കൊച്ചി : ഏറെ നാള്‍ അക്ഷമയോടെ കാത്തിരുന്ന മോഹന്‍ലാല്‍ – പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ റിലീസിന് പിന്നാലെ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിക്കുന്നു. ടെലിഗ്രാമിലൂടെയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് വ്യാപകമായി പ്രചരിക്കുന്നത്. തിയേറ്ററുകളില്‍. ആറ് മണിക്കായിരുന്നു ആദ്യ പ്രദര്‍ശനം കാണാൻ കൊച്ചിയില്‍ കവിത തിയേറ്ററില്‍ മോഹന്‍ലാലും, പൃഥ്വിരാജും, നിര്‍മാതാവ് ഗോകുലം ഗോപാലനുമടക്കം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ എത്തിയിരുന്നു. റിലീസിങ്ങിന്റെ ഭാഗമായി പ്രത്യേക പോലീസ് സുരക്ഷയും ഉണ്ടായിരുന്നു.
എമ്പുരാൻ ചോർന്നു
