കൊച്ചി: ഏറെ കോളിളക്കം ഇന്ത്യൻ റെസ്ലിങ് ഫെഡറേഷന്റെ തലവനായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ തൻറെ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതി വ്യാജമാണെന്ന് കുട്ടിതാരത്തിന്റെ പിതാവ്. വാർത്ത ഏജൻസിയായ പിടിഐക്ക് വ്യാഴാഴ്ച നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ അച്ഛൻ ഇത്തരത്തിൽ പ്രതികരിച്ചത്.
ഇന്ത്യൻ ടീമിലേക്ക് 2022 ൽ ലോക അണ്ടർ – 17 മത്സരങ്ങളിൽ ഇന്ത്യയുടെ ദേശീയ ടീമിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുന്നതിനായുള്ള ലക്നൗവിൽ നടന്ന ട്രയൽസിന്റെ ഫൈനലിൽ ഡൽഹിയിൽ നിന്നുള്ള റഫറി തന്റെ മകൾക്കെതിരെ മത്സരിച്ച ഡൽഹി സ്വദേശിനിയായ താരത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ച് അവരെ ജയിപ്പിക്കുകയായിരുന്നു.
തങ്ങളുടെ ഒരു വർഷത്തെ കഠിന പരിശ്രമമാണ് റഫറിയുടെ തെറ്റായ വിധി നിർണയത്തിലൂടെ വെറുതെയായത്. നാല് അന്താരാഷ്ട്ര ടൂർണമെന്റുകളിൽ പങ്കെടുത്ത് അന്താരാഷ്ട്ര മെഡലുകൾ വരെ ലഭിക്കാനുള്ള സാഹചര്യമാണ് തന്റെ മകൾക്ക് നഷ്ടമായത് എന്ന് പിതാവ് പറയുന്നു.
ഈ വിഷയം ഗുസ്തി ഫെഡറേഷനെ അറിയിച്ചുവെങ്കിലും യാതൊരുവിധ നടപടിയും എടുത്തില്ല. അതിനാലാണ് ബ്രിജ് ഭൂഷണിനെതിരെ അത്തരമൊരു വ്യാജ പരാതി നൽകിയത് എന്ന് പിതാവ് പറഞ്ഞു. കേസ് കോടതിയിൽ തോൽക്കും മുൻപ് ഇക്കാര്യങ്ങൾ ഇപ്പോൾ തുറന്ന് പറയുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
കുട്ടിത്താരം ഉൾപ്പെടെ 7 താരങ്ങളാണ് ബ്രിജ് ഭൂഷണത്തിനെതിരെ ലൈംഗിക അതിക്രമത്തിന് നൽകിയ പരാതിയുടെ മേൽ നിലവിൽ രണ്ട് കേസുകൾ ഡൽഹി പോലീസ് രജിസ്റ്റർ ചെയ്തിട്ടുമുള്ളത്.
കുട്ടിത്താരത്തിന്റെ പരാതിയിൽ ആണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ കേസുകളെയും പ്രതിഷേധങ്ങളെയും വലിയതോതിൽ ബാധിക്കുന്നതാണ് കുട്ടിതാരത്തിന്റെ അച്ഛൻറെ വെളിപ്പെടുത്തൽ.