തൃശൂര്‍: പാറമേക്കാവ് ക്ഷേത്രത്തിലെ അഗ്രശാലയില്‍ അഗ്നിബാധ. അഗ്രശാലയിലെ എയര്‍കണ്ടീഷന്‍ ചെയ്ത ഒന്നാംനിലയിലാണ് രാത്രി എട്ടര മണിയോടെ തീപ്പിടിത്തം ഉണ്ടായത്. ഉടനെ ഫയര്‍സര്‍വീസ് യൂണിറ്റ് എത്തി തീയണച്ചു. കഞ്ഞി കൂടിക്കാന്‍ ഉപയോഗിക്കുന്ന
പാളകള്‍, ചാക്കുകള്‍ എന്നിവയാണ് നശിച്ചത്. നാശനഷ്ടം കണക്കാക്കുമെന്ന് പാറമേക്കാവ് സെക്രട്ടറി ജി.രാജേഷ് അറിയിച്ചു. തീപ്പിടിത്തം ഉണ്ടാകാനുള്ള സാഹചര്യമില്ലെന്നും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.