരുന്നു സംഭവം .മൂന്നരക്കോടിയുടെ നഷ്ടമുണ്ട്. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലെ പ്രതികാരമായാണ് തീവച്ചതെന്നാണ് കരുതുന്നത്. സ്ഥാപനത്തിൽ മുൻപ് ഡ്രൈവറായി ജോലി ചെയ്തിരുന്ന ടിറ്റോ തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു. ജോലിയിൽ നിന്നു പിരിച്ചുവിട്ടതിലെ പ്രതികാരമായാണ് തീവച്ചതെന്നാണ് പോലീസിന് നല്‌കിയ മൊഴി . കമ്പനിയുടെ അകത്ത് നിർമ്മാണത്തിന് ആവശ്യമായ 10000 ലിറ്റർ കൊള്ളാവുന്ന 4 ടാങ്കുകളിലും,200 ലിറ്റർ കൊള്ളാവുന്ന ആയിരത്തോളം ബാരലുകളിലും ഓയൽ ശേഖരിച്ചു വെച്ചിട്ടുണ്ടായിരുന്നു. ഇവയിലെല്ലാം തീ പടർന്നിരുന്നു.
ഓയിൽ ഗോഡൗണിന് ജീവനക്കാരൻ തീവച്ചു. മൂന്നരക്കോടിയുടെ നഷ്ടം
